1 GBP = 102.80 INR                       

BREAKING NEWS

അന്ധതയെ തോല്‍പ്പിച്ച വിഗനിലെ യുവാവ് ടോയല്‍ കോയിത്തറ ബാരിസ്റ്റര്‍ ജോലിയിലേക്ക് പ്രവേശിക്കുന്നു; യുകെയിലെ യുവ മലയാളികള്‍ക്കിടയിലെ മിന്നും വിജയം; അഞ്ചു വര്‍ഷം മുന്‍പ് യുകെ മലയാളി സമൂഹം ബ്രിട്ടീഷ് മലയാളിയിലൂടെ ആദരിച്ച കൗമാര പ്രതിഭയ്ക്കു മുന്നില്‍ കീഴടങ്ങിയത് 2000 നിയമ ബിരുദധാരികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ജന്മനാ കൂട്ടിനെത്തിയ അന്ധതയെ മനക്കണ്ണു കൊണ്ട് പൊരുതി തോല്‍പ്പിയ്ക്കുകയാണ് മാഞ്ചസ്റ്ററിന് അടുത്ത വിഗനിലെ ടോയല്‍ കോയിത്തറ. തന്റെ സമപ്രായക്കാര്‍ക്കിടയില്‍ ഏവരും കൊതിക്കുകയും സ്വപ്നം കാണുകയും ചെയുന്ന തൊഴിലും ജീവിതവുമാണ് സകല തടസ്സങ്ങളും മുന്നില്‍ കൂരിരുട്ടായി വന്നു മുന്നില്‍ നിന്നിട്ടും കൂളായി ടോയല്‍ തട്ടിമാറ്റിയിരിക്കുന്നത്.

ആറുവര്‍ഷം മുന്‍പ് സ്‌കൂള്‍ ടോപ്പര്‍ ആയി പഠനം പൂര്‍ത്തിയാക്കിയ ടോയല്‍ തന്റെ ഇഷ്ടമേഖലയായി നിയമ വഴി തിരഞ്ഞെടുത്തു ഓക്‌സ്‌ഫോര്‍ഡില്‍ എത്തുമ്പോള്‍ ഒരാള്‍ക്കും സംശയം ഉണ്ടായിരുന്നില്ല, ടോയല്‍ വക്കീല്‍ വേഷത്തില്‍ എത്തുന്ന നാളുകളെ കുറിച്ച്. ഇപ്പോള്‍ ആ സ്വപ്നമാണ് പൂര്‍ത്തിയായിരിക്കുന്നത്. അതും ബ്രിട്ടീഷ് സര്‍ക്കാരിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്ന നിയമ സഹായ സംവിധാനത്തില്‍ തന്നെ ബാരിസ്റ്റര്‍ ആയി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് കിടങ്ങൂര്‍ സ്വദേശികളായ ഷാജുവിന്റെയും ആനിയുടെയും മകന്‍ ടോയല്‍. 

നിയമ പഠനത്തിന്റെ അഞ്ചു നീണ്ട വര്‍ഷങ്ങള്‍ മിന്നല്‍ വേഗത്തിലാണ് ടോയലിന്റെ മുന്നില്‍ കൂടി കടന്നു പോയത്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തന്നെ. ടോയല്‍ പക്ഷെ പഠനത്തിന്റെ വിരസത ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പഠന സമയത്തു മുഴുവനായും ഏറെക്കുറെ എല്ലാ ആഴ്ചയും ഇവര്‍ ഓക്‌സ്‌ഫോഡില്‍ ടോയലിനു കൂട്ടെത്തുമായിരുന്നു.
മൂന്നു വര്‍ഷത്തെ നിയമ പഠനത്തിന് ശേഷം രണ്ടു വര്‍ഷത്തെ ബിസിഎല്‍ എന്ന പോസ്റ്റ് ഗ്രാജുവേഷനും തുടര്‍ന്ന് ലണ്ടന്‍ ഗ്രേസ് ഇന്‍ ലോ ചേംബറില്‍ ബാരിസ്റ്റര്‍ പരിശീലന കോഴ്സും കഴിഞ്ഞാണ് ടോയല്‍ ഇപ്പോള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. തുടക്കത്തില്‍ രണ്ടു വര്‍ഷത്തെ പരിശീലന പദ്ധതി ആണെങ്കിലും വളരെ ഗൗരവമുള്ള ജോലികളാണ് ടോയലിനെ തേടി എത്തുന്നത്. വെറും 24 വയസില്‍ തന്നെ ജോലിക്കായി സെക്രട്ടറി വരെ കൂട്ടിനു എത്തുമ്പോള്‍ പദവിയുടെ ഉത്തരവാദിത്തവും ഊഹിക്കാം. 

