1 GBP = 94.70 INR                       

BREAKING NEWS

കെന്റിലെ അയ്യപ്പ ക്ഷേത്രത്തിനായി ചെങ്ങന്നൂരില്‍ നിര്‍മ്മിച്ച പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന പരാതിയില്‍ സര്‍വത്ര ദുരൂഹത; രണ്ടു ലക്ഷത്തിന്റെ വിഗ്രഹം രണ്ടു കോടി രൂപയുടെ ഓര്‍ഡര്‍ ആയതിന്റെ വസ്തുത തേടി കേരള പോലീസ് കെന്റ് ഹിന്ദു സമാജവുമായി ബന്ധപ്പെടുന്നു; അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്; വിഗ്രഹം കണ്ടെടുത്തത് സമീപമുള്ള ഓടയില്‍ നിന്നും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഞായറാഴ്ച രാത്രി ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നും മോഷണം പോയ അയ്യപ്പ വിഗ്രഹം നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ഇന്നലെ പകല്‍ സ്ഥാപനത്തിന് സമീപമുള്ള ഓടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. വിഗ്രഹത്തിന്റെ തൂക്കവും മൂല്യവും തിട്ടപ്പെടുത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിഗ്രഹം പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

ഇതോടെ നീണ്ട നിയമ നടപടികളുടെ തുടക്കമായതോടെ കെന്റ് മെഡ്വേ ഹിന്ദു മന്ദിറില്‍ മലയാളികളായ ഭക്തര്‍ക്ക് വേണ്ടി അനുവദിച്ച അയ്യപ്പ വിഗ്രഹത്തിന്റെ ശിലാസ്ഥാപനവും പ്രതിഷ്ഠയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനന്തമായി നീളുമെന്ന് ഉറപ്പായി. അതിനിടെ 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം രണ്ടു കോടി രൂപ മൂല്യമുള്ളതാണ് എന്ന പ്രസ്താവന കെന്റ് ഹിന്ദു സമാജം അറിഞ്ഞിട്ടുള്ള കാര്യം അല്ലെന്നു സമാജം വക്താവ് വിജയ് നായര്‍ വ്യക്തമാക്കി. 

രണ്ടു കോടി രൂപ മൂല്യം ഉള്ള വിഗ്രഹം വാങ്ങാന്‍ ഉള്ള ആസ്തി കെന്റ് ഹിന്ദു സമാജത്തിനു ഇല്ലെന്നും ഈ വിഗ്രഹ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വൈകാതെ തന്നെ കെന്റ് ഹിന്ദു സമാജം പത്ര പ്രസ്താവന ആയിത്തന്നെ യുകെയിലെ പൊതുസമൂഹത്തെ അറിയിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. യുകെയിലെ വിവിധ ഹിന്ദു സമാജങ്ങള്‍ വഴിയായും മറ്റും അയ്യപ്പ വിഗ്രഹത്തിനായി സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വലിയൊരു തുക സമാഹരിക്കപ്പെട്ടതായി ആരും കരുതുന്നില്ല.

എന്നാല്‍ എത്ര തുക സമാഹരിച്ചുവെന്ന് കെന്റ് സമാജം ഭാരവാഹികള്‍ പൊതുസമൂഹത്തെ അറിയിച്ചിട്ടുമില്ല. ലണ്ടന്‍ മെട്രോ ബാങ്ക് അക്കൗണ്ട് വഴി ടെംപ്ള്‍ ട്രസ്റ്റ് എന്ന പേരിലാണ് പണം സ്വീകരിച്ചിരിക്കുന്നത്. വളരെ കുറച്ചു ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് കെന്റ് ഹിന്ദു സമാജത്തില്‍ അംഗങ്ങള്‍ ആയിട്ടുള്ളത്. ആ നിലയ്ക്ക് രണ്ടു കോടി രൂപ വിലവരുന്ന വിഗ്രഹം നികുതി അടച്ചെത്തിക്കുക സാധ്യമായ കാര്യം അല്ലെന്നു വ്യക്തവുമാണ്. 

എന്നാല്‍ ലണ്ടന്‍ ക്ഷേത്രത്തിലെക്കുള്ള വിഗ്രഹം എന്ന നിലയില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യമാണ് നല്‍കിയത്. എന്നാല്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ പതിനഞ്ചോളം പേര്‍ എത്തി വിഗ്രഹം മോഷണം നടത്തി എന്ന കഥ അപ്പാടെ വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതേ സമയം ചെങ്ങന്നൂരിലെ കാര്യക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും കെന്റ് ഹിന്ദു സമാജം ഓര്‍ഡര്‍ ചെയ്ത വിഗ്രഹം മാത്രമാണ് കാണാതായതും. ഈ സ്ഥാപനത്തില്‍ ഒരേസമയം 20 ഓളം വിഗ്രഹങ്ങളുടെ നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ കെന്റിലേക്കുള്ള അയ്യപ്പ വിഗ്രഹം മാത്രം നഷ്ടമായതില്‍ ദുരൂഹത തുടക്കം മുതല്‍ നിലനില്‍ക്കെയാണ് ഇന്നലെ പകല്‍ സമീപമുള്ള ഓടയില്‍ നിന്നും വിഗ്രഹം കണ്ടെടുത്തതും. 

