1 GBP = 96.00 INR                       

BREAKING NEWS

ഇഷാന്‍ കിഷനും പൊള്ളാര്‍ഡും ചേര്‍ന്ന് തകര്‍ത്തടിച്ചപ്പോള്‍ കാര്യങ്ങള്‍ മുംബൈ സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചു; സെയ്നിയുടെ ആ ഓവര്‍ വീണ്ടും കളിയെ ബംഗളൂരുവിന്റെ കോര്‍ട്ടിലാക്കി; ഡിവില്ലീസും കോലിയും ലക്ഷ്യത്തിലേക്ക് അനായാസം നീങ്ങിയപ്പോള്‍ വിജയം ബംഗളൂരുവിനും; ഐപില്ലില്‍ ഇന്നലെ സാക്ഷ്യം വഹിച്ചതും നാടകീയ മുഹൂര്‍ത്തങ്ങള്‍; മുംബൈയെ ബംഗളൂരു മറികടക്കുമ്പോള്‍

Britishmalayali
kz´wteJI³

ദുബായ്: ഐപിഎല്ലില്‍ സൂപ്പര്‍ ഓവറില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201-ല്‍ അവസാനിച്ചു. ഇതോടെ സൂപ്പര്‍ ഓവര്‍.

സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ എട്ടു റണ്‍സ് വിജയലക്ഷ്യം ബംഗളൂര്‍ മറികടന്നു. സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂരിനായി പന്തെറിഞ്ഞ സെയ്‌നി ഏഴു റണ്‍സ് മാത്രമാണ് വഴങ്ങിയത്. എട്ടു റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനെ ക്യാപ്റ്റന്‍ വിരാട് കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ ഇഷാന്‍ കിഷനും കിറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്‌സ് 201-ല്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്.

58 പന്തുകള്‍ നേരിട്ട കിഷന്‍ ഒമ്പത് സിക്‌സും രണ്ടു ഫോറുമടക്കം 99 റണ്‍സെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ഉദാനയുടെ പന്തില്‍ രണ്ട് സിക്‌സറുകള്‍ പറത്തിയ ശേഷമായിരുന്നു കിഷന്റെ പുറത്താകല്‍. ഈ വിക്കറ്റാണ് മുംബൈയ്ക്ക് ജയം നിഷേധിച്ചത്. 24 പന്തില്‍ നിന്ന് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് അഞ്ചു സിക്‌സും മൂന്നു ഫോറുമടക്കം 60 റണ്‍സോടെ പുറത്താകാതെ നിന്നു.

മുംബൈ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇസുരു ഉദാന എറിഞ്ഞ ആദ്യ ഓവറില്‍ 14 റണ്‍സ് പിറന്നതോടെ സ്പിന്നര്‍മാരിലേക്ക് കളം മാറ്റിച്ചവിട്ടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തന്ത്രം മധ്യ ഓവറുകളില്‍ കളി ബാംഗ്ലൂരിന് അനുകൂലമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ 16 റണ്‍സിനുള്ളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), സൂര്യകുമാര്‍ യാദവ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു മുംബൈയുടെ തിരിച്ചു വരവ്. ഡിക്കോക്ക് (14), ഹാര്‍ദിക് പാണ്ഡ്യ (15) എന്നിവരുടെ വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ബൗളിങ്ങില്‍ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ തിളങ്ങി. 35 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ഫിഞ്ചും 40 പന്തുകള്‍ നേരിട്ട് ദേവദത്ത് പടിക്കല്‍ രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം നേടിയ 54 റണ്‍സും കോലിയുടെ ടീമിന്റെ അടിത്തറയായി. ക്യാപ്റ്റന്‍ വിരാട് കോലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമായി. 11 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത കോലിയെ രാഹുല്‍ ചാഹര്‍ മടക്കുകയായിരുന്നു.

ഡിവില്ലിയേഴ്‌സും ശിവം ദുബെയും ചേര്‍ന്നാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത്. 23 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് നാല് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരത്തിനിടെ ഐ.പി.എല്‍ കരിയറില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഡിവില്ലിയേഴ്‌സ് പിന്നിട്ടു. 10 പന്തുകള്‍ നേരിട്ട ദുബെ മൂന്നു സിക്‌സറുകള്‍ പറത്തി 27 റണ്‍സെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category