1 GBP = 96.00 INR                       

BREAKING NEWS

മുലപ്പാലിനെ കൊറോണയ്ക്ക് മഹാഭയം; കുഞ്ഞുങ്ങള്‍ സുരക്ഷിതരാവുന്നത് മുലപ്പാല്‍ കഴിക്കുന്നതുകൊണ്ട്; മുലപ്പാല്‍ കുടിച്ചാല്‍ കോവിഡ് പ്രതിരോധം ഉറപ്പെന്ന് ശാസ്ത്രജ്ഞര്‍

Britishmalayali
kz´wteJI³

കൊറോണയെന്ന മഹാവ്യാധിയെ തടയാന്‍ ലോകമെമ്പാടുമുള്ള ശസ്ത്രജ്ഞര്‍ രാവും പകലും അദ്ധ്വാനിക്കുമ്പോള്‍ ചൈനയില്‍ നിന്നൊരു സന്തോഷവാര്‍ത്ത. കുഞ്ഞുങ്ങളെ കോവിഡ് ബാധയില്‍ നിന്നും രക്ഷിക്കുവന്‍ മുലപ്പാലിന് കെല്‍പുണ്ടെന്നാണ് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. ഈ രോഗകാരിയെ തടയുവാനും, കോശങ്ങളിലെത്തി പെറ്റുപെരുകാതിരിക്കാനും മുലപ്പാല്‍ സഹായിക്കുന്നു എന്നാണ് ഇവര്‍ കണ്ടെത്തിയത്. കുട്ടികളില്‍ ഈ വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡികള്‍ ഇല്ലെങ്കില്‍ പോലും മുലപ്പാലിന് പ്രതിരോധം സാധ്യമാകുമത്രെ!

ആട്, പശു തുടങ്ങിയ മറ്റു മൃഗങ്ങളുടെ പാലിനേക്കാള്‍ ഈ പ്രതിരോധ ശക്തി കൂടുതലുള്ളത് മനുഷ്യ മുലപ്പാലിനാണെന്നും തെളിഞ്ഞു. കോവിഡ്-19 ബാധിതരായ അമ്മമാരെ മുലയൂട്ടല്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ പ്രേരിപ്പിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ബെയ്ജിംഗ് യൂണിവേഴ്സിറ്റി ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ ഗവേഷകരുടെ ഈ കണ്ടുപിടുത്തം. ഇനിയും മറ്റൊരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ വിശകലനം ചെയ്തിട്ടില്ലാത്ത ഈ റിപ്പോര്‍ട്ടിന് അടിസ്ഥാനമായ പരീക്ഷണം നടത്തിയത് മനുഷ്യന്റെ ശ്വാസകൊശത്തിലും ഗട്ട് കോശത്തിലും സാര്‍സ്-കോവ്-2 വൈര്‍ഫസിന് പ്ര്ഫവേശിക്കുവാന്‍ അവസരമുണ്ടാക്കിക്കൊണ്ടാണ്.

അതിനു ശേഷം, ഈ മഹാവ്യാധി തുടങ്ങുന്നതിന് വളരെ മുന്‍പ് തന്നെ, 2017-ല്‍ ശേഖരിച്ചു വച്ചിരുന്ന മുലപ്പാലിന് ഈ വൈറസ് ബാധിത കോശങ്ങളില്‍ എന്ത് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നത് അവര്‍ പരിശോധിച്ചു. ആരോഗ്യമുള്ള കോശങ്ങള്‍ മുലപ്പാലുമായി കലര്‍ത്തിയതിനു ശേഷം പാല്‍ പൂര്‍ണ്ണമായും അവയില്‍ നിന്നും നീക്കം ചെയ്തു. പിന്നീട് ഈ കോശങ്ങളിലും വൈറസുകള്‍ക്ക് പ്രവേശിക്കുവാനുള്ള അവസരമൊരുക്കി. ഈ കോശങ്ങളില്‍ പ്രവേശിക്കുവാന്‍ വൈറസിനായില്ല. എങ്ങനെയോ ഇതില്‍ പ്രവേശിച്ച ചില വൈറസുകള്‍ തന്നെ പെറ്റുപെരുകാന്‍ കഴിവില്ലാതായിത്തീര്‍ന്നു.

ഇത് തെളിയിക്കുന്നത് നോറോ വൈറസ്, ബാക്ടീരിയ പോലെയുള്ള മറ്റു രോഗകാരികളെ തടയുന്നതുപോലെ മുലപ്പാലിന് കൊറോണ വൈറസിനേയും തടയുവാനുള്ള കഴിവുണ്ടെന്നാണ്. നേരത്തേ മറ്റൊരു പഠനത്തില്‍ മുലപ്പാലിന് മൃഗങ്ങളുടെ വൃക്കയില്‍ കൊറോണ വൈറസ്പ്രവേശിക്കുന്നത് തടയുവാനുള്ള കഴിവുണ്ടെന്ന് ഇതേ ശാസ്ത്രജ്ഞര്‍ തെളിയിച്ചിരുന്നു. ലാക്ടോഫെറിന്‍ പോലുള്ള പ്രോട്ടീനുകളേക്കാള്‍ അധികമായി വേ പ്രോട്ടീനാണ് ഇവിടെ വൈറസിനെ നിര്‍വീര്യമാക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

മറ്റു മൃഗങ്ങളുടെ പാല്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയപ്പോഴും ഇത്തരത്തില്‍ വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, മൃഗങ്ങളുടെ പാല്‍ വൈറസിനെ ചെറുക്കുന്നതില്‍ 70 ശതമാനം വിജയിച്ചപ്പോള്‍ മനുഷ്യ മുലപ്പാല്‍ ഇക്കാര്യത്തില്‍ 100 ശതമാനം വിജയമായിരുന്നു എന്നാണ്ഈ പരീക്ഷണം നടത്തിയ ഗവേഷകര്‍ പറയുന്നത്. അതേസമയം മുലപ്പാല്‍ കുട്ടികളിലെ കോറോണ വ്യാപനത്തെ തടയുമോ എന്നതിനെ കുറിച്ച് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പരിമിതമായ പരീക്ഷണത്തില്‍ സമ്മിശ്ര ഫലമാണ് ലഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category