1 GBP = 94.70 INR                       

BREAKING NEWS

വടക്കന്‍ ഇംഗ്ലണ്ടില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആകപ്പാടെ തെറ്റി; മറ്റൊരു പ്രസ്സ് കോണ്‍ഫറന്‍സ് വിളിച്ച് മാപ്പു പറഞ്ഞ് ബോറിസ്; കോവിഡ് പ്രതിരോധത്തില്‍ അടിമുടി പാളി ബോറിസ് ജോണ്‍സണ്‍; നോര്‍ത്ത് വെയില്‍സില്‍ ആരും പുറത്തിറങ്ങരുതെന്ന് പുതിയ ഉത്തരവ്

Britishmalayali
kz´wteJI³

കോവിഡിന്റെ രണ്ടാം വരവും തകര്‍ന്നടിയുന്ന സമ്പദ്വ്യവസ്ഥയുമെല്ലാം ഭരണാധികാരികളുടെ സമനില തെറ്റിച്ചുവോ ? ഇന്നലെയുണ്ടായ സംഭവവികാസങ്ങള്‍ ആരിലും ജനിപ്പിക്കുന്ന സംശയമാണിത്. നോര്‍ത്ത് ഈസ്റ്റില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ പാകപ്പിഴകളില്‍ ബോറിസ് മാപ്പു പറഞ്ഞപ്പോള്‍ മറ്റൊരു മന്ത്രി പറഞ്ഞത് സുഹൃത്തുക്കള്‍ക്ക് പബ് ഗാര്‍ഡനില്‍ ഒത്തുചേരാമോ എന്ന കാര്യം അവര്‍ക്ക് അറിയില്ലെന്നാണ്. ആറുപേരില്‍ കൂടുതലില്ലെങ്കില്‍, വീടുകള്‍ക്കുള്ളില്‍ കുടുംബങ്ങള്‍ക്ക് ഒത്തുചേരാമെന്നു പറഞ്ഞതും ആശയക്കുഴപ്പത്തിലായി.


ഏതായാലും പിന്നീട് തന്റെ ട്വീറ്റിലൂടെ, വ്യത്യസ്ത കുടുംബത്തിലെ അംഗങ്ങള്‍ക്ക് വീടുകള്‍ക്കുള്ളിലും കൂട്ടം ചേരാനുള്ള അനുമതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന്, തന്റെ ശാസ്ത്രോപദേഷ്ടകരുമൊത്ത് പത്രസമ്മേളനം നടത്താനിരിക്കേ ബോറിസ് ജോണ്‍സണ് തികച്ചും മോശപ്പെട്ട ഒരു ദിവസമായിരുന്നു ഇന്നലെ. രാവിലെ, സ്‌കില്‍സ് മന്ത്രി ജില്ലിയന്‍ കീഗനില്‍ നിന്നായിരുന്നു തുടക്കം. തന്റെ നേര്‍ക്ക് ഒരുപിടി ചോദ്യങ്ങളുമായി എത്തിയ പത്രപവര്‍ത്തകരോട് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാന്‍ തനിക്ക് അതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു അവരുടെ മറുപടി.

സ്വയം ഉണ്ടാക്കിയ നിയമങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് പോലും ശരിയായ ധാരണയില്ലെന്നത് അത്ര നല്ല ഒരു ലക്ഷണമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാത്രി മുതല്‍ നിലവില്‍ വരേണ്ടതിനാല്‍ ഇക്കാര്യത്തിലെ ആശയക്കുഴപ്പങ്ങളും പരിഹരിക്കപ്പെടണം. ഡേവണിലെ എക്സ്റ്റര്‍ കോളേജില്‍ വച്ച്, നോര്‍ത്ത് ഈസ്റ്റ് ലോക്ക്ഡൗണിനെ കുറിച്ചുള്ള ചോദ്യത്തിനു ഉത്തരമായി ബോറിസ് പറഞ്ഞത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന നോര്‍ത്ത് ഈസ്റ്റ് പോലുള്ള പ്രദേശങ്ങള്‍ക്ക് പുറത്തുള്ള മേഖലകളില്‍ റൂള്‍ ഓഫ് സിക്സ് പ്രാബല്യത്തിലുണ്ട് എന്നായിരുന്നു. അതേസമയം, കൂടുതല്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സ്ഥലങ്ങളില്‍ തദ്ദേശ ഭരണകൂടങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിലും പബ്ബ് റെസ്റ്റോറന്റ് പോലുള്ള ഇടങ്ങളിലും ആറുപേരില്‍ കൂടുതല്‍ ഒത്തുചേരരുത്, എന്നാല്‍ പുറംവാതില്‍ ഒത്തുചേരലുകള്‍ പാടില്ല എന്നാണ്‍' താന്‍ മനസ്സിലാക്കുന്നത് എന്നും ബോറിസ് പറഞ്ഞു. ഇത്തരത്തില്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും പോലും സൂക്ഷ്മമായി മനസ്സിലാക്കാന്‍ കഴിയാത്ത് നിയന്ത്രണങ്ങള്‍ക്കെതിരെ ഒരുകൂട്ടം ഭരണകക്ഷി എം പിമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഏതു തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനു മുന്‍പും പാര്‍ലമെന്റിന്റെ അനുമതി വാങ്ങണം എന്നാണ് അവര്‍ പറയുന്നത്.

ഏതായാലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബോറിസ് തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ചുകൊണ്ട് രംഗത്തെത്തി. നോര്‍ത്ത് ഈസ്റ്റില്‍ രണ്ടു കുടുംബത്തിലെ വ്യക്തികള്‍ തമ്മില്‍വീടുകളിലോ , പബ്ബുകളിലോ അതുപോലെ മറ്റിടങ്ങളിലോ ഒത്തുചേരുവാനുള്ള അനുവാദമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം നോര്‍ത്ത് വെയില്‍സില്‍ നിലവില്‍ വന്ന പുതിയ പ്രാദേശിക ലോക്ക്ഡൗണ്‍ ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന ജനങ്ങളെ വീണ്ടും ബന്ധനസ്ഥരാക്കുകയാണ്. ഡെന്‍ബിംഗ്ഷയര്‍, ഫ്ളിന്റ്ഷയര്‍, കോണ്‍വി, റെക്സ്ഹാം എന്നീ സ്ഥലങ്ങളിലെ നിവാസികള്‍ക്ക് വ്യാഴാഴ്ച്ച മുതല്‍ മറ്റു കുടുംബങ്ങളില്‍ താമസിക്കുന്നവരുമായി ഒത്തുചേരുവാനുള്ള അനുവാദമില്ല. മാത്രമല്ല, ജോലിക്കോ, വിദ്യാഭ്യാസത്തിനോ അല്ലാതെ മതിയായ കാരണമില്ലാതെ ആര്‍ക്കും അവരവരുടെ സ്ഥലം വിട്ടു പുറത്തുപോകാനുള്ള അനുവാദവുമില്ല. അതേസമയം, ഈ മേഖലയിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടില്ല.

വെയില്‍സിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഇപ്പോള്‍ പ്രാദേശിക ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളാണെങ്കിലും, ഇത് ഒരു ദേശീയ ലോക്ക്ഡൗണ്‍ അല്ല എന്ന് ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഇത്തരത്തില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അംഗരാജ്യങ്ങളുടെ തലവന്മാരുമായുള്ള ഒരു അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്നു വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്ഫോര്‍ഡ് ബോറിസ് ജോണസനോട് ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് അയച്ച കത്തിന്റെ പകര്‍പ്പുകള്‍ സ്‌കോട്ട്ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കും അദ്ദേഹം അയച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category