1 GBP = 94.70 INR                       

BREAKING NEWS

മൂന്നു ചിട്ടികളുടെ മൂന്നു തവണയ്ക്കു മാത്രമാണ് തടസമുണ്ടായത്; ആര്‍ക്കും പണം നഷ്ടപ്പെടില്ല; നാട്ടില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ല; കോടതി നോട്ടീസ് നിരസിച്ചിട്ടില്ല: ബെല്‍ഫാസ്റ്റ് ചിട്ടിക്കേസില്‍ റോജിയ്ക്ക് പറയാനുള്ളത്

Britishmalayali
kz´wteJI³

ബെല്‍ഫാസ്റ്റിലെ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ചിട്ടി നടത്തിപ്പുകാരനും ബെല്‍ഫാസ്റ്റ് ആന്‍ഡേഴ്ണ്‍ടൗണ്‍ സ്വദേശിയുമായ റോജി സെബാസ്റ്റ്യന്‍. 2009ലാണ് താന്‍ ചിട്ടി സംരംഭങ്ങള്‍ ആരംഭിക്കുന്നത്. 2017 വരെ എഴ് ചിട്ടികള്‍ വളരെ കൃത്യമായി നടത്തുകയും അതില്‍ നാല് എണ്ണം വിജയകരമായി പൂര്‍ത്തിയാക്കുവാനും സാധിച്ചിരുന്നു. ബാക്കി 30 തവണകള്‍ വീതമുള്ള മൂന്നെണ്ണത്തില്‍ രണ്ട് ചിട്ടികള്‍ 27 തവണയായപ്പോഴാണ് അപാകതകള്‍ വന്നു മുടങ്ങുവാന്‍ തുടങ്ങുന്നതെന്ന് റോജി പറയുന്നു.

ഈ ചിട്ടികള്‍ വളരെ തുടക്കത്തിലെ പിടിച്ച വരിക്കാരന്റെ തുടര്‍ന്നുള്ള അടവ് മുടങ്ങിയതാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും അടുത്ത ചിട്ടികള്‍ പിടിക്കുന്നവര്‍ക്ക് കൃത്യമായി പൈസ നല്‍കുന്നതിന് കൊള്ള പലിശയ്ക്ക് വരെ പൈസ കടം വാങ്ങേണ്ടി വന്നു. മൂന്നു മുതല്‍ പത്ത് ശതമാനം വരെ പലിശയ്ക്ക് ബെല്‍ഫാസ്റ്റിലുള്ള മറ്റു മലയാളികളില്‍ നിന്നുതന്നെ പല തവണ പണം വാങ്ങിയാണ് ചിട്ടി പണം നല്‍കിയത്. മാത്രമല്ല, ആളുകള്‍ പരസ്പരം ചര്‍ച്ച ചെയ്യുമ്പോള്‍ 'ചിട്ടി പൊട്ടി, ചിട്ടി പൊട്ടി' എന്ന പ്രചരണം ചിട്ടികളുടെ മുന്നോട്ടുള്ള നടത്തിപ്പിന് വിഘാതമായെന്നും റോജി പറഞ്ഞു.

