1 GBP = 94.70 INR                       

BREAKING NEWS

ശൂന്യമായ കരങ്ങളോടെ ബ്രിട്ടനിലെത്തിയ ഇന്ത്യാക്കാരന്‍ കെട്ടിപ്പടുത്തത് ശതകോടികളുടെ പെട്രോള്‍ പമ്പ് ബിസിനസ്സ്; ബ്രിട്ടനില്‍ 5900 ബ്രാഞ്ചുകളിലായി പട്രര്‍ന്ന പെട്രോള്‍ പമ്പ് ആദ്യം തുടങ്ങുന്നത് ബറിയില്‍; വാള്‍മാര്‍ട്ടില്‍ നിന്നും അസ്ഡ വാങ്ങാന്‍ രംഗത്തുള്ളവരില്‍ പ്രമുഖര്‍ ആ പഴയ ഇന്ത്യാക്കാരന്റെ രണ്ടുമക്കള്‍

Britishmalayali
kz´wteJI³

സിനിമ-സഹിത്യ മേഖലകളില്‍ എന്നും പ്രിയപ്പെട്ട വിഷയമായിരുന്നു കുപ്പത്തൊട്ടിയില്‍ നിന്നും കൊട്ടാരത്തിലേക്കുള്ള യാത്രകള്‍. അതിഭാവുകത്വത്തോടെ, ആസ്വാദകരെ ഏരെ ആകര്‍ഷിച്ചിരുന്ന അത്തരത്തിലുള്ള പല കഥകളേയും വെല്ലുന്ന ട്വിസ്റ്റുകളും അവിചാരിത സംഭവവികാസങ്ങളും നിറഞ്ഞതാണ് ബ്രിട്ടനിലെ, ഇന്ത്യന്‍ വംശജരായ ഈ ശതകോടീശ്വരന്മാരുടെ ജീവിതകഥ. വാള്‍മാര്‍ട്ടില്‍ നിന്നും അസ്ഡ വാങ്ങാന്‍ ഒരുങ്ങുന്നതോടെയാണ് ഇവരുടെ അസാധാരണ ജീവിതകഥ പുറം ലോകം അറിയുന്നത്.

ഗുജറാത്തില്‍ നിന്നും ബ്രിട്ടനിലേക്ക് 1970 കളില്‍ കുടിയേറിയവരാണ് മൊഹ്സിന്‍ ഇസ്സയുടെയും സുബേര്‍ ഇസ്സയുടേയും മാതാപിതാക്കള്‍. ബ്ലാക്ക്ബേണിലായിരുന്നു ഇരുവരുടേയും ജനനം. അവരുടെ മാതാപിതാക്കള്‍ക്ക് ബ്ലാക്ക്ബേണില്‍ ഉണ്ടായിരുന്ന ഒരു പെട്രോള്‍ പമ്പില്‍ പെട്രോള്‍ വിറ്റുകൊണ്ടായിരുന്നു ഇരുവരും ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പെട്രോള്‍ വില്‍പന കുറഞ്ഞുവരുന്ന കാലം. വര്‍ദ്ധിപ്പിച്ച ഇന്ധന നികുതി, ആകെ ലഭിക്കുന്ന നേരിയ ലാഭത്തെ പോലും കാര്യമായി കുറയ്ക്കുന്ന കാലം അത്തരമൊരു കാലഘട്ടത്തിലാണ് പെട്രോള്‍ വില്പന രംഗത്തില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇസ്സ സഹോദരന്മാര്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്.

അക്കാലത്ത് ചില പെട്രോള്‍ പമ്പുകളില്‍ ഉപഭോക്താക്കള്‍ക്ക്, സാന്‍ഡ്വിച്ചുകളും, മധുരപലഹാരങ്ങളും മറ്റും ലഭ്യമാക്കിയിരുന്നു. ഇതിന് പെട്രോള്‍ പമ്പുകളുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ഇസ്സാ സഹോദരങ്ങള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവായിരുന്നു അവരുടെ ജീവിതത്തിലെ വഴിത്തിരിവും. അന്നത്തെ സുപ്രധാന ബ്രാന്‍ഡുകളായ സ്റ്റാര്‍ബക്ക്സ്, സബ്വേ, കെ എഫ് സി എന്നിവരുടെ ഫ്രാഞ്ചൈസി കരസ്ഥമാക്കി. അതിനു ശേഷമാണ്, നഷ്ടത്തിലോടുന്ന പെട്രോള്‍ പമ്പുകള്‍ വാങ്ങുവാന്‍ ആരംഭിക്കുന്നത്.

