1 GBP = 95.50 INR                       

BREAKING NEWS

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് അലീസ ഹീലി; രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകളില്‍ പങ്കാളിയായ വിക്കറ്റ് കീപ്പറെന്ന നേട്ടം ഇനി ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരത്തിന് സ്വന്തം

Britishmalayali
kz´wteJI³

ബ്രിസ്ബെയ്ന്‍: ഇന്ത്യന്‍ സൂപ്പര്‍താരം മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയയുടെ വനിതാ ക്രിക്കറ്റ് താരം. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകളില്‍ പങ്കാളിയായ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ നേട്ടം ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ അലീസ ഹീലിയാണ് തട്ടിയെടുത്തത്. 114 മത്സരങ്ങളില്‍നിന്ന് 92 പുറത്താക്കലുകളില്‍ പങ്കാളിയായതോടെയാണ് ഹീലി ധോണിയെ മറികടന്നത്. 98 മത്സരങ്ങളില്‍നിന്നാണ് ധോണി 91 പുറത്താക്കലുകളില്‍ പങ്കാളിയായത്. ഇതില്‍ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങുകളും ഉള്‍പ്പെടുന്നു.

ഓസ്ട്രേലിയ ന്യൂസീലന്‍ഡ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് മുപ്പതുകാരിയായ ഹീലി ധോണിയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ രണ്ട് പുറത്താക്കലുകളിലാണ് ഹീലി പങ്കാളിയായത്. മത്സരം എട്ടു വിക്കറ്റിന് ജയിച്ച ഓസ്ട്രേലിയ പരമ്പരയും ഉറപ്പാക്കി. മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ന്യൂസീലന്‍ഡ് ഇന്നിങ്സിലെ ടോപ് സ്‌കോററായ ആമി സാറ്റര്‍തൈ്വറ്റിനെ ജോര്‍ജിയ വെയര്‍ഹാമിന്റെ പന്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ഹീലി ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. മാത്രമല്ല, ട്വന്റി20യില്‍ 50 സ്റ്റംപിങ്ങുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി.

പിന്നീട് ലൗറന്‍ ഡൗണിനെ ജോര്‍ജിയ വെയര്‍ഹാമിന്റെ പന്തില്‍ത്തന്നെ ക്യാച്ചെടുത്തും മടക്കിയതോടെ റെക്കോര്‍ഡ് ഹീലിയുടെ പേരിലായി. ഇതോടെ 92 പുറത്താക്കലുകളില്‍ പങ്കാളിയായ ഹീലി, ധോണിയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. വനിതാ താരം ധോണിയെ മറികടന്നെങ്കിലും പുരുഷ താരങ്ങളില്‍ രണ്ടാമതുള്ളയാള്‍ ധോണിയേക്കാള്‍ ഏറെ പിന്നിലാണ്. 71 മത്സരങ്ങളില്‍നിന്ന് 63 പുറത്താക്കലുകളില്‍ പങ്കാളിയായ വെസ്റ്റിന്‍ഡീസ് താരം ദിനേഷ് രാംദിനാണ് രണ്ടാമത്. 86 മത്സരങ്ങളില്‍നിന്ന് 61 പുറത്താക്കലുകളില്‍ പങ്കാളിയായ ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹിം മൂന്നാമതുണ്ട്.

മത്സരത്തില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം 20 പന്തും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ ഓസീസ് മറികടന്നു. ഹീലി 17 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category