ചിട്ടി നടത്തിപ്പുമായി 35,000 പൗണ്ട് വരെ ഇപ്പോഴും തനിക്ക് ലഭിക്കുവാനുണ്ടെന്നും റോജി അറിയിച്ചു. ആകെ 24 പേരാണ് 2017ല്‍ ഇദ്ദേഹത്തിന്റെ ചിട്ടിയ്ക്ക് മുടക്കം വന്നപ്പോള്‍ അവസാനമായി ഉണ്ടായിരുന്നത്. ഇതില്‍ നാലു പേരുടെ പൈസ ഇതിനകം കൊടുത്ത് തീര്‍ത്തു. പതിനാറു പേര്‍ക്ക് മാസം 50 പൗണ്ട് മുതല്‍ 400 പൗണ്ട് വരെ ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്നു. മറ്റു നാലു പേര്‍ സാമ്പത്തിക ബാധ്യതകളൊക്കെ മാറിയതിന് ശേഷം പണം തിരിച്ചു നല്‍കുവാനുള്ള സമയം നല്‍കിയിട്ടുണ്ടെന്നും റോജി പറയുന്നു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പ്രകാരം ചിട്ടിയ്ക്ക് കൂടിയവര്‍ കോടതിയില്‍ കേസിനു പോയത് കൊണ്ടു മാത്രമാണ് തുക തിരിച്ച് നല്‍കുന്നതെന്ന കാര്യം പൂര്‍ണമായും തെറ്റാണെന്ന് റോജി വിശദീകരിച്ചു. ചിട്ടി പണം നല്‍കുന്നതില്‍ തടസം വന്നപ്പോള്‍  2017 മുതല്‍ക്കു തന്നെ താനും ഭാര്യയും ഓവര്‍ടൈം അടക്കം കഠിനമായി ജോലി ചെയ്ത് എല്ലാവര്‍ക്കും പണം തിരിച്ച് നല്‍കുവാന്‍ തുടങ്ങിയതാണ്. ആരെയും ഒരിക്കലും ചതിയ്ക്കുകയില്ലെന്നും അവസാനത്തെ ഒരു പൗണ്ട് വരെ എല്ലാവര്‍ക്കും തിരിച്ചു നല്‍കുമെന്നും റോജി പറയുന്നു. തന്റെ ചിട്ടിയില്‍ പാളിച്ച പറ്റിയത് അംഗീകരിക്കാതെ ആരില്‍ നിന്നും താന്‍ ഒളിച്ചോടിയിട്ടില്ല. അന്ന് മുതല്‍ ഇന്നു വരെ എല്ലാവരുമായും ബന്ധപ്പെട്ട് കൊണ്ടുതന്നെ താന്‍ ബെല്‍ഫാസ്റ്റില്‍ തന്നെയുണ്ടെന്നും റോജി വ്യക്തമാക്കി.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിഞ്ഞ അഞ്ചു വര്‍ഷമായി അസുഖബാധിതരായ മാതാപിതാക്കളെ കാണാന്‍ പോകുവാന്‍ സാധിക്കാതിരുന്നതിനാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ പത്ത് ദിവസം മാത്രം നാട്ടില്‍ പോയിരുന്നു. വാര്‍ത്തയില്‍ പരാമര്‍ശിച്ചത് പോലെ നാട്ടുകാരെ പറ്റിച്ച് താന്‍ നാട്ടില്‍ നിക്ഷേപങ്ങളൊന്നും നടത്തിയിട്ടില്ലെന്നും നാട്ടില്‍ സ്വന്തമായി ഒരു സെന്റ് പോലും വസ്തുവില്ലെന്നും റോജി പറഞ്ഞു. പിതാവിന്റെ പേരിലുള്ള 70 സെന്റ് സ്ഥലത്ത് 2007ല്‍ ചിട്ടികള്‍ തുടങ്ങുന്നതിനു മുമ്പേ ഒരു വീട് പണിതിരുന്നു. ചിട്ടികള്‍ മുടങ്ങിയതിന് ശേഷം നാട്ടിലുണ്ടായിരുന്ന ബസ് സര്‍വ്വീസുകളൊക്കെ വിറ്റ് കുറെ കടം വീട്ടേണ്ടി വന്നു. ബെല്‍ഫാസ്റ്റിലെ വീടിന്റെ മോര്‍ട്ട്‌ഗേജ് കുടിശ്ശിക 35000 പൗണ്ട് ആയപ്പോള്‍ ബാങ്കില്‍ നിന്നും റീപോസിഷന്‍ നോട്ടീസ് വന്നിരുന്നു. എന്നാല്‍ റോജിയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ കണ്ട് ഹൗസിംഗ് എക്സിക്യുട്ടീവ് ഇടപെടുകയും തല്‍ക്കാലം ഇപ്പോള്‍ റീപോസിഷന്‍ മാറ്റിവെച്ചിരിക്കുകയുമാണ്.

തനിയ്ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകള്‍ റോജി നിഷേധിക്കുകയും അവ തികച്ചും അവാസ്തവമാണെന്നും അറിയിച്ചു. കോടതിയില്‍നിന്നു വന്ന കത്തുകള്‍ കൈപ്പറ്റാതെ പൊലീസ് സഹായത്തോടെയാണ് പണം നല്‍കേണ്ടി വന്നതെന്നുമുള്ള കാര്യം തികച്ചും അടിസ്ഥാനരഹിതമാണ്. യുകെയില്‍ കോടതിയുടെ കത്തിടപാടുകള്‍ സാധാരണ പോസ്റ്റില്‍ വീട്ടില്‍ എത്തുകയാണ് ചെയ്യുന്നത്. പ്രത്യേകമായി ഒപ്പിട്ട് സ്വീകരിക്കേണ്ട ആവശ്യമില്ല. കോടതിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഇരുവശത്തുമുള്ള വക്കീലന്മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ യുകെ പോലെയുള്ള രാജ്യങ്ങളില്‍ വ്യവഹാരങ്ങള്‍ നടത്തുവാനും ജീവിയ്ക്കുവാനും സാധിക്കുകയുള്ളൂ. കോടതി ഉത്തരവിട്ടതിനു ശേഷം മാത്രമാണ് സിമിയ്ക്കും ഷാജിയ്ക്കും തുക മടക്കി നല്‍കുവാന്‍ തുടങ്ങിയെന്നുള്ളതും തെറ്റാണ്. 2017ല്‍ മറ്റെല്ലാവര്‍ക്കും പൈസ തിരിച്ചു നല്‍കുവാന്‍ തുടങ്ങിയപ്പോള്‍ വക്കീല്‍ മുഖാന്തരം ബന്ധപ്പെട്ട് കോടതിയില്‍ പോകുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.

