1 GBP = 95.50 INR                       

BREAKING NEWS

കമ്പി ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം പ്ലാസ്റ്റിക് കയറുകൊണ്ടു കഴുത്തു ഞെരിച്ചു; വയറില്‍ കത്തികൊണ്ടു കുത്തി മരണം ഉറപ്പാക്കി മൃതദേഹം കിണറ്റിലേക്ക് തള്ളി: അട്ടപ്പാടിയില്‍ യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കൂടെ താമസിച്ചിരുന്ന തൃശൂര്‍ സ്വദേശി അറസ്റ്റില്‍

Britishmalayali
kz´wteJI³

അഗളി: അട്ടപ്പാടിയില്‍ യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ. കക്കുപ്പടിയില്‍ തമിഴ്നാട് സ്വദേശിനി സെല്‍വിയെ (39) കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത് കൂടെ താമസിച്ചിരുന്ന തശൂര്‍ വടക്കേക്കാട് സ്വദേശി മുട്ടില്‍ വീട്ടില്‍ ഹംസയെ (52) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെയാണു സെല്‍വിയുടെ മൃതദേഹം താഴെ കക്കുപ്പടി ഊരിനടുത്തു സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവം കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹംസ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി മദ്യലഹരിയില്‍ ഹംസ കമ്പി ഉപയോഗിച്ചു സെല്‍വിയുടെ തലയ്ക്കടിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്നു പ്ലാസ്റ്റിക് കയറുകൊണ്ടു കഴുത്തു ഞെരിച്ചു. മരണം ഉറപ്പാക്കാന്‍ വയറില്‍ കത്തികൊണ്ടു കുത്തിസ ശേഷം മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം പുലര്‍ച്ചെ മൂന്നോടെ ബൈക്കില്‍ ഇയാള്‍ തൃശൂരിലേക്കു രക്ഷപ്പെട്ടു. എന്നാല്‍ പൊലീസ് ഇയാളെ തൃശൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്തിനടുത്ത് കല്ലകുറിച്ചി സ്വദേശിയായ സെല്‍വി, ഹംസയുടെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായി തൃശൂരില്‍ എത്തിയതായിരുന്നു. പിന്നീട് ഇയാള്‍ സെല്‍വിയെ കൂടെക്കൂട്ടി. തൃശൂര്‍ വിട്ട ശേഷം ആദ്യം വയനാട്ടിലും പിന്നീട് അട്ടപ്പാടിയില്‍ പാടവയലിലും താമസിച്ചു. ഒരാഴ്ച മുന്‍പാണു കക്കുപ്പടിയിലെ വീട് വാടകയ്ക്കെടുത്തത്.

ഹംസയ്ക്ക് ആദ്യ ഭാര്യയില്‍ രണ്ട് പെണ്‍മക്കളും സെല്‍വിക്കു തമിഴ്നാട്ടില്‍ ആദ്യ വിവാഹത്തില്‍ മൂന്നു മക്കളുമുണ്ട്. മദ്യപിച്ച് സെല്‍വിയുമായി ഇയാള്‍ കലഹിക്കാറുണ്ടായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്തു തെളിവെടുത്തു. അഗളി എഎസ്പി പതംസിങ്, ഇന്‍സ്പെക്ടര്‍ ബി.കെ.സുനില്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category