1 GBP = 96.00 INR                       

BREAKING NEWS

തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും രോഗ വ്യാപനം അതിരൂക്ഷം; ആള്‍ക്കൂട്ടങ്ങളും മത-രാഷ്ട്രീയ കൂടിച്ചേരലുകളും ഇനി അനുവദിക്കില്ല; തിരുവനന്തപുരം-നെയ്യാറ്റിന്‍കര താലൂക്കുകളില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണമെന്ന് ജില്ലാ ഭരണകൂടം; കോവിഡ് രോഗികള്‍ കുതിച്ചുയരുമ്പോല്‍ വീണ്ടും സര്‍ക്കാരിന്റെ അവലോകന യോഗം; സമ്പൂര്‍ണ്ണ ലോക്ഡൗണിന്റെ സാഹചര്യമുള്ളത് നാല് ജില്ലകളില്‍; കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് എന്ന് സൂചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗം കൂടുതല്‍ പടരുന്ന നാലു ജിലകളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

തിരുവനന്തപുരത്തെ രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുമ്പിലുണ്ട്. ആള്‍ക്കൂട്ടങ്ങളും മത രാഷ്ട്രീയ പരിപാടികളും പാടില്ലെന്നും നിര്‍ദ്ദേശം സര്‍ക്കാരിന് മുമ്പിലുണ്ട്. ഇത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. പ്രതിഷേധങ്ങലും മറ്റും ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്. അതിനിടെ ലൈഫ് മിഷനില്‍ സമരം ശക്തമാകുമ്പോഴാണ് ഈ നീക്കം.

തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനായിരത്തോളം കോവിഡ് രോഗികള്‍ ചികില്‍സയിലുണ്ട് പ്രതിദിന രോഗികളുടെ എണ്ണവും കൂടുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടകണമെന്നാണ് ജില്ലാ ഭരണക്കൂടം ആവശ്യപ്പെടുന്നു. എല്ലാ ഇളവുകളും പിന്‍വലിക്കണമെന്നാണ് ആവശ്യം.

ഇതേത്തുടര്‍ന്ന് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരും. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെങ്കിലും ഏതാണ്ട് ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്. മറ്റ് ജില്ലകളിലും ഇത് നടക്കാപ്പും.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നലെ മുതല്‍ 14 ദിവസത്തേക്കു നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍ ശ്രീകുമാറും വ്യക്തമാക്കി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നടത്തുന്ന പരിപാടികളില്‍ 5 പേരിലേറെ ഒന്നിച്ചു പങ്കെടുക്കാന്‍ പാടില്ല.

ജിംനേഷ്യം, ഫുട്‌ബോള്‍ ടര്‍ഫുകള്‍, മറ്റു കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടണം. അവശ്യസാധന വിതരണത്തിനല്ലാതെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിന്നു പുറത്തേക്കോ അകത്തേക്കോ പോകരുത്. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍. വിവാഹച്ചടങ്ങുകളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമേ പരമാവധി പങ്കെടുക്കാവൂ. ചന്തകളിലും ഹാര്‍ബറുകളിലും തിരക്കു നിയന്ത്രിക്കും.

സംസ്ഥാനത്ത് ദിനംപ്രതി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുകയാണ്. പരിശോധിക്കുന്ന 7 പേരിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. 3 ജില്ലകളില്‍ കേസുകള്‍ ഇന്നലെ 900 കടന്നു. കോഴിക്കോട് 956. എറണാകുളം 924, മലപ്പുറം 915. മറ്റു ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍കോട് 252, വയനാട് 172, ഇടുക്കി 125. ഇന്നലെ 21 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 677.

സ്ഥിതി നിയന്ത്രണാതീതമായാല്‍ എല്ലാം പൂട്ടിയിടേണ്ടിവരുമെന്നു മന്ത്രി കെ.കെ. ശൈലജയും ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വ്യാപന സാധ്യതയുണ്ട്. കോവിഡിന്റെ രണ്ടാം വ്യാപനമാണിതെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ലാബുകളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്ത് ഇപ്പോള്‍ 40% പേരും കോവിഡ് പരിശോധന നടത്തുന്നതു സ്വന്തം ചെലവിലാണ്. പ്രതിദിന പരിശോധന 60,000ല്‍ എത്തിയിട്ടുണ്ട്. ഇതില്‍ 24,000 പരിശോധനകളും സ്വകാര്യ ലാബുകളിലാണ്. ബാക്കിയുള്ള പരിശോധനകളില്‍ പലതും ചികില്‍സയിലുള്ളവര്‍ക്ക് രോഗമുക്തി വന്നോ എന്ന് മനസ്സിലാക്കാനാണ്. അതുകൊണ്ടാണ് പരിശോധനകളുടെ എണ്ണം കൂടിയത്.

സ്വകാര്യ ലാബുകളില്‍ പരിശോധിക്കണമെങ്കില്‍ ചെലവ് ആളുകള്‍ വഹിക്കണം. ആശുപത്രികളില്‍ 60% സ്വകാര്യ മേഖലയിലാണുള്ളത്. ആന്റിജന്‍ (625 രൂപ), പിസിആര്‍ (2750 രൂപ) പരിശോധനകളാണു സ്വകാര്യ ലാബുകളിലുള്ളത്. സിബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ക്കു 3000 രൂപ നല്‍കണം. പിസിആര്‍, ആന്റിജന്‍ പരിശോധനകളാണു കൂടുതല്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്കു പ്രത്യേക കുറിപ്പടിയുടെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഉത്തരവുണ്ട്.

എന്നാല്‍ ലാബുകളില്‍ എത്തുന്നവരോട് ഡോക്ടറെ കാണണമെന്നു സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടാറുണ്ട്. അതിനുവേണ്ടി കണ്‍സല്‍റ്റിങ് ഫീസും നല്‍കണം. ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 16 സ്വകാര്യ ലാബുകളിലുമായി 25,000 പിസിആര്‍ പരിശോധന നടക്കുന്നുണ്ട്. ഇതില്‍ 10,000 സാംപിളുകള്‍ സ്വകാര്യ ലാബുകളിലാണു പരിശോധിക്കുന്നത്. ശേഷിക്കുന്ന 35,000 ആന്റിജന്‍ പരിശോധനയില്‍ പകുതിയോളം സ്വകാര്യ സ്ഥാപനങ്ങളിലാണ് നടക്കുന്നത്.

അതിനിടെ കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവാണെന്നു പറയാനാകില്ലെന്നു മന്ത്രി കെ.കെ. ശൈലജ. നെഗറ്റീവ് ആയാല്‍ മാത്രമേ ഇവിടെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ. കാര്യമായ ലക്ഷണങ്ങളില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുന്ന രീതിയാണു മറ്റു സംസ്ഥാനങ്ങളില്‍ എന്ന് സര്‍ക്കാര്‍ പറയുന്നു. മരണനിരക്ക് ഇപ്പോള്‍ 0.39% ആണെങ്കിലും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

സമരം നടത്തി ആള്‍ക്കൂട്ടമുണ്ടാക്കിയാല്‍ വ്യാപനം കൂടും. ആരോഗ്യ മേഖലയിലുള്ളവര്‍ ഈ ഘട്ടത്തില്‍ സമരം ചെയ്യരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category