ഇന്ധനത്തോടൊപ്പം, യാത്രയ്ക്കിടയില്‍ നല്ല ഭക്ഷണവും എന്നതായിരുന്നു തങ്ങളുടെ മുദ്രാവാക്യം എന്ന് പറയുന്ന ഈ സഹോദരങ്ങള്‍ ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഫോര്‍കോര്‍ട്ട് ഓപ്പറേറ്റര്‍മാരായ യൂറോ ഗാരേജസിന്റെ ഉടമകളാണ്. 2019-ല്‍ ഏകദേശം 17.9 ബില്ല്യണായിരുന്നു അവരുടെ വരുമാനം. മാത്രമല്ല, ഇന്ന്, സബ്വേയുടെ യൂറോപ്പിലേ ഏറ്റവും വലിയ ഫ്രാഞ്ചൈസി കൂടിയാണ് ഇവര്‍. ഈ വര്‍ഷം 146 കെ എഫ് സി സ്റ്റോറുകളാണ് ഇവര്‍ വാങ്ങിയത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി 5,900 ബ്രാഞ്ചുകളുള്ള പെട്രോള്‍ വിതരണ ശൃംഖലയുടെ ഉടമകളായ ഇവര്‍ ഇന്ന് 44,000 ആളുകള്‍ ജോലിചെയ്യുന്ന 9 ബില്ല്യണ്‍ പൗണ്ടിന്റെ ടേണ്‍ഓവര്‍ ഉള്ള ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകളാണ്. 25 മില്ല്യണ്‍ പൗണ്ട് വിലയുള്ള കെന്‍സിംഗ്ടണ്‍ ടൗണ്‍ ഹൗസും ഒരു പ്രൈവറ്റ് ജറ്റും ഉള്‍പ്പടെ ഇന്ന് ഇവരുടെ ആസ്തി 3.56 ബില്ല്യണ്‍ പൗണ്ടാണ്.ഏറ്റവും രസകരമായ കാര്യം ഇവരുടെ സ്വകാര്യ ജറ്റ് വിമാനം ബ്ലാക്ക്പൂള്‍ വിമാനത്താവളത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഹെലികോപ്റ്ററിനൊപ്പമാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നതാണ്.

തങ്ങള്‍ ബിസിനസ്സ് ആരംഭിക്കുന്ന കാലത്ത്, ഈ മേഖലയിലെ പ്രമുഖരെല്ലാം ഈ രംഗത്തുനിന്നും പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു എന്ന് പറയുന്ന ഈ സഹോദരങ്ങള്‍, കിട്ടിയ അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കിയില്ല എന്നതാണ് അവരുടെ വിജയരഹസ്യം. 2015-ല്‍ വി ബൈ അനി കാര്‍, ഡേവിഡ് ലോയ്ഡ്സ് ജിംസ് എന്നിവയുടെ ഉടമകളായ ടി ഡി ആര്‍ കാപ്പിറ്റല്‍ ഇവരുടെ ഇ ജി ഗ്രൂപ്പിന്റെ 50% ഓഹരികള്‍ വാങ്ങി. ബാക്കി ഓഹരികള്‍ ഇന്നും ഇസ്സാ സഹോദരന്മാരുടെ കൈയ്യിലാണ്.

ഒമ്പത് രാജ്യങ്ങളിലായി 5,500 പെട്രോള്‍ പമ്പുകള്‍ അവര്‍ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നാണ് ഇ ജി ഗ്രൂപ്പിലെ സീനിയര്‍ എക്സിക്യുട്ടീവ് ആയ ഇല്യാസ് മുന്‍ഷി പറയുന്നത്. 20 പെട്രോള്‍ പമ്പുകള്‍ കൊണ്ട് അവര്‍ സംതൃപ്തരാകുമായിരുന്നു. ഇത്രയൊക്കെ വളര്‍ന്നിട്ടും ജനിച്ച്, ജീവിത്ത ബ്ലാക്ക്ബേണ്‍ വിട്ടൊരു കളിയെപ്പറ്റി ഈ സഹോദരന്മാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ലണ്ടന്‍, മാഞ്ചസ്റ്റര്‍ പോലുള്ള വന്‍നഗരങ്ങളിലേക്ക് ബിസിനസ്സ് ആസ്ഥാനം മാറ്റുന്നതിനെ കുറിച്ചു പറയുന്നവരോട് ഇവര്‍ക്ക് പറയാനുള്ളത് ബ്ലാക്ക്ബേണിലെ അന്തരീക്ഷവും ജീവിത സാഹചര്യവും വളരെ നല്ലതാണെന്ന് മാത്രമാണ്.

വരുമാനത്തിന്റെ 2.5% ഇസ്സാ ഫൗണ്ടേഷന്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട് ഈ സഹോദരങ്ങള്‍. ഇതില്‍ ആശുപത്രികള്‍ക്കുള്ള ധനസഹായം അതുപോലെ ലങ്കാഷയറിലെ കുട്ടികള്‍ക്കുള്ള സൗജന്യ പ്രാതല്‍ എന്നിവ ഉള്‍പ്പെടും. ഏതായാലും, ഇപ്പോള്‍ അസ്ഡ എന്ന സൂപ്പര്‍മാര്‍ക്കറ്റ് ഭീമനെ അമേരിക്കന്‍ ഉടമകളില്‍ നിന്നും തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ഏറെ മുന്നിലാണ് ഈ സഹോദരങ്ങള്‍. 6.5 ബില്ല്യണ്‍ പൗണ്ടാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിന് പ്രതീക്ഷിക്കുന്ന മൂല്യം.

അമേരിക്കയില്‍ ആമസോണിനെതിരെയുള്ള മത്സരത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതിനായാണ് വാള്‍മാര്‍ട്ട് അസ്ഡയിലെ തങ്ങളുടെ ഓഹരികളില്‍ ഭൂരിഭാഗവും വില്‍ക്കാന്‍ തീരുമാനിച്ചത്. ഇസ്സാ സഹോദരങ്ങളുടെ ബിസിനസ്സ് നൈപുണ്യം മനസ്സിലാക്കിയ വാള്‍മാര്‍ട്ട് അവരിലൂടെ അസ്ഡയ്ക്ക് ബ്രിട്ടനില്‍ നല്ലൊരു ഭാവി കാണുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category