കോടതിയില്‍ പോകുന്ന സ്ഥിതിയ്ക്ക് നിയമപരമായി തന്നെ കാര്യങ്ങള്‍ നീങ്ങട്ടെയെന്ന് കരുതിയിരുന്നുവെങ്കിലും അവരുടെ സോളിസിറ്റര്‍ തന്നെ ബന്ധപ്പെട്ട് കോടതിയ്ക്ക് പുറത്തു വെച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. 11610 പൗണ്ടാണ് രണ്ട് ചിട്ടികളിലായി ഇവര്‍ അടച്ചത്. 13196.60 പൗണ്ടാണ് പലിശയടക്കം തിരിച്ച് നല്‍കേണ്ടത്. ഇതില്‍ 1650 പൗണ്ട് തിരികെ കൊടുത്തു. മാസം 200 പൗണ്ട് വെച്ച് നല്‍കാനാണ് ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നത്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടത് കൊണ്ട് ഇടയ്ക്ക് മുടങ്ങിയിരുന്നു. വീണ്ടും ഇവര്‍ക്ക് നല്‍കുവാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയും 200 പൗണ്ട് നല്‍കിയിരുന്നു.

തിരിച്ചടവിനു ബുദ്ധിമുട്ടുകയോ കടബാധ്യതകള്‍ കൂടിയാലോ ഈ രാജ്യത്തെ നിയമപ്രകാരം പാപ്പരായി പ്രഖ്യാപിച്ച് തടിയൂരാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും എല്ലാവരുടെയും ബാധ്യതകള്‍ തീര്‍ക്കുവാനുമാണ് താനാഗ്രഹിയ്ക്കുന്നതെന്നും റോജി അറിയിച്ചു.

റോജിയുടെ വാക്കുകള്‍ ശരിവച്ചു കൊണ്ട് നിരവധി പേര്‍ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും രണ്ടു പേര്‍ അയച്ച കത്തുകള്‍ ചുവടെ:
 
Respected Sir,
I am a Malayalee nurse living in  Belfast for more than ten years, I am sending this email to you to inform you regarding a news that I read in the British Malayali yesterday about a Malayalee man who is accused of a fraud chitty case. Sir, I was also a member of that chitty group and that man owns me money to pay back. But I know that man, he is not fraud, his situation forced him to stop the chitty as so many members of the chitty group did not pay back the due money after they won the chitty. So this man was struggling to give back the money to rest of the people in that chitty, by taking loans of high interest rates which in turn made him financially very low. He has no intention to cheat other people, because he owned me as well money l had been talking to him and he is giving every body in the group small amount each month as he could. He has a family with three kids to look after and on the top of this he working hard day and night to pay money back to the people as he could. As a member of that chitty group, I am happy with what he is doing at present. I have no complaints against him and I think whoever has a little bit of humanity will only feel sympathy towards him, rather than complaining against him. I know that whenever he approaches the people who owned him money from the chitty they got earlier, they threatened him saying that what he is going to do if they don't give him the money back. Actually those people are the one who put him to this bad situation and they are the one who has to be blamed instead of that innocent man. Sir, the news in the British Malayali is not correct and be kind enough to think about the mental stress and pain of the accused man and his family to suffer by reading that faulty news. So Sir, could you please warn your news writer who published this faulty news and please take action to not to happen like this in future. In addition could l tell you that you are my favourite news reader and I am a regular listener of all of your news and vlogs. Best wishes for you.        
Thank you 
Your's faithfully

മറ്റൊരു കത്ത് ചുവടെ:
തന്റേതല്ലാത്ത കാരണത്താല്‍ ചിട്ടി പൊളിഞ്ഞെങ്കിലും കഠിനാധ്വാനം ചെയ്തു എല്ലാ ബാധ്യതകളും തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ബെല്‍ഫാസ്റ്റിലെ ചിട്ടിക്കാരനെ കുറിച്ച്  ബ്രിട്ടീഷ് മലയാളിയില്‍ തികച്ചും  വ്യാജവാര്‍ത്ത ആണ് ഇന്നലെ വന്നത്. ഞങ്ങള്‍ക്കു ഒക്കെ കിട്ടിക്കൊണ്ടിരിക്കുന്ന തുക പോലും ഇല്ലാത്തക്കാനേ ഇതുപകരിക്കുക ഉള്ളൂ. അതിനാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category