1 GBP = 96.00 INR                       

BREAKING NEWS

സായിപ്പന്മാരുടെ മെഡിക്കല്‍ അവശിഷ്ടങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പരിപാടി അവസാനിക്കുന്നു; ഇന്ത്യക്ക് പുറമേ ശ്രീലങ്കയും തിരിച്ചയയ്ക്കല്‍ തുടങ്ങി; 21 കണ്ടെയ്നറുകള്‍ ബ്രിട്ടനിലേക്ക് തിരിച്ചയച്ച ശ്രീലങ്ക 242 കണ്ടെയ്നറുകള്‍ പിടിച്ചിട്ടിരിക്കുന്നു

Britishmalayali
kz´wteJI³

വികസിത രാജ്യങ്ങളില്‍ ആരോഗ്യരംഗം പുരോഗമിക്കുന്നതിനോടൊപ്പം ആശുപത്രി മാലിന്യങ്ങളും എറി വരുന്നു. ഇവ ശരിയായ രീതിയില്‍ സംസ്‌കരിക്കുക എന്നത് ചെലവേറിയ ഒരു ഏര്‍പ്പാടാണ്. അതേസമയം ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഇത്തരം മാലിന്യങ്ങള്‍ സംസ്‌കരിക്കാതിരിക്കുന്നത് അതിലേറെ അപകടവും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലോകത്തിലെ ബ്രിട്ടനുള്‍പ്പടെയുള്ള വികസിത രാഷ്ട്രങ്ങള്‍ കണ്ടുപിടിച്ച എളുപ്പമാര്‍ഗ്ഗമാണ് ഇത്തരം മാലിന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുക എന്നത്.

ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിറച്ചെത്തിയ 21 കണ്ടെയ്നറുകളാണ് ശ്രീലങ്ക കഴിഞ്ഞ ശനിയാഴ്ച്ച ബ്രിട്ടനിലേക്ക് തിരിച്ചയച്ചത്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ചരക്കു ഗതാഗതവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇതെന്ന് ശ്രീലങ്ക ആരോപിച്ചു. ചാക്കുകെട്ടുകള്‍, ബാന്‍ഡേജുകള്‍ എന്നിവക്ക് പുറമെ മോര്‍ച്ചറികളില്‍ നിന്നുള്ള മനുഷ്യ ശരീരാവയവങ്ങള്‍ വരെ ഇതിലുണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

260 ടണ്ണോളം വരുന്ന 21 കണ്ടെയ്നറുകളില്‍ ഈ മാലിന്യമെത്തിയത് 2017 സെപ്റ്റംബറിനും 2018 മാര്‍ച്ചിനും ഇടയിലായിരുന്നു. ഉപയോഗിച്ച കിടക്കകള്‍, കാര്‍പെറ്റുകള്‍ എന്നിവയാണ് കണ്ടെയ്നറിലെന്നാണ് ഔദ്യോഗിക രേഖകളില്‍. ഇപ്പോള്‍ ഈ കണ്ടെയ്നറുകള്‍ തിരിച്ച് ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ ഷിപ്പിംഗ് ഏജന്റ് സമ്മതിക്കുകയായിരുന്നു. ഇതുകൂടാതെ ഇനിയും 242 കണ്ടെയ്നറുകള്‍ കൂടി കൊളംബോയിലെ തുറമുഖത്തും തലസ്ഥാന നഗരത്തിനു വെളിയിലുള്ള ഒരു സ്വതന്ത്ര വാണിജ്യ മേഖലയിലുമായി കൂട്ടിയിട്ടുണ്ട്. ഇതുകൂടി നീക്കം ചെയ്യുവാന്‍ ഷിപ്പര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.

വിദേശങ്ങളില്‍ ഇവ സംസ്‌കരിക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാല്‍ റീസൈക്ലിംഗ് എന്ന പേരില്‍ ഇത്തരം അപകടകാരികളായ മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് അയക്കുക പതിവാണ്. എന്നാല്‍ ഇവിടങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ സാധാരണയായി ജനാവാസ കേന്ദ്രങ്ങളില്‍ നിലം നികത്താനാണ് ഉപയോഗിക്കുക. അല്ലെങ്കില്‍, ഒട്ടും സുരക്ഷിതമില്ലാത്ത വിധം ഇവ തുറസ്സായ സ്ഥലങ്ങളില്‍ കത്തിച്ചു കളയുന്നു. ഇത്തരം ആശുപത്രി മാലിന്യങ്ങള്‍ എലികള്‍, മറ്റ് രോഗാണുക്കള്‍ എന്നിവയുടെ പെറ്റുപെരുകലിന് സാഹചര്യമൊരുക്കുന്നു. മാത്രമല്ല, ഇവ ഉപയോഗിച്ച് നിലം നികത്തുന്നതുവഴി ഭൂഗര്‍ഭജലവും മലിനപ്പെടുന്നു.നിരവധി ജലജന്യ രോഗങ്ങള്‍ക്കും ഇവ വഴിതെളിക്കുന്നു.

2017-ല്‍ ഇത്തരം മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒരു വലിയ കൂമ്പാരം ഇടിഞ്ഞുവീണ് 19 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചിരുന്നു. ഈ മാസം ആദ്യം കംബോഡിയ ഏകദേശം 1,600 ടണ്‍ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അമേരിക്കയിലേക്കും കാനഡയിലേക്കും തിരിച്ചയച്ചിരുന്നു. ഡസന്‍ കണക്കിന് മാലിന്യ കണ്ടെയ്നറുകള്‍ ഫ്രാന്‍സിലേക്കും ആസ്ട്രേലിയയിലേക്കും തിരിച്ചയയ്ക്കുമെന്ന് ഇന്തോനേഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ മലേഷ്യയും450 ടണ്‍ മാലിന്യം തിരിച്ചയയ്ക്കാന്‍ ഒരുങ്ങുകയാണ്.

മാലിന്യ സംസ്‌കരണത്തിനുള്ള നിബന്ധനകള്‍ കര്‍ക്കശമായി നടപ്പിലാക്കുന്ന വികസിത രാജ്യങ്ങളില്‍ ഇവ സംസ്‌കരിക്കുക എന്നത് ചെലവേറിയ ഒരു പ്രക്രിയയാണ്. അതിനാലാണ് വളരെയധികം ചെലവ് കുറഞ്ഞ, വികസ്വര രാഷ്ട്രങ്ങളിലെ മാലിന്യ സംസ്‌കരണ യൂണിറ്റുകളിലേക്ക് ഇവ റീസൈക്ലിംഗ് എന്നപേരില്‍ ഇവ അയയ്ക്കുന്നത്. മാലിന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ വിലക്കുകളുള്ളതിനാലാണ് ഇവ റീസൈക്ലിംഗ് എന്ന പേരില്‍ അയക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category