പലവട്ടം എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും ഒക്കെ നടത്തിയ ശേഷമാണു ടോയലിനു നിയമനം ലഭിച്ചിരിക്കുന്നത്. അതും നിയമ രംഗത്തെ അതി പ്രഗത്ഭര്‍ നേരിട്ട് ലണ്ടനില്‍ പാര്‍ലിമെന്റ് അനക്‌സില്‍ അടക്കം നടത്തിയ കൂടിക്കാഴ്ചകളിലാണ് ഈ ഉദ്യോഗം നേടാന്‍ ശ്രമിച്ച രണ്ടായിരത്തില്‍ അധികം പേരില്‍ നിന്നും ടോയലും മറ്റൊരാളും വിജയി ആയി മാറിയത്. ഇന്ത്യയില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ നടത്തിപ്പിനെക്കാളും കാഠിന്യം നിറഞ്ഞ വഴിയിലൂടെയാണ് ബാരിസ്റ്റര്‍ ആകാന്‍ ഉള്ള ശ്രമത്തില്‍ കാലിടറാതെ ടോയല്‍ മുന്നേറിയത് എന്നും അഭിമാനത്തോടെ മാതാപിതാക്കള്‍ പറയുന്നു. 

സര്‍ക്കാരിന് ആവശ്യമായ നിയമ സഹായവും നിയമങ്ങളിലെ അവ്യക്തത മാറ്റി പഴുതടച്ച നിയമ നിര്‍മാണത്തിന് സഹായം ഒരുക്കുന്ന ടീമിലാണ് ടോയല്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ബുദ്ധിയില്‍ ഉദിക്കുന്ന കാര്യങ്ങള്‍ പാര്‍ലിമെന്റില്‍ തല നാരിഴ കീറിയുള്ള പരിശോധനക്ക് ശേഷമാണു നിയമമായി ജനങ്ങളുടെ മുന്നില്‍ എത്തുക. എന്നാല്‍ ടോയലിന്റെ മനസ്സില്‍ ഇതിനേക്കാളൊക്കെ സുന്ദരമായ ചില കാര്യങ്ങളാണ് കടന്നു കൂടിയിരിക്കുന്നത്. തന്നെ പോലെ അംഗവൈകല്യം അനുഭവിക്കുന്നവര്‍ക്കു സഹായകമായ നിയമങ്ങളിലെ അപാകതകള്‍ പരിഹരിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രമാക്കി തന്നെ ഡിസെബിലിറ്റി ലോയുടെ പ്രത്യേക വിഭാഗം തയ്യാറാകണമെന്നാണ് ഈ യുവാവ് സ്വപ്നം കാണുന്നത്. 

ആറുവര്‍ഷം മുന്‍പ് എ ലെവല്‍ പരീക്ഷയില്‍ അത്യപൂര്‍വ വിജയം സ്വന്തമാക്കിയ ടോയലിനു യുകെയിലെ മലയാളി സമൂഹം നല്‍കിയ തുറന്ന പിന്തുണയും മറക്കാനാകാത്തതാണെന്നു കുടുംബം ഓര്‍മ്മിക്കുന്നു. പോയ വര്‍ഷത്തെ ബ്രിട്ടനിലെ മലയാളികളുടെ കണക്കെടുക്കുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ അഞ്ചു വര്‍ഷം മുന്‍പ് സൗത്താംപ്ടണില്‍ നടന്ന ചടങ്ങില്‍ ഏറ്റവും മികച്ച യുവ പ്രതിഭയെ തേടിയുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ കൂടെയുണ്ടായിരുന്ന അഞ്ചു പേരെ നിഷ്പ്രയാസം പിന്തള്ളി ആ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി യാങ് ടാലന്റ് അവാര്‍ഡ് എത്തിയതും ടോയലിന്റെ കൈകളില്‍ തന്നെയാണ്.
ജനമനസിന്റെ പ്രതികരണം ഒട്ടും തെറ്റല്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് ടോയല്‍ ഇപ്പോള്‍ നേടിയിരിക്കുന്ന പദവിയിലൂടെ. മാത്രമല്ല അനേകം ചെറുപ്പക്കാര്‍ ഇതിനകം നിയമ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ബാരിസ്റ്റര്‍ പദവിയില്‍ എത്തിയവര്‍ ആരും തന്നെയില്ലെന്നാണ് ലഭ്യമായ വിവരം. ഇതും ടോയലിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുകയാണ്. 

ടോയലിന്റെ ഇരട്ട സഹോദരന്‍ ജോയല്‍ ഏറോനോട്ടിക്‌സ് പഠനം പൂര്‍ത്തിയാക്കി വാറിംഗ്ടണില്‍ ഫയര്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category