1 GBP = 98.80INR                       

BREAKING NEWS

അവഗണിച്ചവര്‍ക്ക് മുന്നില്‍ മനോഹരമായി മറുപടി കൊടുത്ത സഞ്ജുവിന്റെ മധുരപ്രതികാരം; അന്ന് രാഹുലിനൊപ്പം ഇറങ്ങാന്‍ മടിച്ചെങ്കില്‍ ഇന്ന് രാഹുലിന് മുന്നില്‍ അര്‍ധ സെഞ്ചുറി; നേരിട്ട ആദ്യത്തെ പന്തില്‍ അരക്കു മുകളില്‍ കുത്തിയുയര്‍ന്നു വരുന്ന പന്തിനെ അത്രമേല്‍ അനായാസമായി ഒപുള്‍ഷോട്ടിലൂടെ സിക്സര്‍ പായിച്ച മികവ്; സഞ്ജുവിന്റെ വിജയകഥ

Britishmalayali
kz´wteJI³

ഞ്ജു സാംസണിന് ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നത് 2014ലാണ്. ഒട്ടേറെ സ്വപ്നങ്ങളുമായി ടീമിലെത്തിയ യുവതാരത്തിന് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. അന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന ധോണിയുടെ സാന്നിധ്യത്തില്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കുക തീര്‍ത്തും പ്രയാസമായിരുന്നു. മനഃപൂര്‍മല്ലെങ്കിലും അരങ്ങേറ്റം 'വൈകിച്ച' അതേ ധോണിയെ വിക്കറ്റിനു പിന്നില്‍ സാക്ഷി നിര്‍ത്തിയാണ് തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഐപിഎല്‍ 13ാം സീസണില്‍ സഞ്ജു 'അരങ്ങേറി'യത്.

അടിച്ചുകൂട്ടിയത് 32 പന്തില്‍ 74 റണ്‍സ്. ഒരേയൊരു ഫോറും ഒന്‍പതു പടുകൂറ്റന്‍ സിക്സുകളും നിറം ചാര്‍ത്തിയ ഇന്നിങ്സ്. മത്സരം രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ കളിയിലെ കേമനായത് സഞ്ജു തന്നെ.

ഇനി മറ്റൊരു ഫ്ളാഷ് ബാക്ക്. ഈ വര്‍ഷം ആദ്യം ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ വെല്ലിങ്ടനില്‍ നടന്ന നാലാം ട്വന്റി20 മത്സരമാണ് വേദി. മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടതോടെ കെ.എല്‍. രാഹുലിന് കൂട്ടായി ഇറക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യം തീരുമാനിച്ചത് സഞ്ജു സാംസണിനെ. എന്നാല്‍, സഞ്ജുവിനേപ്പോലെ തീരെ മത്സരപരിചയമില്ലാത്തൊരു താരം തനിക്കൊപ്പം ഇറങ്ങുന്നതില്‍ സംശയം പ്രകടിപ്പിച്ച രാഹുലിന് കൂട്ടായി ഒടുവില്‍ കോലി തന്നെ കളത്തിലിറങ്ങി.

അന്ന് പരിചയക്കുറവിന്റെ പേരില്‍ ഒപ്പം ഇറങ്ങാന്‍ മടി കാണിച്ച അതേ രാഹുലിനെ വിക്കറ്റിന് പിന്നില്‍ സാക്ഷിനിര്‍ത്തിയായിരുന്നു ഷാര്‍ജയിലെ രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജുവിന്റെ ഐതിഹാസികപ്രകടനം. രാഹുല്‍ നയിച്ച ടീമിനെതിരെ സഞ്ജു അടിച്ചുകൂട്ടിയത് 42 പന്തില്‍ 85 റണ്‍സ്. നാലു ഫോറും ഏഴു സിക്സും സഹിതമായിരുന്നു ഇത്. വീണ്ടും കളിയിലെ കേമനായത് സഞ്ജു തന്നെ. തന്നെ അവഗണിച്ചവര്‍ക്ക് മുന്നില്‍ ഇത്രയും മനോഹരമായി മറുപടി കൊടുത്ത സഞ്ജുവിന് ഒരു ബിഗ് സല്യൂട്ട്...!

