1 GBP = 95.50 INR                       

BREAKING NEWS

യുജിസിയുടെ അംഗീകാരമില്ലാത്ത കടലാസ് സര്‍വകലാശാല; ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി; ഡോക്ടറേറ്റ് നല്‍കിയ സര്‍വ്വകലാശാലയ്ക്ക് ആകെയുള്ളത് വെബ് സൈറ്റ് മാത്രം! സൈക്കോളജിസ്റ്റിന്റെ രജിസ്ട്രേഷനുമില്ല; വിജയ് പി നായര്‍ തട്ടിപ്പുകളുടെ ഉസ്താദോ? വ്യാജ ഡോക്ടറേറ്റില്‍ വെള്ളായണിക്കാരന്‍ അഴിക്കുള്ളിലാകും

Britishmalayali
kz´wteJI³

കോഴിക്കോട്: സ്ത്രീവിരുദ്ധവും അശ്ലീല പരാമര്‍ശങ്ങളുമടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ വ്യാജ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് കേസു വരും. മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ശേഷം രണ്ട് വര്‍ഷം ക്ലിനിക്കല്‍ സൈക്കോളജിയിലെ അംഗീകൃത എം.ഫില്‍ പഠനവും പൂര്‍ത്തീകരിച്ച് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. ഇതൊന്നും വിജയ് പി നായര്‍ക്ക് സ്വന്തമായി ഇല്ല. ഇതിനൊപ്പമാണ് ഡോക്ടറേറ്റും വ്യാജമാണെന്ന ആരോപണം ഉയരുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം വിജയ് പി നായര്‍ എന്ന യൂട്യൂബറെ മര്‍ദ്ദിച്ചിരുന്നു. ഇതോടെയാണ് ഇയാളുടെ തട്ടിപ്പുകള്‍ പുറത്തു വരുന്നത്.

സ്ത്രീകളെ അപമാനിച്ച കേസില്‍ ജാമ്യം വിജയ് പി നായര്‍ക്ക് കിട്ടും. എന്നാല്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന് വന്നാല്‍ കാര്യങ്ങള്‍ പ്രതികൂലമാകും. ദീര്‍ഘനാള്‍ ജയിലില്‍ കിടക്കേണ്ടിയും വരും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ ഇല്ലെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ അംഗമല്ലെന്നും അസോസിയേഷന്‍ കേരള റീജിയണ്‍ ജന. സെക്രട്ടറി ഡോ. വി. ബിജി അറിയിച്ചു. സംഭവത്തില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സിലിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കുമെന്നും ഇതില്‍ നടപടിയുണ്ടായില്ലെങ്കില്‍ മറ്റു നിയമവഴികള്‍ തേടുമെന്നും ഡോ. വി. ബിജി വ്യക്തമാക്കി.

തട്ടിപ്പുകാരുടെ പ്രവര്‍ത്തികള്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ പ്രൊഫഷനെ തന്നെ ബാധിക്കുന്നതാണെന്നും ബിജി പറയുന്നു. ഒരാള്‍ മാത്രമല്ല, നിരവധി പേരാണ് അംഗീകാരമില്ലാതിരുന്നിട്ടും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നത്. പൊതുജനങ്ങള്‍ ഒരിക്കലും ഇത്തരം തട്ടിപ്പുകളില്‍ വഞ്ചിതരാകരുത്. മാധ്യമങ്ങളും ഇത്തരക്കാര്‍ക്കെതിരേ ജാഗ്രത പാലിക്കണം. അംഗീകാരമില്ലാത്ത പലരും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡോ. ബിജി കൂട്ടിച്ചേര്‍ത്തു.

അതിനിടെ പ്രമുഖ വ്യക്തികള്‍ക്കെതിരെ താന്‍ മോശമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന വിജയ് പി നായരുടെ ആരോപണം നിഷേധിച്ച് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍ രംഗത്തു വന്നു. വിജയ് പി നായരെ കാണുകയൊ അങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി. വിവാദവുമായി തനിക്ക് ബന്ധമില്ലെന്നകാര്യം ജനങ്ങളുടെ മുമ്പില്‍ തെളിയിക്കണമെന്നും ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വിജയ് പി നായര്‍ മെനഞ്ഞുണ്ടാക്കിയതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി. വിജയ് പി നായര്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍ തന്നോട് പറഞ്ഞതാണെന്നാണ് വിജയ് പി നായര്‍ അവകാശപ്പെട്ടത്.

സ്്ത്രീവിരുദ്ധ, അശ്ലീല യുട്യൂബ് ചാനല്‍ നടത്തുന്ന വിജയ് പി.നായരുടെ പേരിനൊപ്പം ഡോക്ടര്‍ ഉണ്ടെങ്കിലും ഇയാളുടെ പിഎച്ച്ഡി വ്യാജമെന്ന് പരാതി പൊലീസിന് കിട്ടി കഴിഞ്ഞു. യുജിസിയുടെ അംഗീകാരമില്ലാത്ത, ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നുള്ളതാണ് ഈ പിഎച്ച്ഡി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരത്തോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റ് പ്രകാരം ഈ കടലാസ് സ്ഥാപനത്തിനു കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ല.

വിജയിനെ 'കൈകാര്യം' ചെയ്യുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ച അശ്ലീല വിഡിയോ ഒരു മാസം മുന്‍പാണ് ഇയാള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇത്രയും നാളായിട്ടും സൈബര്‍ പൊലീസോ, വനിതാ കമ്മിഷനോ ഇതേപ്പറ്റി അറിഞ്ഞില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വനിതാ സംഘം കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നു വിവാദമായപ്പോള്‍ മാത്രമാണു നടപടി വന്നത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അന്തസ്സായി ജയിലിലേക്കു പോകു. തലയില്‍ തുണിയിട്ടു പോകില്ല. അയാള്‍ യുട്യൂബ് വിഡിയോകളിലൂടെ നടത്തിയത് വെറും അധിക്ഷേപമല്ല, സ്ത്രീകള്‍ക്കെതിരായ പീഡനം തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുക (ഇന്ത്യന്‍ ശിക്ഷാ നിയമം 509), സ്ത്രീകളോട് അപമര്യാദയായി പെരുമാറുക (കേരള പൊലീസ് ആക്ട് സെക്ഷന്‍ 120) എന്നീ വകുപ്പുകള്‍ പ്രകാരമാണു വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളെ കയ്യേറ്റം ചെയ്യുക, ശല്യപ്പെടുത്തുക തുടങ്ങിയ വകുപ്പുകളും (ഐപിസി 354) ചുമത്തിയിട്ടുണ്ട്. ഇതെല്ലാം ജാമ്യം ലഭിക്കുന്നവയാണെന്നു പൊലീസ് പറഞ്ഞു. കവര്‍ച്ചയുടെ ഗണത്തില്‍ പെടുത്തിയാണു ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. കുറഞ്ഞത് 5 വര്‍ഷം കഠിനതടവു ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും പൊലീസ് പറഞ്ഞു. വിജയ് പി നായര്‍ വെള്ളായണി സ്വദേശിയാണ്. ഇത്തരത്തില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന വിട്രിക്സ് സീന്‍ എന്ന യൂട്യൂബ് ചാനലിന് ഇരുപത്തി അയ്യാരത്തിലേറെ ഫോളോവേഴ്സ് ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category