1 GBP = 95.50 INR                       

BREAKING NEWS

നിങ്ങള്‍ അയയ്ക്കുന്ന മെസേജ് ലഭിച്ചയാള്‍ വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ അവിടെ ഉണ്ടായിരുന്നുവെന്നതിന് തെളിവു പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാക്കും; വാട്ട്സ്അപ് സന്ദേശങ്ങള്‍ സൂക്ഷിച്ചുവച്ച് പണി കൊടുക്കുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി ഫേസ്ബുക്ക്; അടുത്ത ഫെബ്രുവരിയില്‍ വാട്ട്സ്അപ് നടപ്പിലാക്കുന്നത് അനേകം കിടിലന്‍ പരിഷ്‌കാരങ്ങള്‍

Britishmalayali
kz´wteJI³

സാങ്കേതിക വിദ്യ കൂടുതല്‍ വികാസം പ്രാപിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്ട്സ്അപ്. നിങ്ങള്‍ അയച്ച സന്ദേശമോ, വീഡിയോയോ, ജി ഐ എഫ് സന്ദേശമോ അത് ലഭിച്ചയാള്‍ വായിച്ചാല്‍ ഉടന്‍ സ്വയമേവ അപ്രത്യക്ഷമാകുന്നതാണ് ഈ ഫീച്ചറുകളില്‍ ഏറ്റവും പ്രധനമായ ഒന്ന്. സ്വതന്ത്ര വാട്ട്സ്അപ് വിദ്ഗദരായ വാബീറ്റ ഇന്‍ഫോയാണ് ഈ പുതിയ ഫീച്ചറിന്റെ ഉപജ്ഞാതാക്കള്‍.

സന്ദേശങ്ങള്‍ അയയ്ക്കുന്നതിനു മുന്‍പായി ഉപയോക്താവിന് ഈ പുതിയ ഫീച്ചറിലേക്ക് മാറാനാകും. അതിനായി മെസേജ് ബോക്സിനടുത്തുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. പ്രസ്തുത സന്ദേശം ലഭിക്കുന്നയാള്‍ ഒരിക്കല്‍ അതു കണ്ട്, എക്സിറ്റ് ചെയ്താല്‍ ഉടന്‍ ആ സന്ദേശം അവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവുപോലും അവശേഷിപ്പിക്കാതെ അത് അപ്രത്യക്ഷമാകും. എന്നാല്‍, സന്ദേശം സ്വീകരിക്കുന്ന വ്യക്തി തന്റെ ഫോണില്‍, വരുന്ന ഫോട്ടോകളും മറ്റും ഫോണ്‍ റോളിലേക്ക് ഓട്ടോമാറ്റിക് സേവ് ആകുന്ന ഓപ്ഷന്‍ വച്ചിട്ടുണ്ടെങ്കില്‍ അത് ഫോണില്‍ സേവ് ആകും.

ഈ പുതിയ ഫീച്ചര്‍ അടക്കമുള്ള പുതിയ വെര്‍ഷന്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് റിലീസ് ചെയ്യുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു സന്ദേശം ലഭിച്ച് ഒരാഴ്ച്ച കഴിയുമ്പോള്‍ അത് തന്നെതാനെ നീക്കം ചെയ്യപ്പെടുന്ന ഒരു ഫീച്ചറുമായി വാട്ട്സ്അപ് വരുന്നു എന്ന് കഴിഞ്ഞ മാസം വാബീറ്റ ഇന്‍ഫോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ഫീച്ചറുകളെ കുറിച്ചും വാട്ട്സ്അപ് മൗനം പാലിക്കുകയാണ്.

എക്സ്പയറിംഗ് മീഡിയ എന്നൊരു പുതിയ ബട്ടണ്‍ ഈ പുതിയ വേര്‍ഷനില്‍ ഉണ്ടാകും. ഈ ബട്ടണ്‍ ഓണ്‍ ചെയ്തിട്ട് അയയ്ക്കുന്ന സന്ദേശങ്ങള്‍ മാത്രമേ ഇത്തരത്തില്‍ സ്വീകര്‍ത്താവ് വായിച്ചാല്‍ ഉടന്‍ തന്നെതാനെ മാഞ്ഞുപോവുകയുള്ളു. അതല്ലാത്തതെല്ലാം പഴയതുപോലെ സ്വീകര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരിക്കും. നിലവില്‍, അയയ്ക്കുന്ന വ്യക്തി, ആ സന്ദേശം നീക്കം ചെയ്യുമ്പോള്‍, മെസേജ് ഡിലിറ്റഡ് എന്നൊരു സന്ദേശം അവിടെ ബാക്കിയാകും. എന്നാല്‍ ഈ പുതിയ ഫീച്ചറില്‍ അതുണ്ടാകില്ല. സന്ദേശം വന്നു എന്നതിന്റെ ഒരു തെളിവുപോലും അവശേഷിപ്പിക്കില്ല.

വാബീറ്റ ഇന്‍ഫോയുടെ പല കഥകളില്‍ ഒന്നാണിതെന്നും ഇതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു ഫേസ്ബുക്കിന്റെ ഒരു വക്താവ് ഇതിനെക്കുറിച്ച് പറഞ്ഞത്. അതേസമയം ഇതിന്റെ പ്രക്രിയകള്‍ എല്ലാം അവസാനിക്കാറായി എന്നും ബഗ് ഫിക്സിംഗിന്റെ അന്ത്യഘട്ടത്തില്‍ ആണെന്നുമാണ് വാബീറ്റ ഇന്‍ഫോ പറയുന്നത്. ഗ്രൂപ്പുകളില്‍ പക്ഷെ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് മാത്രമായിരിക്കും ഈ ഓപ്ഷന്‍ ലഭിക്കുക.

ഇത്തരത്തില്‍ അയയ്ക്കുന്ന സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത് സന്ദേശം അയയ്ക്കുന്ന ആള്‍ക്കും അത് ലഭിക്കുന്ന ആള്‍ക്കും മാത്രമേ അത് വായിക്കാനാകു. ഇന്ന് ലോക ജനസംഖ്യയില്‍ നാലില്‍ ഒരു ഭാഗത്തേക്കാള്‍ അധികം ആള്‍ക്കാര്‍ വാട്ട്സ്അപ് ഉപയോഗിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ അവകാശപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category