1 GBP = 95.50 INR                       

BREAKING NEWS

കമ്മീഷന്‍ കൈമാറിയത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണെന്ന് കൃത്യമായി പറഞ്ഞത് കൈരളി ടിവി; മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊന്ന കഥയുമായി അതു ചേര്‍ത്ത് പറഞ്ഞതും സംശയ നിഴലില്‍; ബ്രിട്ടാസ് പറഞ്ഞത് ധനമന്ത്രി തോമസ് ഐസക് സ്ഥിരീകരിച്ചതും വീണ്ടും പരിശോധനയില്‍; ആ ദിവസം രാത്രി കവടിയാര്‍-മ്യൂസിയം റോഡില്‍ നടന്നത് എന്ത്? സത്യം അറിയാന്‍ കൈരളി ചാനല്‍ മേധാവിയുടേയും ഐസക്കിന്റേയും മൊഴി എടുക്കും; ലൈഫ് മിഷനില്‍ സിബിഐ പണി തുടങ്ങി

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്ന ചാനല്‍ വെളിപ്പെടുത്തലില്‍ വിശദ അന്വേഷണത്തിന് സിബിഐ. തിരുവനന്തപുരത്ത് കവടിയാറില്‍ മന്ത്രി മന്ദിരമായ മന്മോഹന്‍ ബംഗ്ലാവിനടുത്തുള്ള കോഫിഷോപ്പിനു സമീപം യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ വെളിപ്പെടുത്തിയത്. കൈരളി ചാനലില്‍ ജോണ്‍ബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്ന് രാത്രി അവിടെ സംഭവിച്ചത് എന്തെന്ന് കണ്ടെത്താനാണ് സിബിഐ ശ്രമം.

ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ഇക്കാര്യം മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും ചെയ്തു.യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഇവിടെയുണ്ടായിരുന്നെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചെങ്കിലും പണം കൈമാറിയതു ഖാലിദിനാണോ എന്ന സംശയം ഉണ്ട്. ഈ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസില്‍ നിന്നും സിബിഐ മൊഴി എടുക്കും. തോമസ് ഐസക്കിനേയും കണ്ട് വിവരങ്ങള്‍ തിരക്കും. ഇതു രണ്ടും അന്വേഷണത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ഇതിനൊപ്പം കൈരളി ടിവി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീര്‍ മരിച്ച ദിവസമാണ് പണം കൈമാറിയത് എന്ന സത്യം. ഇതോടെ ബഷീറിന്റെ മരണത്തിനും പണം കൈമാറ്റത്തിനും തമ്മിലെ ബന്ധവും ചര്‍ച്ചയായി്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ്ണ കടത്ത് ലോബിയാണെന്ന ആക്ഷേപം ശക്തമാണ്. ഇത് സിബിഐ അന്വേഷിക്കുകയാണ്. ഇതിനിടെയാണ് ബഷീറിന്റെ മരണത്തിലേക്കും സ്വര്‍ണ്ണ കടത്ത് മാഫിയയുടെ സജീവത ചര്‍ച്ചകളില്‍ എത്തുന്നത്. കൈരളി ന്യൂസിലെ വെളിപ്പെടുത്തലിന് അതുകൊണ്ട് തന്നെ മാനങ്ങള്‍ ഏറെയാണ്. ഇതും സിബിഐ പരിശോധിക്കും.

അതായത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണ്. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മ്മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത്. ഇതിനുള്ള പ്രത്യുപകാരമായമാണ് മൂന്നര കോടി രൂപയും ഡോളറുമായി ഖാലിദ് കമ്മീഷന്‍ കൈപ്പറ്റിയത്-ഇതാണ് കൈരളി ടിവിയുടെ വെളിപ്പെടുത്തല്‍. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീര്‍ മരിച്ചദിവസം. ഈ ദിവസത്തെ ദുരൂഹതകളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിലൊന്നാണ് കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള സിസിടിവി ക്യാമറുകളുടെ ഓഫാക്കല്‍. അതായത് ലൈഫ് മിഷനിലെ ഇടപാടിന്റെ തെളിവുകള്‍ പുറത്തു വരാതിരിക്കാനായിരുന്നോ ഈ സിസിടിവി ഓഫ് ചെയ്യല്‍ എന്ന സംശയവും സജീവമാണ്.


ബഷീര്‍ എന്തോ കണ്ടെന്നും അതിന്റെ സത്യം പുറത്തു വരാതിരിക്കാനുമാണ് ബഷീറിനെ വകവരുത്തിയതെന്ന വാദം നേരത്തെ ചര്‍ച്ചയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സഞ്ചരിച്ച കാറാണ് കെ എം ബഷീറിനെ ഇടിച്ചിട്ടത്. അപകട ശേഷം ശ്രീറാം വെങ്കിട്ടരാമനെ ഉന്നതര്‍ ചേര്‍ന്ന് രക്ഷിച്ചെടുക്കുകയും ചെയ്തു. ഐഎഎസ്-ഐപിഎസ് ലോബിയാണ് മുന്നില്‍ നിന്നത്. കവടിയാര്‍-വെള്ളയമ്പലം റോഡില്‍ കെ എം ബഷീര്‍ എന്തോ അരുതാത്ത ഇടപാടു കണ്ടുവെന്ന വിലയിരുത്തലും ഉയര്‍ന്നു. ബഷീറിന്റെ ഫോണ്‍ അപകട ശേഷം നഷ്ടമായതായിരുന്നു ഇതിന് കാരണം. ഈ ഫോണ്‍ ആരോ മനപ്പൂര്‍വ്വം ഇല്ലാതാക്കിയതാണെന്നും അതില്‍ വിലപ്പെട്ട എന്തോ തെളിവുണ്ടെന്നും വാദമെത്തി. എന്നാല്‍ ഈ മൊബൈല്‍ കണ്ടെത്താനുള്ള ശ്രമമൊന്നും പൊലീസ് നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കൈരളി ന്യൂസിന്റെ വെളിപ്പെടുത്തല്‍.

