1 GBP = 96.00 INR                       

BREAKING NEWS

തണുപ്പുകാലത്തിനുമുണ്ട് ചില സാമ്പത്തിക ആനുകൂല്യങ്ങള്‍; കോള്‍ഡ് വെതര്‍ പേയ്മെന്റിന് ആര്‍ക്കൊക്കെ യോഗ്യതയു ണ്ട്? വിന്റര്‍ തുടങ്ങുമ്പോള്‍ ഈ ഗ്രാന്റുകളെ കുറിച്ച് അറിഞ്ഞിരിക്കുക

Britishmalayali
kz´wteJI³

ചുരുങ്ങിയത് ഏഴു ദിവസത്തേക്കെങ്കിലും തണുപ്പ് വളരെയധികമാകുന്ന മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായമാണ് കോള്‍ഡ് വെതര്‍ പേയ്മെന്റ്സ്. ആര്‍ക്കൊക്കെയാണ് ഇതിന് അര്‍ഹതയുള്ളത്? ഒരു നിശ്ചിത അളവിലും താഴെ താപനില താഴുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് ഈ സഹായം നല്‍കുന്നത്. താപനില താഴുവാന്‍ ആരംഭിച്ചതോടെ ഈ പദ്ധതി ഉടന്‍ ആരംഭിച്ചേക്കും.

നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ഓരോ തവണയും കടുത്ത തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടതിനു ശേഷം 14 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഈ പേയ്മെന്റ് ലഭിക്കും. നവംബര്‍ ഒന്നിനും മാര്‍ച്ച് 31നും ഇടയില്‍ വരുന്ന, കടുത്ത തണുപ്പുള്ള ഓരോ ഏഴു ദിവസങ്ങള്‍ക്കും നിങ്ങള്‍ക്ക് 25 പൗണ്ട് വീതം ലഭിക്കും. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസോ അതില്‍ താഴുകയോ അതേ നിലയില്‍ തുടര്‍ച്ചയായ ഏഴു ദിവസം നീണ്ടു നില്‍ക്കുകയോ ചെയ്യുമ്പോഴാണ് കടുത്ത തണുപ്പ് എന്ന്പറയുന്നത്.

ഈ സഹായത്തിന് ആര്‍ക്കാണ് അര്‍ഹതയുള്ളത്?
നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ക്കും ഈ കോള്‍ഡ് വെതര്‍ പേയ്മെന്റ് ലഭിക്കുകയില്ല. അതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്.നിങ്ങള്‍ക്ക് പെന്‍ഷന്‍ ക്രെഡിറ്റ്, ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം ബേസ്ഡ് ജോബ് സീക്കേഴ്സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, യൂണിവേഴ്സല്‍ ക്രെഡിറ്റ്, മോര്‍ട്ട്ഗേജ് പലിശക്കുള്ള സപ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ധനസഹായവും ലഭിക്കും.

ഇതിനായി നിങ്ങള്‍ പ്രത്യേകം അപേക്ഷിക്കണമെന്നില്ല. നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് സ്വാഭാവികമായും ലഭിക്കും. 2019-2020 ലെ കോള്‍ഡ് വെതര്‍ പേയ്മെന്റ് പദ്ധതി ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ പദ്ധതി 2020 നവംബര്‍ ഒന്നിന് ആരംഭിക്കും. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പേയ്മെന്റ് പ്രാബല്യത്തില്‍ ഉണ്ടോ എന്ന് നവംബറില്‍ പരിശോധിക്കണം.സര്‍ക്കാര്‍ നല്‍കുന്ന കോള്‍ഡ് വെതര്‍ പേയ്മെന്റിനു പുറമേ, നിങ്ങളുടെ മുറികളില്‍ താപനില ഉയര്‍ത്താനുള്ള സാമ്പത്തിക സഹായം വാഗ്ദാനം നല്‍കുന്ന നിരവധി മറ്റു പദ്ധതികളുണ്ട്.