അരക്കു മുകളില്‍ കുത്തിയുയര്‍ന്നു വരുന്ന പന്തിനെ അത്രമേല്‍ അനായാസമായി ഒരു പുള്‍ഷോട്ടിലൂടെ സിക്സര്‍ പായിക്കുക, അതും നേരിട്ട ആദ്യത്തെ പന്ത്! ഇത്രയും പോരെ സഞ്ജു സാംസണ്‍ എന്ന കളിക്കാരനെ വിലയിരുത്താന്‍? മറ്റേതൊരു ബാറ്റ്സ്മാനും ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഇന്നിങ്സിനിടെ കളിക്കുന്ന ഈ ഷോട്ട്, സഞ്ജു തന്റെ തന്റെ കരിയറില്‍ എത്രയോ ഇന്നിങ്സുകളുടെ തുടക്കത്തില്‍ കളിച്ചു! 13ാം ഓവര്‍ എറിഞ്ഞ ജയിംസ് നീഷമിന്റെ ആദ്യ പന്തുതന്നെ ഡീപ് എക്സ്ട്രാ കവറില്‍ സിക്സ്. അതും ഗുഡ് ലെങ്തില്‍ വന്നൊരു സ്ലോ ബോള്‍. പന്ത് അതിര്‍ത്തി കടക്കും മുന്‍പേ സഞ്ജുവിന് ജയിംസ് നീഷമിന്റെ അഭിനന്ദനം. ഇതില്‍പ്പരം വേറെ എന്തു വേണം ഒരു ബാറ്റ്സ്മാന്?

തന്നെ തഴഞ്ഞവര്‍ക്കു മുന്നില്‍ സ്വയം തെളിയിച്ചു കൊടുക്കേണ്ടത് സഞ്ജു സാംസണിന്റെ മാത്രം ആവശ്യമായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി അതിനുള്ള കഠിനാധ്വാനത്തിലായിരുന്നു അയാള്‍. ഐപിഎല്‍ കമന്ററി ബോക്സില്‍ ലോക്ഡൗണ്‍ കാലത്തു ചെയ്ത വര്‍ക്ക് ഔട്ടുകളുടെ പേരില്‍ ഒരൊറ്റ ഇന്ത്യന്‍ താരത്തിന്റെ പേരേ പരാമര്‍ശിച്ചിട്ടുള്ളൂ. അത് സഞ്ജു സാംസണിന്റെ പേരാണ്.

നല്ല പന്തുകളെ പ്രതിരോധിക്കുക. തനിക്ക് പാകത്തില്‍ വരുന്ന പന്തുകള്‍ അടിച്ച് പരത്തുക. ക്രിക്കറ്റില്‍ ഏറ്റവും നിസാരം എന്ന് തോന്നിപ്പിക്കുന്ന വളരെ ബുദ്ധിമുട്ടുള്ള സംഗതി. അത് എത്ര മനോഹരമായി സഞ്ജു കൈകാര്യം ചെയ്യുന്നു എന്ന് കഴിഞ്ഞ രണ്ടു കളികളില്‍ നാം കണ്ടതാണ്. ഏറ്റവും അനായാസമായി വലിയ ബൗണ്ടറികള്‍ കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു തോന്നുന്നു.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഫോമില്‍ നില്‍ക്കുമ്പോള്‍ വളരെ അനായാസമായി സിക്സറുകള്‍ പറത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ക്രീസില്‍ നിലയുറപ്പിച്ച ഒരു ബാറ്റ്സ്മാനെ സംബന്ധിച്ച് അത് അത്ര വലിയ വെല്ലുവിളിയല്ല. ഇക്കാര്യത്തില്‍ സഞ്ജു വ്യത്യസ്തനാണ്. നേരിടുന്ന ആദ്യ പന്തില്‍പ്പോലും ഇത്രമേല്‍ അനായാസമായി സിക്സര്‍ നേടുന്ന ഒരു താരം വേറെയുണ്ടോ എന്ന് സംശയം.

സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ഷെയ്ന്‍ വോണ്‍, കെവിന്‍ പീറ്റേഴ്സണ്‍, ബ്രയാന്‍ ലാറ തുടങ്ങിയവര്‍ മുന്‍പേ സഞ്ജുവിനുള്ളില്‍ ഒരു പ്രതിഭ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വാദിച്ചവരാണ്. പക്ഷേ, കാണേണ്ടവര്‍ കണ്ടില്ല. 'ത്രീഡി' എന്ന വിശേഷണത്തോടെ വിജയ് ശങ്കറിനെയും ഇന്ത്യയുടെ അടുത്ത യുവരാജ് എന്ന് വിളിച്ച് ശിവം ദുബെയെയും ഉയര്‍ത്തിപ്പിടിച്ച് നടക്കുമ്പോള്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിനെ മനഃപൂര്‍വം അവഗണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category