1 GBP = 95.50 INR                       

BREAKING NEWS

20 കോടി രൂപയില്‍ എത്ര രൂപയുടെ നിര്‍മ്മാണം വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താന്‍ എന്‍ജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ പരിശോധന; കോണ്‍സുലേറ്റിലെ അക്കൗണ്ടന്റിനെ ചോദ്യം ചെയ്യാന്‍ യുഎഇ അനുവദിക്കാത്തത് വെല്ലുവിളി; ഐസോമോങ്കിന്റെ അക്കൗണ്ടില്‍ സന്തോഷ് ഈപ്പന്‍ നിക്ഷേപിച്ചത് സ്വദേശത്തും വിദേശത്തുമുള്ള ഇടനിലക്കാര്‍ക്ക് കമ്മീഷന്‍ കൈമാറാന്‍; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാന്‍ സിബിഐയും

Britishmalayali
kz´wteJI³

കൊച്ചി: 20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണക്കരാറില്‍ അന്വേഷണത്തില്‍ സിബിഐയ്ക്കും പ്രതിസന്ധിയാകുന്നത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള തടസം.

നിര്‍മ്മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നല്‍കിയതു തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണെന്ന് സിബിഐ കേസിലെ ഒന്നാം പ്രതി യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടണ്ട്. എന്നാല്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കേരളത്തിലേക്കു വിദേശഫണ്ട് എത്തുന്നതിന്റെ വിശദാംശങ്ങള്‍ അറിയാവുന്നത് ഖാലിദിനും സ്വപ്ന സുരേഷിനുമാണ്. ഖാലിദിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പില്ല. സ്വര്‍ണ്ണ കടത്ത് അന്വേഷണവുമായി യുഎഇ വലിയ സഹകരണത്തില്‍ അല്ല. അതുകൊണ്ട് തന്നെ ഖാലിദിനെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണ്ണായകമാണ്.

അതു നടക്കില്ലെന്ന് സിബിഐയ്ക്കും അറിയാം. അതിനാല്‍ സ്വപ്ന സുരേഷിന്റെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ സിബിഐ കോടതിയെ സമീപിക്കും. നിര്‍മ്മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നല്‍കിയതു തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണെന്നും സന്തോഷ് മൊഴി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണക്കരാര്‍ ലഭിച്ചതിന്റെ കമ്മിഷന്‍ തുകയില്‍ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകള്‍ യൂണിടാക്കിന്റെ ഓഫിസില്‍ സിബിഐ കണ്ടെത്തി. എന്നാല്‍ സ്വപ്നയുടെ രഹസ്യ ലോക്കറില്‍ എന്‍ഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നല്‍കിയ തുകയാണെന്നു അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിട്ടില്ല.

സ്വപ്ന നിര്‍ദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായര്‍, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടില്‍ സന്തോഷ് ഈപ്പന്‍ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറന്‍സിയായാണു നല്‍കിയത്. റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ യഥാര്‍ഥത്തില്‍ എത്ര രൂപയുടെ നിര്‍മ്മാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താന്‍ എന്‍ജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും. ഇതും കേസില്‍ അതിനര്‍ണ്ണായകമാകും. വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശരാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയില്‍നിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പന്‍ പറയുന്നത്.

സ്വപ്നയിലൂടെയാകും പ്രധാന തെളിവുകള്‍ ലഭിക്കുകയെന്ന കണക്കുകൂട്ടലില്‍ സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ സിബിഐ. അടുത്തദിവസം കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മിഷന്‍ കിട്ടിയെന്ന് സ്വപ്ന നേരത്തെ മൊഴിനല്‍കിയിരുന്നു. ധാരണാപത്രമനുസരിച്ച് നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നല്‍കുന്ന യു.എ.ഇ. റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ഈ വ്യവസ്ഥ അട്ടിമറിച്ച് കോണ്‍സല്‍ ജനറല്‍ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നു. കോണ്‍സല്‍ ജനറലിനെ മറയാക്കി ചിലര്‍ കമ്മിഷന്‍ തട്ടുകയായിരുന്നെന്നാണ് സിബിഐ.യുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കോണ്‍സല്‍ ജനറലുമായി അടുത്ത ബന്ധമുള്ള സ്വപ്നയുടെ നേതൃത്വത്തിലാണ് ഇതു നടന്നതെന്നാണ് വിലയിരുത്തല്‍.

റെഡ് ക്രസന്റ് നല്‍കിയ രണ്ടാംഗഡുവില്‍ 75 ലക്ഷം രൂപ സന്ദീപിന്റെ കമ്പനിയിലേക്ക് ബാങ്കുവഴിയാണ് കൈമാറിയത്. ഈ പണം സ്വദേശത്തും വിദേശത്തുമുള്ള ചില ഉന്നതര്‍ക്കു നല്‍കാനായിരുന്നെന്നും സിബിഐ.ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലും സ്വദേശത്തും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കു പങ്കുണ്ടെന്ന് കസ്റ്റംസും എന്‍.ഐ.എ.യും കണ്ടെത്തിയിരുന്നു. റെഡ്മക്രസന്റ് നല്‍കിയ ആദ്യഗഡു കമ്മിഷനായി മാറ്റിയതായി യൂണിടെക് എം.ഡി.യും മൊഴിനല്‍കിയിരുന്നു. വിദേശത്തുനിന്നു വന്ന പണം ഉദ്ദേശ്യത്തിനു വിരുദ്ധമായി ചെലവഴിച്ചതിനു തെളിവായാണ് സിബിഐ. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category