1 GBP = 96.00 INR                       

BREAKING NEWS

'തേപ്പ്' കിട്ടിയാലുള്ള ഡിപ്രഷന്‍ തൊട്ട് ലൈംഗിക ബലഹീനതകള്‍ക്കു വരെ കൗണ്‍സലിങ്; മിക്കവരുടെയും സ്‌പെഷ്യലൈസേഷന്‍ സ്ത്രീകളുടെ മനഃശാസ്ത്രവും ലൈഗിക വിദ്യാഭ്യാസവും; മോട്ടിവേഷന്‍ ക്ലാസുകളും മദ്യപാനം നിര്‍ത്തലും പ്രധാന വരുമാന മാര്‍ഗം; മൂന്നാഴ്ച്ച കൊണ്ട് തപാല്‍ വഴി പഠിക്കാവുന്ന കോഴ്‌സുകളും നിരവധി; അശ്ലീല വീഡിയോയില്‍ അടിമേടിച്ച വ്യാജ ഡോക്ടര്‍ വിജയ് പി. നായര്‍ ഒറ്റക്കല്ല; നവമാധ്യമങ്ങളില്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ നിറയുമ്പോള്‍

Britishmalayali
എം മാധവദാസ്

കോഴിക്കോട്: സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ വീഡിയോ ചെയ്ത് അടിമേടിച്ച വിജയ് പി നായര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്നതും ഡോക്ടറേറ്റ് ഉണ്ടെന്നതും വ്യാജമാണെന്ന് കണ്ടെത്തിയതോടെ വ്യാജ സൈക്കോളജിസ്റ്റുകളെ കണ്ടെത്തണം എന്നും ആവശ്യവും ഉയരുന്നു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് തന്നെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. വന്ന് വന്ന് മൂന്നുമാസം കൊണ്ട് തപ്പാല്‍ വഴി പഠിക്കാവുന്ന രീതിയില്‍ ഇത്തരം കോഴ്‌സുകള്‍ നടക്കുന്നുണ്ട്. റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി നായര്‍ക്കു രജിസ്ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചിട്ടുണ്ട്.

പക്ഷേ നവമാധ്യമങ്ങളില്‍ ഇത്തരം വ്യാജന്മ്മാര്‍ നിരവധിയാണ്. ഇതില്‍ മക്കവരും തങ്ങളുടെ അശ്‌ളീല വീഡിയോകള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ മറവില്‍ ഇട്ട് ഹിറ്റ് കൂട്ടി യ്യട്യൂബില്‍നിന്ന് വരുമാനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സ്വയംഭോഗം തൊട്ട് പങ്കാളിയുടെ സംതൃപ്തിവരെ ഇവര്‍ ചര്‍ച്ചയാക്കുന്നു. മിക്കവരുടെ സ്‌ഷ്യെലൈസേഷന്‍ തന്നെ സ്ത്രീ മനഃശാസ്ത്രമാണ്. പ്രണയഭംഗം ഉണ്ടായാല്‍ എങ്ങനെ ഡിപ്രഷന്‍ മറികടക്കാം എന്നതടക്കമുള്ള വിവിധ വിഷയങ്ങളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. മോട്ടിവേഷന്‍ ക്ലാസുകളും മദ്യപാനം നിര്‍ത്തലും പ്രധാന വരുമാന മാര്‍ഗം. പക്ഷേ ഇത്തരം കാര്യങ്ങള്‍ പറയാനുള്ള യാതൊരു ശാസ്ത്രീയ അറിവും ഇവര്‍ക്കില്ല. മദ്യപാനം നിര്‍ത്താനായി ഇത്തരക്കാര്‍ അരച്ചുകലക്കിക്കൊടുക്കുന്ന പല സാധനങ്ങളും അങ്ങേയറ്റം ദോഷകരവുമാണ്.

അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് ആവശ്യപ്പെട്ടു. 'ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്' എന്ന പേര് ഇയാള്‍ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി ഇയാള്‍ പറയുന്നത്.

