1 GBP = 95.80 INR                       

BREAKING NEWS

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് നെഗറ്റീവാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണമെന്ന ചട്ടപ്രകാരം എത്തിയ രണ്ടു പേര്‍ക്ക് വിമാനം ഇറങ്ങിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു; മൈക്രോ ഹെല്‍ത്ത് ലാബ് ഉള്‍പ്പെടെ നാലെണ്ണത്തിനെ കരിമ്പട്ടികയില്‍ പെടുത്തി യുഎഇയുടെ അപ്രതീക്ഷിത തീരുമാനം; വലഞ്ഞത് കൈയിലുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് അറിയാത്ത പാവം പ്രവാസികള്‍; ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ മാത്രം ദുബായില്‍ പ്രവേശനം

Britishmalayali
kz´wteJI³

കണ്ണൂര്‍: കോവിഡ് പരിശോധന നടത്തിയ ലാബിന്റെ അംഗീകാരം ദുബായ് ഭരണകൂടം റദ്ദാക്കിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 120-ലധികം പേരുടെ യാത്ര മുടങ്ങി. കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബിന്റെ അംഗീകാരമാണ് ദുബായ് റദാക്കിയത്. ഡല്‍ഹിയിലെ രണ്ട് ലാബുകളെയും ജയ്പുരിലെ ഒരു ലാബിനെയും ഇതോടൊപ്പം കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

ദുബായിലെത്തി ജോലിയില്‍ പ്രവേശിക്കാനുള്ളവരടക്കമുള്ളവരുടെ യാത്രയാണ് മുടങ്ങിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ ചില യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ദുബായ് ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ ദുബായില്‍ എത്തണമെന്നാണ് പുതിയ ചട്ടം.

ഇതുകാരണം ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. വിമാനക്കമ്പനിയില്‍നിന്ന് യഥാസമയം അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു. മൈക്രോ ഹെല്‍ത്ത് ലാബില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

തലേന്ന് രാത്രി ഫേസ്ബുക്കിലാണ് വിലക്ക് സംബന്ധിച്ച് വിമാനക്കമ്പനിയുടെ അറിയിപ്പ് ലഭിച്ചതെന്നും പലരും ഇത് അറിഞ്ഞില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ലാബ് അധികൃതരോട് ഇക്കാര്യം ആരാഞ്ഞപ്പോള്‍ വിമാനത്താവളത്തില്‍ എത്താനും പ്രശ്നം പരിഹരിക്കുമെന്നും അറിയിച്ചു. എന്നാല്‍ പരിഹാരം ഉണ്ടായില്ല. ഇതോടെ രാവിലെ എത്തിയ യാത്രക്കാര്‍ വൈകുന്നേരം മൂന്നുവരെ വിമാനത്താവളത്തില്‍ കാത്തിരുന്നാണ് മടങ്ങിയത്.

വിമാന ടിക്കറ്റ് ആവശ്യാനുസരണം മറ്റൊരു ദിവസത്തേക്ക് മാറ്റിനല്‍കാമെന്നും കോവിഡ് പരിശോധന മറ്റൊരു ലാബില്‍ വീണ്ടും നടത്തണമെന്നും വിമാനക്കമ്പനി അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. എന്നാല്‍ വീണ്ടും നടത്തുന്ന പരിശോധനയുടെ ചെലവ് വിമാനക്കമ്പനി വഹിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. ജയ്പൂരിലെ സൂര്യം ലാബ്, മൈക്രോ ഹെല്‍ത്ത്, ഡോ. പി. ബാസിന്‍ പാത്ത് ലാബ് ഡല്‍ഹി, നോബിള്‍ ഡൈഗ്നോസ്റ്റിക് സെന്റര്‍ ഡല്‍ഹി എന്നിവയുടെ അംഗീകാരമാണ് ദുബായ് സര്‍ക്കാര്‍ റദ്ദാക്കിയത്.

സ്പൈസ് ജെറ്റിന്റെ കോഴിക്കോട്-ദുബായ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യാത്രക്കാരാണ് വെട്ടിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.55-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാര്‍ ചെക്ക്-ഇന്‍ ചെയ്യുന്ന സമയത്താണ് ഈ ലാബുകളില്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോട് മാറിനില്‍ക്കാന്‍ വിമാനക്കമ്പനി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ ലാബുകള്‍ക്ക് ദുബായില്‍ അംഗീകാരം നഷ്ടമായതിനാല്‍ യാത്ര ചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ ആറുമണിക്കുള്ള ഇന്‍ഡിഗോ വിമാനം ഇത്തരം ലാബുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യാത്രക്കാരുമായി യാത്ര തിരിച്ചു. 12 മണിയോടെ ഒരു തടസ്സവുമില്ലാതെ ഇതിലെ യാത്രക്കാര്‍ ദുബായില്‍ പുറത്തിറങ്ങിയതായി സന്ദേശമെത്തി. രാത്രി വൈകിയിറങ്ങിയ ഉത്തരവറിയാതെ എത്തിയവരെന്ന പരിഗണനയിലാണ് ഇന്‍ഡിഗോ യാത്രക്കാരെ ഇറങ്ങാന്‍ അനുവദിച്ചത്. യാത്ര മുടങ്ങിയവര്‍ മറ്റേതെങ്കിലും ലാബില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ഇവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കും.

ഇതുകാരണം കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി നിരവധി പേരുടെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍മുമ്പ് നെഗറ്റീവാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കേണ്ടതുണ്ടെന്നായിരുന്നു മുന്‍ തീരുമാനം.

ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജയ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും ദുബായിലെത്തിയ രണ്ട് യാത്രക്കാര്‍ക്ക് അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.

ഞായറാഴ്ച വൈകീട്ടാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ നിര്‍ദ്ദേശം ലഭിച്ചത്. സാധ്യമായ എല്ലാ രീതിയിലും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category