അഫോര്‍ഡബിള്‍ വാംത് ആന്‍ഡ് നെസ്റ്റ് പദ്ധതി, വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ്, ഫ്യൂവല്‍ ഡയറക്ട് ആന്‍ഡ് വാം ഹൗസ് ഡിസ്‌കൗണ്ട് പദ്ധതി എന്നിവ ഇതില്‍ ചിലതു മാത്രമാണ്.

അഫോര്‍ഡബിള്‍ വാംത് ആന്‍ഡ് നെസ്റ്റ് പദ്ധതി
സ്വകാര്യ മേഖലയിലെ ഇന്ധന ദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലുള്ള വീട്ടുടമസ്ഥര്‍ക്കും വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും അവരുടെ വീടുകളിലെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ധന സഹായം ലഭിക്കും. ഇന്‍സുലേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും സെന്‍ട്രന്‍ ഹീറ്റിംഗിനും പുതിയ ജനലുകള്‍ക്കും ഈ സഹായം ലഭിക്കും. ഈ പദ്ധതി നിങ്ങളുടെ ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതിനു സഹായിക്കും.

വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ്
ഹീറ്റിംഗ് ചാര്‍ജ്ജുകളില്‍ ഒരു കൈത്താങ്ങായി എല്ലാവര്‍ഷവും നല്‍കുന്ന ഒരു തുകയാണ് വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ്. ഈ പദ്ധതിക്ക് കീഴിലെ മിക്ക പേയ്മെന്റുകളും നവംബറിനും ഡിസംബറിനും ഇടയിലായി നടത്തും. നിങ്ങള്‍ 1954 ഒക്ടോബര്‍ അഞ്ചിനോ അതിനു മുന്‍പോ ജനിച്ചതാണെങ്കില്‍ നിങ്ങള്‍ക്ക് 100 പൗണ്ടിനും 300 പൗണ്ടിനും ഇടയിലുള്ള ഒരു തുക ലഭിക്കും. നിങ്ങള്‍ക്ക് ഇതിന് അര്‍ഹതയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മറ്റ് ബെനെഫിറ്റുകളില്‍ ഏതെങ്കിലും ഒന്ന് ലഭിക്കുന്നുണ്ടെങ്കില്‍ ഈ ധനസഹായവും സ്വാഭാവികമായി ലഭിക്കും. എന്നാല്‍ അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനായി അപേക്ഷിക്കേണ്ടതായി വരും. 2021 മാര്‍ച്ച് 31ന് മുന്‍പായി അപേക്ഷിക്കണം. സ്വാഭാവികമായി ലഭിക്കുകയാണെങ്കില്‍ പേയ്മെന്റ് 2021 ജനുവരി 13നു മുന്‍പായി പണം ലഭിക്കും.

ഫ്യൂവല്‍ ഡയറക്ട്
ഊര്‍ജ്ജ ഉപഭോക്താക്കള്‍ക്ക് അവരുടെ ഊര്‍ജ്ജ ബില്‍ ബെനെഫിറ്റില്‍ നിന്നും നേരിട്ട് നല്‍കാവുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയാണിത്. ഇതില്‍ ചേരുകയാണെങ്കില്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ വകുപ്പ് നിങ്ങള്‍ക്ക് ലഭിക്കാനുള്ള ബെനെഫിറ്റ് തുകയില്‍ നിന്നും ബില്‍ തുക നേരിട്ട് അടയ്ക്കും.

വാം ഹോം ഡിസ്‌കൗണ്ട് പദ്ധതി
ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ അര്‍ഹരായവര്‍ക്ക് 140 പൗണ്ടിന്റെ സഹായം നല്‍കുന്ന ഒരു പദ്ധതിയാണിത്. 2011-ല്‍ ആവിഷ്‌കരിച്ച ഈ പദ്ധതി പരിപാലിക്കുന്നത് ഊര്‍ജ്ജ വിതരണക്കാരാണ്. ഈ പണം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കില്ല, പക്ഷെ അവരുടെ ബില്ലില്‍ കിഴിവായി രേഖപ്പെടുത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category