സംഭവത്തില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സിലിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കുമെന്നും ഇതില്‍ നടപടിയുണ്ടായില്ലെങ്കില്‍ മറ്റു നിയമവഴികള്‍ തേടുമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കേരളാ ചാപ്റ്റര്‍ അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ പ്രവര്‍ത്തികള്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ പ്രഫഷനെ തന്നെ ബാധിക്കുന്നതാണ്. നിരവധി പേരാണ് അംഗീകാരമില്ലാതിരുന്നിട്ടും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് വിജയ് പി നായര്‍ അകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പി.എച്ച്.ഡി ബിരുദം നല്‍കിയ ചെന്നൈയിലെ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി ചെന്നൈയിലോ പരിസരങ്ങളിലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടേയോ അനുമതിയില്ലെന്നും പറയുന്നു. വിജയ് പി നായരെ കരിമഷി പ്രയോഗം നടത്തിയ അതേ ദിവസം തന്നെ ബെംഗളൂരില്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി നടത്തിയ ഡോക്ടറേറ്റ് വിതരണം പൊലീസ് തടഞ്ഞു. ഹുന്‍സൂര്‍ റോഡിലെ രുചി ദ പ്രിന്‍സ് ഹോട്ടലില്‍ നടത്താനിരുന്ന വിതരണ വേദിയില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

കപട ഡോക്ടര്‍മാരെ എങ്ങനെ തിരിച്ചറിയാം
ഇതിനു പിന്നാല എന്താണ് സൈക്കോളജിയെന്നും സൈക്കോളജിസ്റ്റെന്നും വിശദമാക്കി ഈ മേഖലയിലെ നിരവധി വിദഗ്ദ്ധര്‍ രംഗത്ത് എത്തിയിരുന്നു. സൈക്കോളജിസ്റ്റ് ദീപ മേരി തോമസ് ഫേസ്ബുക്കില്‍ ഇങ്ങനെ പ്രതികരിക്കുന്നു. ദീപ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂര്‍ണരൂപം:

വിജയ് പി. നായര്‍ എന്നൊരാള്‍ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു. ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്‌സിറ്റിയുടെ പേര് ചോദിക്കരുത്. അത് ഓര്‍ത്തെടുത്ത് പറയാന്‍ വളരെ പ്രയാസമുള്ള കാര്യമാണ്.ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇതു പോലെയുള്ള ഒരുപാട് വിദഗ്ദ്ധര്‍ യൂട്യൂബില്‍ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്. ഏറ്റവും പ്രധാന മാനസിക പ്രശ്‌നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്‌പെഷ്യലൈസേഷന്‍ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാന്‍ പറ്റുന്നതും കാണാന്‍ പറ്റാത്തതുമായ കുറേ കാര്യങ്ങള്‍ അളന്ന് സ്ത്രീകള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കലാണ്.

വേറെ ചിലരുടെ സ്‌പെഷ്യലൈസേഷന്‍ പ്രേമത്തിലാണ്. പിണങ്ങിപ്പോയ കാമുകനെ/ കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാര്‍ന്ന രീതികള്‍, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകര്‍ഷിച്ച് പ്രേമിപ്പിക്കാനുള്ള ടിപ്‌സ്. പിന്നെ കുറച്ചും കൂടി കൂടിയ ഇനമാണ്. അവര് ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി പോലുള്ളതെല്ലാം കൗണ്‍സലിങ് നല്‍കി ചികിത്സിച്ചങ്ങ് മാറ്റിക്കളയും. സൈക്കോളജി എന്നെഴുതാന്‍ അറിയാത്തവര്‍ മുതല്‍ ഏതെങ്കിലും പേരോര്‍ത്തെടുക്കാന്‍ പറ്റാത്ത യൂണിവേഴ്‌സിറ്റികളില്‍നിന്ന് തപാല്‍ വഴി മൂന്നു മണിക്കൂര്‍ മുതല്‍ മൂന്നു മാസം വരെയുള്ള ഏതെങ്കിലും കോഴ്‌സ് ചെയ്തവരും ഹോണററി PhD ഉള്ളവരുമൊക്കെയുണ്ട്.

