1 GBP = 94.70 INR                       

BREAKING NEWS

ബ്രിട്ടന്റെ ഭാവി നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട അഞ്ചംഗ പാനലില്‍ ഇന്ത്യന്‍ വംശജയായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് പ്രൊഫസറും; ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പഠിച്ച് എല്‍.എസ്.എയില്‍ പ്രൊഫസറായി ബ്രിട്ടന്റെ വ്യാപാര പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ ഇറങ്ങിയ സ്വാതിയുടെ കഥ

Britishmalayali
kz´wteJI³

ത്യാധുനിക വ്യാപാര മാതൃകകളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ബ്രിട്ടന്റെ വ്യാപാര മേഖലയെ ഉണര്‍ത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള പുതിയ അഞ്ചംഗ പാനലില്‍ അംഗമായിരിക്കുകയാണ് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി ഡിംഗ്ര. ബ്രക്സിറ്റിനു ശേഷം മറ്റ് രാജ്യങ്ങളുമായി ഉണ്ടാക്കേണ്ട സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ് ടി എ) സംബന്ധിച്ചുള്ള സുപ്രധാനമായ ഒരു നീക്കമാണിത്.

യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹിയിലെ ഡെല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും സാമ്പത്തിക ശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ഡോ. സ്വാതി ഡിംഗ്ര ഇപ്പോള്‍ ലണ്ടനിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ (എല്‍ എസ് ഇ) എക്കണോമിക്സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് (ഡി ഐ ടി) ആണ് ഈ അഞ്ചംഗ പാനല്‍ രൂപീകരിച്ചത്.

ആഗോളവത്ക്കരണത്തിലും വ്യാവസയിക നയത്തിലും ഗവേഷണം നടത്തിയിട്ടുള്ള സ്വാതിക്ക് എഫ് ഐ ഡബ്ല്യൂ യംഗ് എക്കണോമിസ്റ്റ് അവാര്‍ഡും യൂറോപ്യന്‍ ട്രേഡ് സ്റ്റഡി ഗ്രൂപ്പിന്റെ ചെയര്‍ ജാക്വിമിന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളും ഗ്ലോബലൈസേഷനും എന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. വ്യാപാര കരാറുകളില്‍ ഉണ്ടാകാനിടയുള്ള സ്വാധീനങ്ങളെ കുറിച്ച് തിരിച്ചറിയുന്നതിനായാണ് വിവിധ വ്യാപാര മാതൃകകള്‍ ഉപയോഗിക്കുക എന്ന് ഡി ഐ ടി അറിയിച്ചു.

ഇത്തരത്തിലുള്ള മോഡലിംഗുകള്‍ വ്യാപാര ചര്‍ച്ചകളില്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും സഹായിക്കും. മാത്രമല്ല, ഈ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് പരസ്പരം ഉപയോഗപ്രദമായ രീതിയില്‍ വികസിപ്പിച്ചെടുക്കാവുന്ന മേഖലകള്‍ തിരിച്ചറിയുവാനും ഇത് സഹായിക്കും. ആധുനിക സമ്പദ്വ്യവസ്ഥയും അതില്‍ സംഭവിച്ച കാതലായ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മോഡലിംഗ് പുതുക്കുകയാണെന്ന് യു കെ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞു.

മറ്റിടങ്ങളിലെ വ്യാപാര പ്രതിബന്ധങ്ങള്‍ ഉഛസ്ഥായിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ആഴത്തില്‍ ഉള്ളതും വേഗതയേറിയതുമായ സ്വതന്ത്ര വ്യാപാര ഇടപാടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യ്മുണ്ടെന്നും ട്രസ്സ് പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട വ്യാപാര മാതൃകകള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കുവാന്‍ സഹായിക്കും. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയും ചെയ്യും.

ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള നവ സാമ്പത്തിക വികാസങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും പുതിയ വ്യാപാര മാതൃകകള്‍ക്ക് രൂപം നല്‍കുക. കോവിഡ് പ്രതിസന്ധി, വര്‍ദ്ധിച്ചുവരുന്ന സംരക്ഷണാ വാദം എന്നിവയും ഇതില്‍ കണക്കിലെടുക്കും. ഈ മാതൃകകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഡി ഐ ടി ക്ക് വിശകലനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടതും ഈ പാനലാണ്. തികച്ചും സുതാര്യമായ രീതിയില്‍, തെളിവുകള്‍ സഹിതമായിരിക്കും പാനല്‍ ഇവയെല്ലാം നല്‍കുക.

പരമ്പരാഗത രീതിയിലുള്ള വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്, മാറുന്ന ആഗോള സമ്പദ്വ്യവസ്ഥയില്‍ ഏറെ ഗുണകരമായിരിക്കില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അതിവിശിഷ്ടമായ പാനല്‍ രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ പാനലിന്റെ രൂപീകരണത്തോടെ കൂടുതല്‍ മെച്ചപ്പെട്ട വിശകലനങ്ങളും പഠനങ്ങളും നടത്താന്‍ കഴിയുമെന്നും അത് അമേരിക്ക, ആസ്ട്രേലിയ ന്യുസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ഭാവി കരാറുകളില്‍ ഏറെ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കുവാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യ. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു ഇന്ത്യന്‍ വംശജ സുപ്രധാനമായ ഒരു പദവിയില്‍ എത്തിയത് ഇന്ത്യക്കും ഗുണം ചെയ്തേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category