1 GBP = 96.00 INR                       

BREAKING NEWS

ഒരു പേപ്പര്‍ കൊടുത്തുവിടുന്നു; അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആള്‍ക്കാര്‍ മുഖ്യമന്ത്രിയെ കാണാനായി എത്തും; ധാരണാപത്രം അടിയന്തരമായി തയാറാക്കണമെന്ന കുറിപ്പുമായി കള്ളക്കളിക്ക് തുടക്കം; ഒറ്റ ദിവസം കൊണ്ട് കഴിയില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ പറ്റില്ലെന്ന അന്ത്യശാസനം; പിന്നെ ശരവേഗത്തില്‍ എല്ലാം റെഡ്ഡി; ശിവശങ്കറിനെ അനുസരിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന നിലപാടില്‍ യുവി ജോസും; ലൈഫ് മിഷനില്‍ സര്‍വ്വവും ശിവശങ്കര മയം; സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും പ്രതികളാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലൈഫ് മിഷന്റെ വിവാദ ഇടപാടുകളില്‍ ഫയല്‍നീക്കം ദ്രുതഗതിയിലാക്കിയതിനും റെഡ്ക്രസന്റുമായി ധാരണയില്‍ എത്തിയതിനും പിന്നിലെ മുഖ്യആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനാണെന്നു സിബിഐയുടെ പ്രാഥമിക വിലയിരുത്തല്‍. ചരടുവലിച്ചതു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലൈഫ് മിഷന്‍ മേധാവി പദവികള്‍ ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ശിവശങ്കറും ലൈഫ് മിഷന്‍ കേസില്‍ പ്രതിയാകും. സ്വപ്നാ സുരേഷും സന്ദീപ് നായരും പ്രതികളാകാനും സാധ്യതയുണ്ട്. നിലവില്‍ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട കേസാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തെളിവുകള്‍ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നതിനാല്‍ അഴിമതിയിലും ന്വേഷണം സജീവമാക്കും.

ഒറ്റ ദിവസംകൊണ്ടു റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടതു ശിവശങ്കരന്റെ സ്വാധീനത്തിന് ഉദാഹരണമാണെന്നു സിബിഐ. വിലയിരുത്തുന്നു. ഇതിനു നിയമ, തദ്ദേശഭരണ വകുപ്പുകള്‍ ശിവശങ്കരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി. പഴുതടച്ച അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലും ശിവശങ്കരിന്റെ ഓഫീസിലും സിബിഐ. പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. എന്‍.ഐ.എ. പിടിച്ചെടുത്ത അദ്ദേഹത്തിന്റെ ലാപ്പ്‌ടോപ്പിലെ വിവരങ്ങളും ശേഖരിക്കും. ലൈഫ് മിഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപാടുകള്‍ക്ക് നേതൃത്വം വഹിച്ചതു ശിവശങ്കരനായിരുന്നു.

ഏറ്റവുമൊടുവില്‍ ലൈഫ് മിഷന്‍ സിഇഒ. ആയ യു.വി. ജോസും ശിവശങ്കരന്റെ നിര്‍ദ്ദേശാനുസരണം ധാരണാപത്രം ഒപ്പിടുകയായിരുന്നു. ശിവശങ്കരന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായ സ്വപ്ന സുരേഷുമായി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സിബിഐ. പരിശോധിക്കും. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ഒരു അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു..

2018ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ദുബായ് സന്ദര്‍ശനത്തിനിടെയാണു സ്വപ്ന സുരേഷിന്റെ സഹായത്തോടെ ശിവശങ്കര്‍ റെഡ്ക്രസന്റുമായി ബന്ധപ്പെടുന്നത്. പക്ഷേ, ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ റെഡ്ക്രസന്റ് ഇടപാടിലും കമ്മിഷന്‍ വാങ്ങിയതിലും ശിവശങ്കറിനു ബന്ധമില്ലെന്നു സ്വപ്ന വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിബിഐ. ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതിനാല്‍ സ്വപ്ന സുരേഷും ശിവശങ്കരനും ലൈഫ് മിഷന്‍ കേസില്‍ പ്രതികളായേക്കുമെന്നാണു സൂചനയെന്നും മംഗളം വാര്‍ത്തയില്‍ വിശദീകരിക്കുന്നു. എസ് നാരായണനാണ് ഈ വാര്‍ത്ത നല്‍കുന്നത്.