ഇത്തരം വ്യാജ മനഃശാസ്ത്രജ്ഞര്‍ക്കെതിരേ പലരീതിയില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ വേണ്ട രീതിയില്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല. അതുകൊണ്ട് നിലവില്‍ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നവരും അല്ലാത്തവരും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കൗണ്‍സലിങ്, സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്, നാണം ബോധം എന്നിവ ഇല്ലായ്മ, കോട്ടിടല്‍, പുതപ്പ് പുതയ്ക്കല്‍, സ്വന്തമായി യുട്യൂബ് ചാനല്‍, വായില്‍ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല. കൃത്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഇതിന് ആവശ്യമുണ്ട്. അതുകൊണ്ട് സൈക്കോളജിസ്റ്റെന്നോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്നോ, തെറാപ്പിസ്റ്റെന്നോ, സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ എന്നൊക്കെ പേരും വച്ചിരിക്കുന്നവരോട് (വെറൈറ്റി പേരുകള്‍ വേറെയുമുണ്ട് ) അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുക, പഠിച്ച സ്ഥാപനത്തെക്കുറിച്ച് ചോദിക്കുക. പേരോര്‍മയില്ലാത്ത സ്ഥാപനമോ, ഭൂപടത്തില്‍ ഇല്ലാത്ത സര്‍വ്വകലാശാലയോ ഒക്കെ ആണേല്‍ സ്വന്തം മാനസികാരോഗ്യവും കൊണ്ട് ഉള്ള നേരത്തെ തിരിച്ചു പോരുക.

മൂന്നാഴ്ച കൊണ്ടോ മൂന്നു മാസം കൊണ്ടോ രണ്ടു കൊല്ലം കൊണ്ടോ പഠിച്ച് കൗണ്‍സിലര്‍ ആവാം എന്ന് കരുതി പഠനം തുടങ്ങിയവരോടും പറയാനുള്ളത് നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഇനി കാണാന്‍ പോകുന്നതുമല്ല ഈ പറഞ്ഞതൊന്നും. മാനസികാരോഗ്യ മേഖലയിലെ പ്രഫഷണല്‍ സര്‍വ്വീസുകളെക്കുറിച്ചും യോഗ്യരായ പ്രഫഷണല്‍സിനെക്കുറിച്ചും ഒന്നു വായിച്ചറിഞ്ഞ് വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

1. സൈക്യാട്രിസ്റ്റ്: മെഡിക്കല്‍ ബിരുദവും സൈക്യാട്രിയിലുള്ള PG ബിരുദമോ , ഡിപ്ലോമയോ.
2 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള മനഃശ്ശാസ്ത്രത്തിലെ പി.ജി ബിരുദം. RCI അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിയിലെ MPhil / അല്ലെങ്കില്‍ sPy D. R CI അംഗീകാരമുള്ള PDCP കോഴ്‌സുകള്‍ കഴിഞ്ഞ അസോസിയേറ്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാര്‍
3. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കേഴ്‌സ് : ങടണ, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിലെ MPhil.
4. ഗവ: അംഗീകൃത ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ ചികിത്സാ എന്നിവയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍
5. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് : അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും മനഃശ്ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദം.

അപ്പൊ പറഞ്ഞു വന്നത് ഇത്രേയുള്ളൂ ഈ കൗണ്‍സിലിങ് എന്ന കാര്യം കൊടുക്കാന്‍ ചുരുങ്ങിയത് 5 കൊല്ലം പഠിക്കണം. അതിനു പുറമെ പരിശീലനം വേറേം വേണം.ഇനി മന:ശ്ശാസ്ത്ര വിദ്യാര്‍ത്ഥികളോട്, നാടു മൊത്തം വ്യാജന്മാരാണേന്ന് പറഞ്ഞ് കരയാതെ അവനവന്റെ സ്‌കില്ലും കോംപീറ്റന്‍സിയും വളര്‍ത്തി ക്വാളിറ്റി സര്‍വീസു നല്‍കുക. ഇനി ആദ്യം പറഞ്ഞ കാറ്റഗറി വിദഗ്ധരുടെ വിഡിയോകള്‍ കാണുന്ന, അന്ധമായി വിശ്വസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളോട്, എത്രയും പെട്ടന്ന് ശരിയായ പ്രഫഷണലുകളെ കാണുക. വേണ്ട സഹായം സ്വീകരിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category