1 GBP = 95.80 INR                       

BREAKING NEWS

മാനസിക വൈകല്യമുള്ള 22കാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; പീഡനം നടന്നത് കടയില്‍ പോയ യുവതിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ ഷെഡിലെത്തിച്ച ശേഷം: പീഡന വിവരം പുറത്തറിഞ്ഞത് ബൈക്കില്‍ യുവതിയെ കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടതോടെ

Britishmalayali
kz´wteJI³

കണ്ണൂര്‍: മാനസിക വൈകല്യമുള്ള 22-കാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സിയാദ്, അബൂബക്കര്‍, മുഹമ്മദ് ബാഷ എന്നിവരാണ് അറസ്റ്റിലായത്. കടയില്‍ പോയ യുവതിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ ഷെഡിലെത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത ശ്രീകണ്ഠപുരം പൊലീസ് ഇവരുടെ ബൈക്കും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ സിയാദ് ബൈക്കില്‍ യുവതിയെ കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഇവിടെ എത്തി. സിഐ. ഇ.പി. സുരേശന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി പീഡനവിവരം പുറത്ത് പറയുകയായിരുന്നു.

കടയില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി അരിബ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടര്‍ന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയില്‍ ഇവിടെ എത്തുകയും മൂവരും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. സിയാദ് നേരത്തെ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category