1 GBP = 94.70 INR                       

BREAKING NEWS

സ്‌കോട്ട്ലാന്‍ഡിലെ പോണ്‍ സ്റ്റാറും പറയുന്നത് താന്‍ ഹിന്ദു ദൈവമാണെന്ന്! ഫേസ്ബുക്കിലൂടെ ദൈവം കളിച്ചു നീലചിത്രത്തില്‍ അഭിനയിച്ച് തല്ലും വഴക്കുമായി നടക്കുന്ന മദാമ്മയെ പൊക്കി പോലീസ്; ഹിന്ദു ആള്‍ദൈവമായി സ്വയം പ്രഖ്യാപിച്ച മദാമ്മയുടെ കഥ

Britishmalayali
kz´wteJI³

''പശുക്കള്‍ മനുഷ്യരില്‍ നിന്നും സ്നേഹം കൊതിക്കുന്നു. വയറിലൊരു തലോടല്‍, അല്ലെങ്കില്‍ കാതിനു പിറകില്‍ ചെറിയൊരു സ്പര്‍ശനം, ഇതെല്ലാം അവയെ വളരെ സന്തുഷ്ടരാക്കും.'' ''സുന്ദരവിഡ്ഢികളായ സ്ത്രീകളാണ് ലിംഗ വിവേചനത്തിന് കളമൊരുക്കുന്നത്.'' ''നിങ്ങളെ വലിച്ച് താഴെയിറക്കാന്‍ ശ്രമിക്കുന്നവര്‍ നിങ്ങളുടെ താഴെ നില്‍ക്കുന്നവരാണ്. അവരെ അവഗണിക്കുക, കഠിനമായി അദ്ധ്വാനിക്കുക. നിങ്ങള്‍ വിജയത്തിലെത്തും.''

ഹിന്ദു ദേവതയാണെന്ന് സ്വയം വിശ്വസിക്കുന്ന സ്‌കോട്ടിഷ് പോണ്‍സ്റ്റാര്‍ വിനീത വൈറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ചിലതാണിതൊക്കെ. മൃഗങ്ങളുടെ മനഃശാസ്ത്രത്തിലും ഇന്ത്യന്‍ തത്വചിന്താധാരയിലും അപാരമായ അറിവുണ്ടെന്ന് ഭാവിക്കുന്ന ഈ അര്‍ദ്ധ ഇന്ത്യാക്കാരിയായ പോണ്‍സ്റ്റാര്‍ ഒരു മോഡലും നര്‍ത്തകിയുമൊക്കെയായിട്ടാണ് തൊഴില്‍ജീവിതം ആരംഭിക്കുന്നത്. പിന്നീടാണ് താന്‍ ഹിന്ദുമതത്തില്‍ പ്രതിപാദിക്കുന്ന ദേവിമാരില്‍ ഒരാളെണന്ന അവകാശവാദവുമായി രംഗത്തെത്തുന്നത്.

ഈ ദേവീ ഭാവത്തിനു പുറമേ മറ്റൊരു ഭാവം കൂടിയുണ്ട് വിനീതാ വൈറ്റിന്. ഇന്ന് അവരെ വാര്‍ത്തകളില്‍ എത്തിക്കുന്നതും ആ ഭാവമാണ്. കഴിഞ്ഞ വര്‍ഷം ആദ്യമാണ് വിവാഹിതനും ആസ്ട്രേലിയന്‍ നടനുമായ മാര്‍ക്ക് ലിറ്റിലിനോട് നിങ്ങള്‍ ഒരു മയക്കു മരുന്നാണെന്നും താന്‍ അതിന് അടിമയാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ ഒരുപാട് സ്വപ്നങ്ങള്‍ കാണാറുണ്ടെന്നും പറഞ്ഞ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. അതിനു മറുപടിയായി വിനീത അശ്ലീല സംഭാഷണം ഇഷ്ടപ്പെടുന്നുവെന്ന് വിശ്വസിക്കുന്നു എന്നുംനിങ്ങളുടേ അടിവസ്ത്രങ്ങളെ ഞാന്‍ സ്നേഹിക്കുന്നു എന്നും പറഞ്ഞാണ് 59 കാരനായ നടന്‍ രംഗത്ത് എത്തിയത്.