കൈരളി ന്യൂസ് ചാനല്‍ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയിലാണ് ഈ നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടത്. വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ വെറും ഒരു കോടിയല്ല എന്നാണ് പുതിയ വിവരം. 4 കോടി 25 ലക്ഷം രൂപയാണ് കൈമാറിയത്. ഇതില്‍ 75 ലക്ഷം രൂപ ബിജെപി അനുഭാവി കൂടിയായ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് കൈരളി ടിവി റിപ്പോര്‍ട്ട്ചെയ്യുന്നത്. എന്‍ഐഎയും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയതാണ് ഈ വിവരങ്ങളെന്ന് കൈരളി ന്യൂസ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് ന്യൂസ് ആന്‍ഡ് വ്യൂസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം പോലെയാണ് കൈരളി ടിവിയെ ഏവരും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലിന് ആധികാരികത ഏറെയാണ്. അതുകൊണ്ട് കൂടിയാണ് സിബിഐ ഇക്കാര്യവും അന്വേഷിക്കുന്നത്.

മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ഓഗസ്റ്റ് രണ്ടിന് കൈമാറി. ഈ പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദാണ്. ഖാലിദ് കോണ്‍സുലേറ്റിന്റെ സിഡി എന്നെഴുതിയ നയതന്ത്ര പ്രതിനിധിയുടെ ഔദ്യോഗിക വാഹനത്തിലാണ്. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീര്‍ മരിച്ചദിവസം. അതായത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണ്. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മ്മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത്. ഇതിനുള്ള പ്രത്യുപകാരമായമാണ് മൂന്നര കോടി രൂപയും ഡോളറുമായി ഖാലിദ് കമ്മീഷന്‍ കൈപ്പറ്റിയത്.

ശ്രീറാം വെങ്കിട്ടരാമന്റെ അപകടവും കൈരളി ടിവി എംഡികൂടിയായ ബ്രിട്ടാസ് പറയുമ്പോള്‍ അതില്‍ ചില സൂചനകള്‍ ഉണ്ടെന്ന് വിലയിരുത്തലുമുണ്ട്. ഇക്കാര്യത്തില്‍ കൈരളിയാണ് വിശദീകരണം നല്‍കേണ്ടത്. ബഷീറിന്റെ ഫോണ്‍ കാണാതാകലിനും സ്വര്‍ണ്ണ കടത്തുമായുള്ള ബന്ധങ്ങളും ഇതോടെ ചര്‍ച്ചയാകും. ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ കോവിഡിന്റെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ്. സര്‍ക്കാരുമായി ചേര്‍ന്ന് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്വപ്നാ സുരേഷിനെ പോലെ വഫാ ഫിറോസിനും യുഎഇ ബന്ധങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ കൈരളി ടിവിയുടെ വെളിപ്പെടുത്തല്‍ അതിനിര്‍ണ്ണായകമാണ്.

കേരള സര്‍ക്കാരും യുഎഇ റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രത്തിന് പുറമേ റെഡ് ക്രസന്റും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നുവെന്നും കൈരളി വാര്‍ത്തയില്‍ പറയുന്നു. ഈ ധാരണാപത്രപ്രകാരം നിര്‍മ്മാണം നടത്താനുള്ള അധികാരം യുഎഇ കോണ്‍സുലേറ്റിനായിരുന്നു. ഇതുപ്രകാരമാണ് യുണിറ്റാക്കിനെ നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചതെന്നും കൈരളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുപത് കോടിരൂപയുടെ ലൈഫ് മിഷന്‍ പദ്ധതിക്ക് കരാര്‍ നല്‍കിയതിന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു, വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ചരല്‍പ്പറമ്പിലാണ് യുഎഇ ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ നഗരസഭ വാങ്ങിയ രണ്ടര ഏക്കര്‍ ഭൂമിയില്‍ 145 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതാണ് പദ്ധതി. യൂണിടാക്കിനാണ് നിര്‍മ്മാണക്കരാര്‍.

കരാര്‍ നല്‍കിയതിന് അവര്‍ കമ്മീഷനായി ഒരുകോടി നല്‍കിയെന്നും ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റേയും തന്റേയും ജോയിന്റ് ലോക്കറില്‍ നിക്ഷേപിച്ചത് എന്നുമാണ് സ്വപ്ന എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഈ പണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category