ശിവശങ്കരന്‍ പറയുന്നത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ലൈഫ് മിഷന്‍ സിഇഒ: യു.വി. ജോസിന്റെ പക്ഷം. ധാരണാപത്രം ഒപ്പിടുന്നതിനുമുമ്പ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടാത്തത് ഇക്കാര്യത്തില്‍ പണം നേരിട്ട് കൈപ്പറ്റാത്തതുകൊണ്ടാണെന്നും യു.എ.ഇ. സര്‍ക്കാര്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്നു സമ്മതിച്ചതിനാലുമാണ്. കേരളത്തിലെ ഏതെങ്കിലും ജില്ലയില്‍ 20 കോടി രൂപയുടെ ഫല്‍റ്റ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്തുകൊടുക്കുക എന്ന ദൗത്യം മാത്രമാണ് തനിക്കുണ്ടായിരുന്നത്. അതിന്റെ രൂപരേഖ തയാറാക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ബാക്കി കാര്യങ്ങളെല്ലാം നിശ്ചയിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കരനാണെന്നാണു ജോസിന്റെ നിലപാട്. ഇത് ശിവശങ്കറിനെ കൂടുതല്‍ കുരുക്കിലാകും.

ഇക്കാര്യങ്ങള്‍ സിബിഐ. പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കും. ഒപ്പം ശിവശങ്കരനു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഉടന്‍ നോട്ടീസും നല്‍കും. എന്‍.ഐ.എ., ഇ.ഡി. എന്നീ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും സാധ്യതയുണ്ട്. വിജിലന്‍സ് പ്രാഥമികാന്വേഷണത്തിനു ശേഖരിച്ച നാലു ഫയലുകള്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് സിബിഐ. കത്ത് നല്‍കുമെന്നും വാര്‍ത്ത പറയുന്നു.

ശിവശങ്കറിന്റെ നിര്‍ദ്ദേശവും മംഗളം വാര്‍ത്തയായി നല്‍കുന്നുണ്ട്, ലൈഫ് മിഷന്‍ ഇടപാട് എം. ശിവശങ്കരന്‍ നേരിട്ട് തന്നെയായിരുന്നുവെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമാണിതെന്നാണ് വാര്‍ത്ത. 'ഒരു പേപ്പര്‍ കൊടുത്തുവിടുന്നു, അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആള്‍ക്കാര്‍ മുഖ്യമന്ത്രിയെ കാണാനായി എത്തും. ധാരണാപത്രം അടിയന്തരമായി തയാറാക്കണം' ശിവശങ്കരന്‍ തദ്ദേശഭരണവകുപ്പ് ഉന്നതര്‍ക്കു നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു.

ഇതിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ കുറിപ്പുംനല്‍കി. ഒറ്റദിവസംകൊണ്ട് ധാരണാപത്രം തയാറാക്കാനാകില്ലെന്നും നിയമവകുപ്പിന് അയയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. പക്ഷേ, ശിവശങ്കര്‍ തൃപ്തനായില്ല. നിയമവകുപ്പിന് അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ധാരണാപത്രം തയാറാക്കണമെന്നായിരുന്നു അന്ത്യശാസനം. തുടര്‍ന്നു ശരവേഗത്തില്‍ ധാരണാപത്രം തയാറാക്കി ശിവശങ്കരനു മുന്നില്‍ എത്തിക്കുകയായിരുന്നു. ഇതാണ് ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ ഫ്ളാറ്റുകളുടെ നിര്‍മ്മാണച്ചുമതല യുണിടാക്കിന് നല്‍കിയതുമായി ബന്ധപ്പെട്ട് സിബിഐ കണ്ടെടുത്തത് മൂന്ന് നിര്‍ണായക കത്തിടപാടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക്കിന് നിര്‍മ്മാണച്ചുമതല നല്‍കിയത് റെഡ് ക്രസന്റ് അറിയാതെയാണെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് കത്തിടപാടുകളില്‍ നിന്നാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

യു.എ.ഇയിലെ സ്പോണ്‍സര്‍ 15 കോടി രൂപ നല്‍കുമെന്നും ഈ പണത്തിന് നിര്‍മ്മിക്കാന്‍ പറ്റുന്ന വീടഡുകളുടെ പ്രാന്‍ സമര്‍പ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് കത്താണ് ഒന്നാമത്തെ രേഖ. കോണ്‍ഫിഡന്‍ഷ്യല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത് 2019 ഏപില്‍ 30നാണ് ഹാബിറ്റാറ്റിന് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഏജന്‍സിയായ ലൈഫ് മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കത്തിലുണ്ട്. ഹാബിറ്റാറ്റ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്നും ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ കത്ത്. 2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്.

അതേസമയം തുടക്കത്തില്‍ പരിഗണിച്ചിരുന്ന ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. യുണിടാക്കിനെ നിശ്ചയിച്ചത് ലൈഫ് മിഷനാണെന്ന് കത്തുകളില്‍ നിന്നും വ്യക്തമാണെങ്കിലും ഇതു സംബന്ധിച്ച ഒരു ഫയലും ലൈഫ് മിഷനില്ല. ഈ സാഹചര്യത്തിലാണ് യുണിടാക്കിന് വേണ്ടി ആരെങ്കിലും ഇടപെട്ടോയെന്ന ചോദ്യം ഉയര്‍ന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category