1 GBP = 94.70 INR                       

BREAKING NEWS

കൊറോണ എത്രപേരുടെ തൊഴില്‍ നഷ്ടമാക്കുമെന്നതിന് ഇതാ ഒരു ഉത്തമ ഉദാഹരണം; ഒറ്റയടിക്ക് ഡിസ്നി പിരിച്ചുവിട്ടത് 28,000 പേരെ; ആറു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാന്റസി പാര്‍ക്കിന് പോലും ഇനി ഏറെ പ്രതീക്ഷയില്ല; വെറുതെയാകുന്നത് ശതകോടികളുടെ നിക്ഷേപം

Britishmalayali
kz´wteJI³

റ്റു പല മഹാവ്യാധികളും, പല കാലങ്ങളിലായി ലോകത്തില്‍ നാശം വിതച്ചിട്ടുണ്ടെങ്കിലും, കൊറോണയോളം നഷ്ടം മറ്റൊന്നിനും ഉണ്ടാക്കാന്‍ ആയിട്ടില്ലെന്നു വേണം കരുതാന്‍. ഇതൊരു കേവല ആരോഗ്യ പ്രശ്നം മാത്രമല്ലാതായി മാറിയിരിക്കുകയാണ്. മനുഷ്യരുമായി ബന്ധപ്പെട്ട സര്‍വ്വ മേഖലകളേയും, അത് മാനസികാരോഗ്യമായാലും, സാമൂഹ്യ ജീവിതമായാലും, സമ്പദ് രംഗമായാലും, ഒന്നൊന്നായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മായികാ ലോകമായ ഡിസ്നി വേള്‍ഡില്‍ നിന്നും വരുന്നത്.

അനിശ്ചിതമായി നീളുന്ന അടച്ചുപൂട്ടലും, പരിമിതമായ അറ്റന്‍ഡന്‍സും ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കിനെ കനത്ത നഷ്ടത്തിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ഒറ്റയടിക്ക് 28,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് സിനിമാ-വിനോദ സഞ്ചാര മേഖലയിലെ ഈ ഭീമന്‍. ഡിസ്നിയില്‍ഹെഡ് ഓഫ് പാര്‍ക്ക്സ്, ജോഷ് ഡി അമാരോ, ഇന്നലെ തന്റെ ജീവനക്കാര്‍ക്കെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് നിവര്‍ത്തികളൊന്നും ഇല്ലാത്തതിനാല്‍ എടുക്കുന്ന ഏറ്റവും വേദനാജനകമായ് തീരുമാനം എന്നാണ് ഇതിനെ കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പാര്‍ക്കുകളിലും മറ്റ് മേഖലകളിലുമായി ഫര്‍ലോയില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ഫര്‍ലോയും ഇതോടെ അവസാനിപ്പിക്കും. ഇപ്പോള്‍ തൊഴില്‍ നഷ്ടമാകുന്ന 28,000 പേരില്‍ 67 ശതമാനം പേര്‍ താത്ക്കാലിക ജീവനക്കാരാണ്. എന്നാല്‍ അവരില്‍, മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ മുതല്‍ മണിക്കൂറുകള്‍ക്ക് വേതനം പറ്റുന്ന തൊഴിലാളികള്‍ വരെയുണ്ടെന്ന് ഡിസ്നി വൃത്തങ്ങള്‍ അറിയിച്ചു. ഡിസ്നിയുടെ ഡൊമെസ്റ്റിക് റിസോര്‍ട്ട് ജീവനക്കാരില്‍ 25 ശതമാനം വരും ഈ 28,000 ജീവനക്കാര്‍.

ഡിസ്നിയുടെ ഫ്ളോറിഡ, പാരിസ്, ഷാങ്ങ്ഹായ്, ജപ്പാന്‍, ഹോംഗ്കോങ്ങ് എന്നിവിടങ്ങളിലെ പാര്‍ക്കുകള്‍, പരിമിതമായ സന്ദര്‍ശകരെ അനുവദിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാലിഫോര്‍ണീയ അഡ്വെഞ്ചര്‍ ആന്‍ഡ് ഡിസ്നിലാന്‍ഡ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. മഹാവ്യാധിക്ക് മുന്‍പായി കാലിഫോര്‍ണിയയിലേയും ഫ്ളോറിഡയിലേയും പാര്‍ക്കുകള്‍ ഏകദേശം 1,10,000 പേര്‍ക്കാണ് തൊഴില്‍ നല്‍കിയിരുന്നത്. ഈ രണ്ടിടങ്ങളിലും ജോലി ചെയ്യുന്നവരാണ് ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍.

കഴിഞ്ഞ കുറേ മാസങ്ങളായി ഇത്തരത്തിലൊരു കാര്യം ഒഴിവാക്കുവാനായി മാനേജ്മെന്റ് ശ്രമിച്ചു വരികയായിരുന്നു എന്ന് ഡി അമാരോയുടെ കത്തില്‍ പറയുന്നു. പക്ഷെ, കാര്യങ്ങളെല്ലാം മാനേജ്മെന്റിന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമായെന്നും ഇതല്ലാതെ വേറെ വഴികളില്ലെന്നും കത്തില്‍ പറയുന്നു. അടച്ചുപൂട്ടലും മറ്റു നിയന്ത്രണങ്ങളും ഹ്രസ്വകാലയളവിലേക്കായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു കമ്പനി ഇതുവരെ. എന്നാല്‍, നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീളുമ്പോള്‍, ഡിസ്നിയേപ്പോലെ വ്യവസായ രംഗത്തെ വലിയ കമ്പനികള്‍ക്ക് പോലും പ്രതീക്ഷ അറ്റുപോവുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category