1 GBP = 94.70 INR                       

BREAKING NEWS

ബാങ്ക് ഓഫ് ഇംഗ്ലണ്ട് നെഗറ്റീവ് ഇന്ററസ്റ്റ് റേറ്റ് പ്രഖ്യാപിച്ചാല്‍ ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജുകള്‍ക്ക് പണിയാകും; വേരിയബിള്‍ റേറ്റിലേക്ക് മാറാന്‍ പിഴ അടച്ചു ഫിക്‌സ്ഡ് ഡീല്‍ ബ്രേയ്ക്ക് ചെയ്യാമോ?

Britishmalayali
kz´wteJI³

മ്പദ്വ്യവസ്ഥകളുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന പലിശ നിരക്കുള്ള മോര്‍ട്ട്ഗേജ് ഇടപാടുകളില്‍ ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം സംഭവിച്ചേക്കം. അതുപോലെ ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കിയാല്‍ ലാഭവും പ്രതീക്ഷിക്കാം. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നെഗറ്റീവ് ഇന്ററസ്റ്റ് റേറ്റ് പ്രഖ്യാപിക്കാനിരിക്കെ അത് ഫിക്സ്ഡ് മോര്‍ട്ട്ഗേജുകളെ എങ്ങനെയായിരിക്കും ബാധിക്കുക എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കൊറോണയെത്തുന്നതിനും മുന്‍പ്, ബ്രെക്സിറ്റ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധിയേ നേരിടാന്‍ കഴിവുണ്ടെന്ന് ബ്രിട്ടന്‍ തെളിയിച്ച നാളുകളില്‍, ഗൃഹ വിപണിയിലെ വില സൂചിക സ്ഥിരമായി നിന്നിരുന്ന കാലത്ത്, മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയരുകയല്ലാതെ താഴുക എന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. അന്ന്, ഫിക്സ്ഡ് മോര്‍ട്ട്ഗേജ് എന്നത് ഒരു പരിധിവരെ ബുദ്ധിപൂര്‍വ്വമായ തീരുമാനവും ആയിരുന്നു. ഏകദേശം 2.16 ശതമാനം പലിശനിരക്കില്‍ ഫിക്സ്ഡ് മോര്‍ട്ട്ഗേജ് എടുത്തെങ്കില്‍, പക്ഷെ ഇന്ന് പലിശനിരക്ക് വെറും 0.1 ശതമാനം വരെ എത്തിയിരിക്കുകയാണ്.

അന്നത്തെ ഏറ്റവും നല്ല തീരുമാനമായ ഫിക്സ്ഡ് മോര്‍ട്ട്ഗേജ് എടുത്തവര്‍ ഇന്ന് ഏകദേശം ഇരട്ടിയോളം പലിശ അധികം നല്‍കുകയാണ്. എന്നാല്‍, ഫിക്സ്ഡ് മോര്‍ട്ട്ഗേജ് കാലാവധി തീരുന്നതിനു മുന്‍പ്‌റദ്ദ് ചെയ്ത് മറ്റ് ഓപഷനുകളിലേക്ക് മാറിയാല്‍ അതിന് പെനാല്‍റ്റി അടക്കേണ്ടതായും വരും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നെഗറ്റീവ് ഇന്ററസ്റ്റ് നയം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തില്‍ പിഴയൊടുക്കി ഫിക്സ്ഡ് മോര്‍ട്ട്ഗേജില്‍ നിന്നും മറ്റ് ഓപ്ഷനുകളിലേക്ക് മാറുന്നതുകൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകുമോ?

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് താഴ്ന്നപ്പോള്‍ പല വായ്പാ ദായകരും പലിശ നിരക്കും കുറച്ചു. ശരാശരി രണ്ടു വര്‍ഷത്തെ ഫിക്സ്ഡ് റേറ്റ് 2.42 ശതമാനം എന്നതില്‍ നിന്നും 1.99 ശതമാനം വരെയായി കുറഞ്ഞു. എന്നാല്‍ അതിനു മുന്‍പായി ധാരാളം ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്ഗേജുകള്‍ റദ്ദ് ചെയ്യപ്പെടുകയും മറ്റ് ഓപ്ഷനുകളിലേക്ക് മാറുകയും ചെയ്തിരുന്നു. നിങ്ങളുടെ സ്വത്തിന്റെ 80% ത്തില്‍ അധികം മോര്‍ട്ട്ഗേജിന് ശ്രമിക്കുന്നില്ല എങ്കില്‍, നല്ല ഒരു ഡീല്‍ കണ്ടെത്താന്‍ ഇപ്പോള്‍ വിഷമമാണ്. മാത്രമല്ല, സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ കാരണം ഓരോ നിമിഷവും വായ്പാ ദായകര്‍ പലിശ നിരക്ക് കൂട്ടുവാനും ഇടയുണ്ട്.

