1 GBP = 95.80 INR                       

BREAKING NEWS

ഇനി കോവിഡ് വന്നാലും ഒന്നും പേടിക്കാനില്ല; ശരീരത്തില്‍ കയറിക്കൂടുന്ന വൈറസുകളുടെ എണ്ണം കുത്തനെ താഴുന്നു; കൊറോണയുടെ ശക്തി കുറഞ്ഞതോടെ ഇനി ഏറെ വൈകാതെ ഇതൊരു വൈറല്‍ പനി മാത്രമായി മാറിയേക്കാം

Britishmalayali
kz´wteJI³

നുഷ്യനെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണയുടെ ശക്തി കുറഞ്ഞു വരികയാണോ? അങ്ങനെയാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യ ശരീരത്തില്‍ കയറിക്കൂടുന്ന വൈറസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏപ്രില്‍ മാസത്തില്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ രോഗികളുടെ മൂക്കില്‍ നിന്നുള്ള സ്രവ പരിശോധനയില്‍ 25% പേരില്‍ വളരെ കുറഞ്ഞ അളവിലുള്ള വൈറസ് സാന്നിദ്ധ്യം മാത്രമേ കാണാനായുള്ളൂ.

എന്നാല്‍, അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷം പരിശോധിച്ചപ്പോള്‍ 75% രോഗികളില്‍ വളരെ കുറവ് വൈറസുകള്‍ മാത്രമേയുള്ളു എന്ന് തെളിഞ്ഞു. അതായത്,180 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഇത് കൃത്യമായി പറയുന്നത് വൈറസിന്റെ ശക്തി കുറഞ്ഞു എന്നു തന്നെയാണ്. ഇതു തന്നെയാകാം രണ്ടാം വരവില്‍ മരണനിരക്ക് കുറയാനും കാരണമായത്. മിച്ചിഗന്‍, ഡെട്രോയ്റ്റിലെ വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ, സാമൂഹിക അകലം പാലിക്കല്‍, ഫേസ് മാസ്‌ക് തുടങ്ങിയവയായിരിക്കാം കൂടുതല്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുന്നത് എന്നാണ്.

ഈ പഠനത്തിനായി കഴിഞ്ഞ രണ്ടുമാസങ്ങളായി രോഗികളുടെ മൂക്കില്‍ നിന്നുള്ള സ്രവത്തിലെ സാര്‍സ് - കോവ്-2 വൈറസുകളെ ശേഖരിക്കുകയായിരുന്നു എവര്‍. ഡെട്രോയ്റ്റ് മെഡിക്കല്‍ സെന്ററിലെ 708 രോഗികളിലാണ് ഈ പഠനം നടത്തിയത്. ഏപ്രില്‍ 4 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു പഠനം നടന്നത്. ഓരോ സാമ്പിളിന്റെയും സൈക്കിള്‍ ത്രെഷ്ഹോള്‍ഡ് വാല്യൂ (സി ടി) എടുക്കുന്ന രീതിയിലാണ് ഇവര്‍ വൈറസിന്റെ അളവ് കണക്കാക്കിയത്. സി ടി കൂടുതലാണെങ്കില്‍ വൈറസിന്റെ അളവ് കുറവായിരിക്കും. സി ടി മൂല്യം 25 ല്‍ താഴെയാണെങ്കില്‍ വൈറസിന്റെ അളവ് വളരെ കൂടുതലും, 26 നും 36 നും ഇടയിലാണെങ്കില്‍, മിതമായ അളവില്‍ വൈറസ് ഉണ്ടെന്നും 37 ന് മുകളിലാണെങ്കില്‍ വൈറസിന്റെ അളവ് കുറവാണെന്നുമാണ് ഈ രീതി പ്രകാരം തീരുമാനിക്കപ്പെടുന്നത്.

പഠനത്തിന്റെ ആദ്യത്തെ ആഴ്ച്ചയില്‍ ഏകദേശം 50 ശതമാനം സാമ്പിളുകളിലും മിതമായ അളവിലായിരുന്നു വൈറസ് കാണപ്പെട്ടത്. കാല്‍ ഭാഗം സാമ്പിളുകള്‍ മാത്രമാണ് വൈറസ് സാന്നിദ്ധ്യം വളരെ കൂടുതലായും വളരെ കുറവായും രേഖപ്പെടുത്തിയത്. ആഴ്ച്ചകള്‍ കടന്നു പോകുന്നതോടെ കൂടിയ അളവില്‍ വൈറസ്സുള്ളവരുടെയും മിതമായ അളവില്‍ വൈറസുള്ളവരുടെയും എണ്ണം കുറഞ്ഞു വന്നു. വൈറസ് കുറവുള്ളവരുടെ എണ്ണം കൂടിയും വന്നു. അവസാനത്തെ ആഴ്ച്ചയിലെ പഠനത്തില്‍, 70% കൊറോണ രോഗികളിലും വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് വൈറസിന്റെ സാന്നിധ്യം ദൃശ്യമായത്.

ബാക്കിയുള്ളതില്‍ 20 ശതമാനത്തിനടുത്ത് മിതമായ അളവിലും 15 ശതമാനത്തിനടുത്ത് കൂടിയ അളവിലും വൈറസ് കാണപ്പെട്ടു. മറ്റൊരു പഠനത്തില്‍ വെളിവായത്, കൂടിയ അളവില്‍ വൈറസ് ഉള്ളവരാണ് മരിച്ചവരില്‍ പകുതിയിലേറെ പേരും എന്നാണ്. മിതമായ അളവില്‍ വൈറസ് ഉള്ളവര്‍ മരണമടഞ്ഞവരില്‍ 32 ശതമാനവും കുറഞ്ഞ അളവില്‍ വൈറസ് ഉള്ളവര്‍ വെറും 14 ശതമാനവും ആയിരുന്നു. ഇത്തരത്തില്‍ വൈറസിന്റെ അളവ് കുറയുവാനുള്ള യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാനായിട്ടില്ല എന്നാണ് ഈ ഗവേഷകര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category