1 GBP = 95.80 INR                       

BREAKING NEWS

വ്യക്തിഗത വരുമാനം വെളിപ്പെടുത്തുന്നതില്‍ ട്രംപ് ആശങ്കപ്പെടുന്നതെന്തിന്? 2016ലും 2017 ലും വരുമാന നികുതിയായി നല്‍കിയത് വെറും 750 ഡോളര്‍ മാത്രം; കണക്കുകള്‍ നോക്കിയ 18 വര്‍ഷങ്ങളില്‍ 11 വര്‍ഷങ്ങളിലും വരുമാന നികുതി നല്‍കിയിട്ടില്ല; വൈറ്റ്ഹൗസില്‍ നിന്നും ജയിലിലേക്ക് പോകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡണ്ടാകുമോ ട്രംപ്

Britishmalayali
kz´wteJI³

2016-ലെ തെരഞ്ഞെടുപ്പു കാലത്തുതന്നെ തന്റെ സ്വത്തുവിവരം വെളിപ്പെടുത്തുമെന്ന് ഡോണാള്‍ഡ് ട്രംപ് വാക്കു നല്‍കിയതായിരുന്നു. എന്നാല്‍ നാളിതുവരെയും അത് നടന്നില്ല. തന്റെ കണക്കുകള്‍ പരസ്യപ്പെടുത്തുന്നതില്‍ ഏതോ ആശങ്ക അദ്ദേഹത്തിനുള്ളതു പോലെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇങ്ങനെ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ 11 വര്‍ഷവും ട്രംപ് ആദായനികുതി അടച്ചില്ലെന്ന ന്യുയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വരുന്നത്.

2016 ലും 2017 ലും അടച്ചത് 750 ഡോളര്‍ മാത്രവും. 2018-ല്‍ ട്രംപ് ആതിഥേയത്വം വഹിച്ച ടി വി റിയാലിറ്റി ഷോയില്‍ നിന്നും എന്‍ഡോഴ്സ്മെന്റു വഴിയില്‍ മാത്രം 427.4 മില്ല്യണ ഡോളറാണ് ട്രംപിന് വരുമാനമായി ലഭിച്ചത്. എന്നാല്‍ നികുതി ഇളവ് ലഭിക്കുവാനായി തലമുടിയുടെ സ്‌റ്റൈല്‍ ഒരുക്കുന്നതിനുള്ള 70,000 ഡോളറിന്റെ വരെ ചെലവുകള്‍ കാണിച്ചുകൊണ്ടാണ് അപേക്ഷ നല്‍കിയതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് തികച്ചും വ്യാജവാര്‍ത്തയാണെന്ന് ട്രംപ് തള്ളിക്കളയുമ്പോഴും, ട്രംപിന് ഭയം ഏറിത്തുടങ്ങി എന്നാണ് ട്രംപിന്റെ മുന്‍ പേഴ്സണല്‍ അറ്റോര്‍ണീയായിരുന്ന മൈക്കല്‍ കോഹന്‍ പറയുന്നത്. ഇതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, ട്രംപിന്റെ അക്കൗണ്ടുകളുടെ ആഴത്തിലേക്ക് പോയാല്‍ ആരേയും അതിശയിപ്പിക്കുന്ന ക്രമക്കേടുകളാകും കാണാന്‍ കഴിയുക എന്നും കോഹന്‍ പറയുന്നു.

കണക്കുകള്‍ പരസ്യപ്പെടുത്തിയാല്‍, ഫൊറെന്‍സിക് അക്കൗണ്ടന്റുമാര്‍ അവ തലനാരിഴ കീറി പരിശോധിക്കും എന്ന് ഭയപ്പെട്ടാണ് ഇലക്ഷന്‍ പ്രചാരണത്തിനിടെ വാഗ്ദാനം നല്‍കിയതുപോലെ കണക്കുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കാതിരുന്നതെന്നും കോഹന്‍ പറയുന്നു. ഇതിനിടെ ടാക്സ് വകുപ്പില്‍ നിന്നും 10 മില്ല്യണ്‍ന്റെ ടാക്സ് റിട്ടേണ്‍ ട്രംപിന് ലഭിച്ചുവെന്നും, അപ്പോള്‍, എനിക്ക് റിട്ടേണ്‍ തരാന്‍ മാത്രം മണ്ടന്മാരാണോ ടാക്സ് വകുപ്പ് ഉദ്യോഗസ്ഥരെന്ന് ടംപ് കളിയാക്കി എന്നും കോഹന്‍ പറയുന്നു.

നികുതി വെട്ടിപ്പു കേസില്‍ പിന്നീട് കോഹനും ജയിലില്‍ കിടന്നിട്ടുണ്ട്. ട്രംപിന്റെ ജീവിതത്തിലെ പല സംഭവങ്ങളും കോര്‍ത്തിണക്കി ഇദ്ദേഹം രജിച്ച ഡിസ്ലോയല്‍ എന്ന പുസ്തകം ഒരു വിവാദമായിരുന്നു. നികുതി വെട്ടിപ്പിനു പുറമേ വരുന്ന വര്‍ഷങ്ങളില്‍ ട്രംപിന് കനത്ത സാമ്പത്തിക ബാദ്ധ്യതയും വന്നു ചേര്‍ന്നേക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചടവ് തുടങ്ങേണ്ടതായിട്ടുള്ള 421 മില്ല്യണ്‍ ഡോളര്‍ കടമാണ് നിലവില്‍ ട്രംപിനുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category