1 GBP = 94.70 INR                       

BREAKING NEWS

മൂന്ന് ലക്ഷം രൂപയുടെ നല്‍കിയാല്‍ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്; ഇടപാടുകള്‍ നടത്തിയിരുന്നത് ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചു കൊണ്ട്; കള്ളനോട്ട് അച്ചടിക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആദ്യം യഥാര്‍ഥ നോട്ടുകളുടെ പ്രിന്റ് എടുത്തുക കാണിക്കും; മുറിയില്‍ നിരത്തിവച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഇടനിലക്കാര്‍ക്കു കൈമാറും; നോട്ടുകള്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെന്നും ബോധ്യപ്പെടുത്തും; കോട്ടയത്തു പിടിയിലായ കള്ളനോട്ടു സംഘത്തിന്റേത് വിപുലമായ ഓപ്പറേഷന്‍

Britishmalayali
kz´wteJI³

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം നാഗമ്പടത്ത് പിടിയിലായ കള്ളനോട്ടു സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ലഭിക്കുന്നത് ഇവര്‍ വിപുലമായ തോതില്‍ തട്ടിപ്പു പതിവാക്കിയ സംഘമാണ് എന്നാണ്. ഇവരുടെ സഹായികള്‍ ഇപ്പോഴും ഒളിച്ചു നടക്കുന്നതായുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ് പൊലീസ്. കള്ളനോട്ടു വാങ്ങുന്നതിനായി 10 പേര്‍ സംഘത്തെ സമീപിച്ചതായും പൊലീസ് സംശയിക്കുന്നു. ഓരോ ജില്ലയിലും നിശ്ചിത കാലം താമസിച്ച് കള്ളനോട്ട് വിതരണം നടത്തി മുങ്ങുകയാണ് സംഘത്തിന്റെ രീതി. വിപുലമായ പ്രവര്‍ത്തന ശൈലിയായിരുന്നു ഇവരുടേത്. ഇടപാടുകാരെ സമീപിച്ചു വിശ്വസിപ്പിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

കബളിക്കപ്പെട്ടുവെന്നു പണം വാങ്ങിയവര്‍ മനസ്സിലാക്കുമ്പോഴേക്കു സംഘം മുങ്ങുകയും ചെയ്യും. ജില്ലയില്‍ നോട്ടു വിതരണം ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷണം. നോട്ടു നിരോധന കാലത്ത് പണം അനധികൃതമായി കൈമാറ്റം ചെയ്ത സംഘങ്ങള്‍ തന്നെയാണ് കള്ളനോട്ടു സംഘത്തെ സഹായിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ജില്ലയിലെ ഇവരുടെ കണ്ണികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയുടെ കറന്‍സി നോട്ട് നല്‍കിയാല്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ട് പകരം നല്‍കുന്നതാണ് ഇവരുടെ രീതി. ഫ്ളാറ്റ് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാടു നടത്തിയിരുന്ന സംഘം ഇടപാടുകാരെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാണു കെണിയില്‍ വീഴ്ത്തിയിരുന്നത്.

കള്ളനോട്ട് അച്ചടിക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ യഥാര്‍ഥ നോട്ടുകളുടെ പ്രിന്റ് എടുക്കുകയാണ് ആദ്യം ചെയ്യുക. വലിയ തോതില്‍ കള്ളനോട്ട് അച്ചടിക്കുന്നവരാണെന്ന് വരുത്താന്‍ വേണ്ടി മുറിയിലും മറ്റും ഇവ നിരത്തിവച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഇടനിലക്കാര്‍ക്കു കൈമാറും. സമൂഹ മാധ്യമങ്ങളിലൂടെ ഇടപാടുകാര്‍ക്കു ദൃശ്യങ്ങള്‍ കൈമാറുന്നത് ഇവരാണ്. ആദ്യ പടി എന്ന നിലയില്‍ രാസവസ്തു പുരട്ടിയ യഥാര്‍ഥ നോട്ടു നല്‍കി ഇടപാടുകാരന്റെ വിശ്വാസ്യത നേടും. ഇത്തരത്തില്‍ ലഭിക്കുന്ന നോട്ടുകള്‍ എടിഎം മെഷീനില്‍ നിക്ഷേപിക്കാനാകും എന്നു ബോധ്യമാകുന്നതോടെ ഇടപാടുകാര്‍ കൂടുതല്‍ തുക കൈമാറാന്‍ തയാറാകും. 200, 500, 2000 രൂപയുടെ നോട്ടുകളാണ് പ്രതി അച്ചടിച്ചിരുന്നത്. നോട്ട് ആദ്യം സ്‌കാന്‍ ചെയ്യും. തുടര്‍ന്ന് 70 ജി.എസ്.എം പ്ലാറ്റിനം പേപ്പറില്‍ പ്രിന്റ് ചെയ്‌തെടുക്കും. നോട്ടുകള്‍ മിഷ്യന്‍ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെ മുറിച്ചെടുക്കും. ഒറ്റ നോട്ടത്തില്‍ ഇവ വ്യാജനാണെന്ന് തോന്നില്ല.

