1 GBP = 96.00 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം: മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ 11നു മുമ്പ് പേരു നല്‍കാം

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നടത്തുന്ന ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം വെര്‍ച്യുല്‍ ബൈബിള്‍ കലോത്സവമാണ് നടത്തുക. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ കണ്ടെത്തുവാനുള്ള അവസരങ്ങളാണ് ഓരോ മത്സരങ്ങളും. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്.

ഓരോ എയ്ജ് ഗ്രൂപ്പുകാര്‍ക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടും രൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ്  യൂണിറ്റ് കോര്‍ഡിനേറ്റേഴ്സിന്റെയും കാറ്റിക്കിസം ഹെഡ് ടീച്ചേഴ്‌സിന്റെയും അഭിപ്രായങ്ങളോട് ചേര്‍ന്നുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കുന്നതിന് പേരുകള്‍ നല്‍കേണ്ട അവസാന തിയതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

മത്സരങ്ങള്‍ക്ക് പേര് നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 11നും മത്സരങ്ങള്‍ക്കുള്ള  വീഡിയോ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ ഒന്നിനും ആയിരിക്കുമെന്ന് ബൈബിള്‍ അപ്പോസ്റ്റോലെറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു. ഇതുവഴി കൂടുതല്‍ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category