ഇനി ചെറിയൊരു ഉദാഹരണത്തോടെ കാര്യം വിശദമാക്കാം. നിലവില്‍ 2.16% ഫിക്സ്ഡ് നിരക്കില്‍ മോര്‍ട്ട്ഗേജ് എടുത്ത ഒരു വ്യക്തി സന്‍ഡാന്‍ഡറിന്റെ 1.12 ശതമാനം നിരക്കിലുള്ള മോര്‍ട്ട്ഗേജും ലോയ്ഡ്സിന്റെ 1.17 ശതമാനം നിരക്കിലുള്ള മോര്‍ട്ട്ഗേജും കൂടുതല്‍ ലാഭകരമാണെന്ന് വിശ്വസിക്കുന്നു.ഈ ഡിലിലേക്ക് നിലവിലുള്ള ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്ഗേജ് മാറ്റണമെങ്കില്‍ 1000 പൗണ്ട് പ്രൊഡക്ട് ഫീസായി നല്‍കണം. മാത്രമല്ല, വാല്യൂവേഷനും മറ്റുമായി ലീഗല്‍ ഫീസും നല്‍കേണ്ടതുണ്ട്. മേല്‍ സൂചിപ്പിച്ച മോര്‍ട്ട്ഗേജ് പദ്ധതികളില്‍ സന്റാന്‍ഡര്‍ 1,499 പൗണ്ടും ലോയ്ഡ്സ് 999 പൗണ്ടും പ്രൊഡക്ട് ഫീസായി ചാര്‍ജ്ജ് ചെയ്യുന്നു. അതായത്, ഈ പുതിയ പദ്ധതികളിലേക്ക് മാറിയാല്‍ ആ വ്യക്തിക്ക് ലഭിക്കുമായിരുന്ന 7,000 പൗണ്ടിന്റെ ലാഭം 5,500 പൗണ്ടും, 6000 പൗണ്ടും ആയി കുറയുന്നു.

ഇനി, ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്ഗേജ് പകുതി വഴി ഉപേക്ഷിക്കുമ്പോള്‍ 1 ശതമാനം മുതല്‍ 3 ശതമാനം വരെ പെനാല്‍റ്റി അടയ്ക്കണം. മാത്രമല്ല 100 പൗണ്ട് മുതല്‍ 300 പൗണ്ട് വരെ അഡ്മിന്‍ ഫീസും നല്‍കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ വ്യക്തിയുടെ പെനാല്റ്റി 3 ശതമാനം ആണെങ്കില്‍, പുതിയ ഡീലിലേക്ക് മാറിയാല്‍ ലഭിക്കുന്ന ലാഭം മുഴുവന്‍ ഇല്ലാതെയാകും. 2 ശതമാനമാണെങ്കില്‍ 1000 പൗണ്ട് വരെയും 1 ശതമാനം വരെയാണെങ്കില്‍ 3,500 പൗണ്ട് വരെയും ലാഭിക്കാനാകും. ഇതൊന്നുമില്ലെങ്കില്‍ ലഭിക്കേണ്ട ലാഭം 7,000 പൗണ്ടാണെന്നത് ഓര്‍ക്കണം.

സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായ പ്രകാരം, നിങ്ങള്‍ നിലവിലുള്ള മോര്‍ട്ട്ഗേജില്‍ പകുതിയിലധികം അടച്ചു തീര്‍ന്നെങ്കില്‍ മാത്രമേ ഇത്തരത്തില്‍ പുതിയ ഡീലിലേക്ക് മാറുന്നത് കൊണ്ട് ലാഭം ഉണ്ടാവുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category