വിഗ്രഹം രണ്ടു കോടി രൂപ മുതല്‍മുടക്ക് ഉള്ളതാണെന്ന് സ്ഥാപന ഉടമകള്‍ അവകാശപ്പെട്ടത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക ആയിരുന്നു. ഇത്രയും വിലവരണമെങ്കില്‍ കിലോക്കണക്കിന് സ്വര്‍ണം ഉപയോഗിക്കേണ്ടി വരും. എന്നാല്‍ തങ്ങള്‍ നിസാര തൂക്കത്തില്‍ ഉള്ള സ്വര്‍ണം മാത്രമാണ് നല്‍കിയിരിക്കുന്നതെന്നു കെന്റ് സമാജവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇവിടെയാണ് പോലീസ് പൊരുത്തക്കേടുകള്‍ പരിശോധിക്കുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ പോലീസ് വരും ദിവസങ്ങളില്‍ കെന്റ് ഹിന്ദു സമാജവുമായി ബന്ധപ്പെടും എന്ന് ചെങ്ങന്നൂര്‍ പോലീസ് വ്യക്തമാക്കി.

അതിനിടെ വിഗ്രഹ നിര്‍മ്മാണം നടക്കുമ്പോള്‍ കെന്റ് സമാജം അംഗങ്ങള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് നിര്‍ദേശ പ്രകാരം നിര്‍മ്മാതാക്കള്‍ സമാജം ഭാരവാഹികളില്‍ നിന്നും തിങ്കളാഴ്ച തന്നെ ശേഖരിച്ചിരുന്നു. ഇതെല്ലം തെളിവായി മാറുമെന്നാണ് കരുത്തപ്പെട്ടുന്നത്. വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും അടക്കം സ്ഥാപനത്തില്‍ എത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.
സ്ഥാപന ഉടമകളായ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ നിസാര പരുക്കേറ്റിരുന്നു. നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ അയ്യപ്പ പഞ്ചലോഹ വിഗ്രഹം ഓഫീസില്‍ നിന്നുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മുന്‍ ജീവനക്കാരന്റെ നെത്ര്വതത്തില്‍ ഉള്ള സംഘമാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്നും സ്ഥാപന ഉടമകള്‍ പോലീസിനെ അറിയിച്ചു. വിഗ്രഹത്തിന്റെ മൂല്യം രണ്ടു കോടി രൂപയാണെന്നു ഇവര്‍ തന്നെയാണ് പോലീസിനെ അറിയിച്ചിരിക്കുന്നതും.

ഒരുപക്ഷെ കേസിന്റെ ഗൗരവം വര്‍ധിപ്പിക്കാന്‍ വിഗ്രഹത്തിന്റെ മൂല്യം കൂട്ടിപ്പറഞ്ഞതാകാം എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ വിഗ്രഹ നിര്‍മാണ രംഗത്ത് വര്‍ഷങ്ങളുടെ പഴക്കവും ഈ രംഗത്തെ പ്രശസ്തരുമായ നിര്‍മ്മാതാക്കള്‍ വീണ്ടുവിചാരം ഇല്ലാതെ അത്തരം ബാലിശമായ കാര്യങ്ങള്‍ക്കു മുതിരുമോ എന്ന ചോദ്യവും പ്രസക്തമാണ്. അതല്ല രണ്ടു കോടി തന്നെയാണ് മൂല്യമെങ്കില്‍ അതിനുള്ള പണം എവിടെ നിന്നും എത്തുന്നുവെന്നതും അന്വേഷണ വഴിയില്‍ തെളിയിക്കേണ്ടി വരും. 

മാത്രമല്ല ജീവനക്കാരുള്ളപ്പോള്‍ അക്രമികള്‍ ധൈര്യസമേതം കയറി വന്നതിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നു. സ്ഥാപനത്തിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉടമകള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. കോടിക്കണക്കിനു രൂപ മൂല്യമുള്ള വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനം സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തിയത് എന്തുകൊണ്ട് എന്ന ചോദ്യവും ഇപ്പോള്‍ സ്ഥാപന ഉടമകള്‍ നേരിടുകയാണ്.

എന്നാല്‍ നിര്‍മ്മാണക്കരാര്‍ വെറും രണ്ടു ലക്ഷം രൂപയുടേത് ആയിരുന്നെന്നും നിര്‍മ്മാണത്തിനുള്ള സ്വര്‍ണം ഉള്‍പ്പെടെയുള്ള സമഗ്രികള്‍ കെന്റ് സമാജം ഭാരവാഹികള്‍ കൈമാറുക ആയിരുന്ന് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലെ വ്യക്തതയ്ക്കാണ് കെന്റ് സമാജം ഭാരവാഹികളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിക്കുന്നത്. 

വിഗ്രഹം മോഷ്ടിക്കാന്‍ എത്തിയവരുടെ അക്രമത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഉലകനാഥന്‍ എന്നയാളുടെ വാരിയെല്ല് ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തില്‍ അക്രമം നടക്കുമ്പോള്‍ ജോലിയില്‍ ഉണ്ടായിരുന്ന രാജീവന്‍ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 16 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category