റോബീ വില്യം, എമിനെം തുടങ്ങിയ പ്രമുഖരുമായി തനിക്ക് ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഈ 39 കാരി ഒരിക്കല്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ അവരെ തടയുവാനെത്തിയ പോലീസ് ഉദ്യോഗസ്ഥനോട് താനൊന്ന് വിരല്‍ ഞൊടിച്ചാല്‍ വില്യം രാജകുമാരന്‍ വന്ന് അയാളുടെ തലയറക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. തനിക്ക് 19 വയസ്സുള്ളപ്പോള്‍ താന്‍ ഒരാളെ കൊന്നിട്ടുണ്ടെന്നും, അതിന് ഒരു വര്‍ഷം കഴിയും മുന്‍പ് ഒരു ഏഷ്യന്‍ വംശജനേയും കൊന്നെന്നും അന്ന് മദ്യ ലഹരിയില്‍ അവര്‍ വിളിച്ചുകൂവുകയുണ്ടായി. മാത്രമല്ല, മേഗന്‍ മാര്‍ക്കല്‍ തന്റെ ബന്ധുവാണെന്നും അവര്‍ അന്ന് അവകാശപ്പെട്ടു.

പിന്നീട് ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ഗ്ലാസ്ഗോ വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റില്‍ നഗ്‌നയായി സെല്‍ഫി എടുത്തുകൊണ്ടാണ്. 2017 ആഗസ്റ്റിലായിരുന്നു ഈ സംഭവം നടന്നത്. അന്ന് അവരെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരോട് താന്‍ ഒരു ഇന്ത്യാക്കാരിയായതു കൊണ്ടാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞ ഇവര്‍ പോലീസുകാര്‍ക്ക് നേരെയും വംശീയ വെറിപൂണ്ട വാക്കുകള്‍ ചൊരിഞ്ഞു. അതിനു ശേഷം 2019-ല്‍ ഏഡിന്‍ബര്‍ഗ് ട്രെയിന്‍ സ്റ്റേഷനില്‍ വച്ചുണ്ടായ കശപിശയ്ക്കിടയില്‍, തടയാന്‍ വന്ന പോലീസുകാരനോട് അയാളെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.

അതേവര്‍ഷം തന്നെ റോഡില്‍ പരസ്യമായി ബഹളം വച്ചതിനും അശ്ലീല പദങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതിനും അവരെ അറസ്റ്റ് ചെയ്തു. തന്നെ വേശ്യയെന്ന് വിളിച്ചവര്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍, തന്റെ കൈവശം ആയുധമുണ്ടെന്ന കള്ളപരാതി നല്‍കി മൂന്നുപേര്‍ തന്നെ കേസില്‍ പെടുത്തുകയായിരുന്നു എന്നായിരുന്നു അന്ന് അവര്‍ വാദിച്ചത്. ഏതായാലും ഈ കേസില്‍, പ്രതിഫലമില്ലാതെ 50 മണിക്കൂര്‍ പൊതുസേവനം നടത്താന്‍ കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു. അന്ന്, ടോപ്പ് ഉയര്‍ത്തി റോഡിനു നടുവില്‍ ഇവര്‍ മാറിടം പ്രദര്‍ശിപ്പിച്ചു എന്നും, പോലീസുകാരന് പിന്‍തിരിഞ്ഞു നിന്ന് സ്‌കേര്‍ട്ട് താഴ്ത്തി ഗുദം കാണിച്ചു എന്നുമുള്ള ആരോപണങ്ങള്‍ പക്ഷെ പോലീസിന് തെളിയിക്കാന്‍ ആയില്ല.

ഈ കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസുകാരോട് ഇവര്‍ ചോദിച്ചത്, ഡ്യൂട്ടിയില്‍ ഇരിക്കുമ്പോള്‍ തന്നെ മരണമടഞ്ഞ് ഒരു രക്തസാക്ഷിയാകാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു. നിയമപാലനത്തിനെത്തിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും അന്ന് അവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. രണ്ടുവയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം, വധശിക്ഷയില്‍ ഇളവ് നേടി പുറത്തുവരികയും ചെയ്ത കെന്നി റിച്ചിയുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായി ഇവര്‍ 2016-ല്‍ അവകാശപ്പെട്ടിരുന്നു.

ഇപ്പോല്‍, ഇക്കഴിഞ്ഞ ജൂണ്‍ 23 ന് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീടിന് പുറത്ത്, തെരുവിലിറങ്ങി വംശീയ വിദ്വേഷം ഉയര്‍ത്തുന്ന വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു എന്ന കുറ്റത്തിനാണ് ഇവരെ കോടതിയില്‍ എത്തിച്ചത്. എന്നാല്‍ ഇവരെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ എത്താതിരുന്നതിനാല്‍, ഇവര്‍ക്ക് ഒരു അഭിഭാഷകനുമായി സംസാരിക്കുന്നതിനുള്ള സമയം കോടതി അനുവദിക്കുകയായിരുന്നു. ഒക്ടോബര്‍ 13 വരെയാണ് ഇതിനായി കോടതി സമയം അനുവദിച്ചിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category