1 GBP = 94.70 INR                       

BREAKING NEWS

പ്രതിദിന പരിശോധന 60,000ത്തില്‍ എത്തുമ്പോള്‍ 24,000 പരിശോധനയും നടക്കുന്നത് സ്വകാര്യ ലാബില്‍; ബാക്കിയുള്ള പരിശോധനകളില്‍ പലതും രോഗ മുക്തി ഉറപ്പാക്കാന്‍; മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രിയും; കോവിഡില്‍ കേരളവും ഭീഷണിയില്‍ തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വകാര്യ ലാബുകളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്ത് ഇപ്പോള്‍ 40% പേരും കോവിഡ് പരിശോധന നടത്തുന്നതു സ്വന്തം ചെലവില്‍. പ്രതിദിന പരിശോധന 60,000ല്‍ എത്തിയിട്ടുണ്ട്. ഇതില്‍ 24,000 പരിശോധനകളും സ്വകാര്യ ലാബുകളിലാണ്. ബാക്കിയുള്ള പരിശോധനകളില്‍ പലതും ചികില്‍സയിലുള്ളവര്‍ക്ക് രോഗമുക്തി വന്നോ എന്ന് മനസ്സിലാക്കാനാണ്. അതുകൊണ്ടാണ് പരിശോധനകളുടെ എണ്ണം കൂടിയത്.

സ്വകാര്യ ലാബുകളില്‍ പരിശോധിക്കണമെങ്കില്‍ ചെലവ് ആളുകള്‍ വഹിക്കണം. ആശുപത്രികളില്‍ 60% സ്വകാര്യ മേഖലയിലാണുള്ളത്. ആന്റിജന്‍ (625 രൂപ), പിസിആര്‍ (2750 രൂപ) പരിശോധനകളാണു സ്വകാര്യ ലാബുകളിലുള്ളത്. സിബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ക്കു 3000 രൂപ നല്‍കണം. പിസിആര്‍, ആന്റിജന്‍ പരിശോധനകളാണു കൂടുതല്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്കു പ്രത്യേക കുറിപ്പടിയുടെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഉത്തരവുണ്ട്.

എന്നാല്‍ ലാബുകളില്‍ എത്തുന്നവരോട് ഡോക്ടറെ കാണണമെന്നു സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടാറുണ്ട്. അതിനുവേണ്ടി കണ്‍സല്‍റ്റിങ് ഫീസും നല്‍കണം. ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 16 സ്വകാര്യ ലാബുകളിലുമായി 25,000 പിസിആര്‍ പരിശോധന നടക്കുന്നുണ്ട്. ഇതില്‍ 10,000 സാംപിളുകള്‍ സ്വകാര്യ ലാബുകളിലാണു പരിശോധിക്കുന്നത്. ശേഷിക്കുന്ന 35,000 ആന്റിജന്‍ പരിശോധനയില്‍ പകുതിയോളം സ്വകാര്യ സ്ഥാപനങ്ങളിലാണ് നടക്കുന്നത്.

അതിനിടെ കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവാണെന്നു പറയാനാകില്ലെന്നു മന്ത്രി കെ.കെ. ശൈലജ. നെഗറ്റീവ് ആയാല്‍ മാത്രമേ ഇവിടെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ. കാര്യമായ ലക്ഷണങ്ങളില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുന്ന രീതിയാണു മറ്റു സംസ്ഥാനങ്ങളില്‍ എന്ന് സര്‍ക്കാര്‍ പറയുന്നു. മരണനിരക്ക് ഇപ്പോള്‍ 0.39% ആണെങ്കിലും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സമരം നടത്തി ആള്‍ക്കൂട്ടമുണ്ടാക്കിയാല്‍ വ്യാപനം കൂടും. ആരോഗ്യ മേഖലയിലുള്ളവര്‍ ഈ ഘട്ടത്തില്‍ സമരം ചെയ്യരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category