അഡ്വാന്‍സ് എന്ന നിലയ്ക്കുള്ള പണം ഇവരില്‍നിന്നു വാങ്ങിയതിനു ശേഷം കള്ളനോട്ട് നല്‍കാതെ തന്നെ സ്ഥലത്തുനിന്നു മുങ്ങുന്നതാണ് ഇവരുടെ രീതി. ഇത്തരത്തില്‍ തിരുവല്ലയില്‍നിന്നു കഴിഞ്ഞ മാസം മുങ്ങിയ സംഘം പിന്നീടു പൊങ്ങിയതു കോട്ടയത്താണ്. കള്ളനോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന കടലാസും മറ്റും രാസവസ്തുക്കളും കൃത്യമായി നീക്കം ചെയ്യുന്നതിനാല്‍ തെളിവുകളോടെ ഇവരെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

അച്ചടിച്ച കള്ളനോട്ട് ഇവരില്‍നിന്നു കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നു തിരുവല്ല പൊലീസ് പറഞ്ഞു. കള്ളനോട്ടു കേസില്‍ അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശി എം. സജി 20 വര്‍ഷം മുന്‍പ് പട്ടിമറ്റത്ത് തട്ടാപ്പറമ്പില്‍ വീട്ടില്‍ താമസിച്ചിരുന്നുവെന്നു മാത്രമാണ് കാഞ്ഞിരപ്പള്ളി പൊലീസില്‍നിന്നു ലഭിക്കുന്ന വിവരം. മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.

നാഗമ്പടത്ത് ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിര്‍മ്മാണ സംഘത്തിലുണ്ടായിരുന്ന 2 പ്രതികള്‍ പൊലീസ് സ്ഥലത്ത് എത്തുന്നതിനു തൊട്ടുമുന്‍പു ബാഗുമായി കടന്നു കളഞ്ഞെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പൊലീസ് എത്തുന്ന വിവരം പ്രതികള്‍ക്കു ചോര്‍ന്നുകിട്ടിയതായും കള്ള നോട്ടുകള്‍ ഇവിടെ നിന്നു കടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു. സംഘത്തിലുണ്ടായിരുന്നവര്‍ രാവിലെ 10ന് എയര്‍പോര്‍ട്ടിലേക്കു പോകാന്‍ ഒരു കാര്‍ വിളിച്ചു തരാമോയെന്ന് ചില പരിചയക്കാരോട് ചോദിച്ചിരുന്നു. കാര്‍ വിളിച്ച ശേഷം ബാഗുകളുമായി ഫ്ളാറ്റിനു മുന്നില്‍ കാത്തുനിന്ന ഇവര്‍ കാര്‍ ഉടന്‍ എത്തുമോയെന്നു പലതവണ തിരക്കി. കാര്‍ വന്നാല്‍ പുറത്തു കാത്തുനില്‍ക്കുന്നുവെന്നു പറയണമെന്ന് ആവശ്യപ്പെട്ട ശേഷം ബാഗുകളുമായി ഫ്ളാറ്റിന്റെ കവാടത്തിനു പുറത്തേക്കു നീങ്ങി. തൊട്ടു പിന്നാലെയാണ് മഫ്തി പൊലീസ് സംഘം എത്തി ഫ്ളാറ്റിന്റെ ഗേറ്റുകള്‍ അടച്ച് പ്രതികളെ പിടികൂടാന്‍ ശ്രമിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 4ന് ഇടുക്കി മാങ്കുളം സ്വദേശിയുടെ ആധാര്‍ കാര്‍ഡും വിലാസവും ഉപയോഗിച്ചാണു സംഘാംഗങ്ങള്‍ കോട്ടയത്തെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. തൊട്ടടുത്ത ദിവസം താമസം തുടങ്ങി. ഏഴാം നിലയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഭാഗമാണു വാടകയ്ക്ക് എടുത്തത്. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ ടൗണ്‍ പരിസരത്തെ റോഡുകള്‍ ഉള്‍പ്പെടെ വ്യക്തമായി കാണാം. അടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുമായി ഇവര്‍ ബന്ധം സ്ഥാപിച്ചില്ല. 6 പുരുഷന്മാരാണ് ഫ്ളാറ്റില്‍ താമസം. ആദ്യ നാളുകളില്‍ 2 സ്ത്രീകളും ഇവിടെ വന്നു പോയതായി അയല്‍പക്കത്തുള്ളവര്‍ പറയുന്നു. എല്ലാ ദിവസവും ആഡംബര കാറിലാണ് ഇവര്‍ പുറത്തുപോയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category