1 GBP = 94.70 INR                       

BREAKING NEWS

ഭാഗ്യലക്ഷ്മി പരാതിപ്പെട്ട സിനിമാക്കാരന്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം എടുത്തപ്പോള്‍ വിജയ് പി നായരെ ജയിലില്‍ അടച്ചു; വധശ്രമകേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് വനിതാ ആക്ടിവിസ്റ്റുകളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കാത്തിരിക്കുന്നു; വിജയ് നായരുടെ യൂട്യൂബ് ചാനല്‍ പൂട്ടിയത് പൊലീസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിക്കെതിര അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത സിനിമാക്കാരന്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയപ്പോള്‍ യൂട്ഊബര്‍ വെള്ളായണി സ്വദേശി വിജയ് പി നായരെ ജയിലില്‍ അടച്ചു. വിജയ് പി.നായര്‍, സിനിമാ സംവിധായകന്‍ ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരായ കേസുകള്‍ സൈബര്‍ പൊലീസിനു കൈമാറി. അതേസമയം വിജയ് നായരെ ലോഡ്ജില്‍ ചെന്ന് ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചു.

വിജയ് പി നായര്‍ക്കെതിരെ കേസെടുത്ത മ്യൂസിയം പൊലീസ് നാലു വര്‍ഷമായി വിജയ് താമസിക്കുന്ന സ്റ്റാച്യുവിലെ ലോഡ്ജില്‍ ഇയാളെ എത്തിച്ചു തെളിവെടുത്തു. ക്യാമറ ട്രൈപോഡും മറ്റും കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കുക ആയിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു ജയിലിലാക്കി. പിജയ് പി നായര്‍ക്കെതിരെ പ്രധാന തെളിവുകളായ ഫോണും ലാപ്ടോപും ഇയാളെ കൈകാര്യം ചെയ്ത വനിതാ സംഘം കൈക്കലാക്കി തമ്പാനൂര്‍ പൊലീസിനു കൈമാറിയിരുന്നു.

അതേസമയം വിജയ് പി നായരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വീഡിയോയിലൂടെ ഭാഗ്യലക്ഷ്മിയെ അപമാനിച്ച സിനിമാക്കാരന്‍ ശാന്തിവിള ദിനേശ് മജിസ്ട്രേട്ട് കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടി. വിജയ് നായര്‍ക്കെതിരെ ഇവര്‍ മൂവരും ചേര്‍ന്നും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മിയുമാണു പരാതി നല്‍കിയത്. അപകീര്‍ത്തികരമായ വിഡിയോ ശാന്തിവിള ദിനേശ് തന്റെ യുട്യൂബ് ചാനലില്‍ നിന്നു നീക്കിയെങ്കിലും പിന്നീടു പോസ്റ്റ് ചെയ്ത വിഡിയോയിലും തന്നെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നു ഭാഗ്യലക്ഷ്മി പരാതിപ്പെട്ടു

മ്യൂസിയം പൊലീസ് പരാതിക്കാരുടെ മൊഴിയുമെടുത്തു. ഭാഗ്യലക്ഷ്മിയെ വീട്ടില്‍ ചെന്നും ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ സ്റ്റേഷനില്‍ വിളിച്ചുമാണു മൊഴിയെടുത്തത്. വിജയ് നായരെ ലോഡ്ജില്‍ ചെന്ന് ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചു. ഇതില്‍ വിധി വന്ന ശേഷമേ മറ്റു നടപടികളിലേക്കു കടക്കൂവെന്നു പൊലീസ് അറിയിച്ചു.

അതേസമയം വിജയ് പി.നായരുടെ വിവാദ യുട്യൂബ് ചാനല്‍ പൊതുജനങ്ങള്‍ക്കു കാണാനാവാത്ത വിധം പൊലീസ് പൂട്ടിച്ചു. പരാതിക്ക് ഇടയാക്കിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്നു ഹൈടെക് സെല്‍ യുട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും 2 ദിവസം കഴിഞ്ഞും മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് അക്കൗണ്ട് ഉടമയെ ഉപയോഗിച്ചു ചാനല്‍ തന്നെ പൂട്ടിയത്. തെളിവായും മറ്റും കേസിന് ആവശ്യമുള്ളതിനാല്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാതെ മറ്റാര്‍ക്കും കാണാനാവാത്ത വിധം പ്രൈവറ്റ് അക്കൗണ്ട് ആക്കി മാറ്റി.

വിജയ്യുടെ പാസ്വേഡ് ഉപയോഗിച്ച് അക്കൗണ്ട് തുറന്ന ശേഷം ഈ പാസ്വേഡ് മാറ്റിയാണു പ്രൈവറ്റ് അക്കൗണ്ടാക്കിയത്. പാസ്വേഡ് മാറ്റിയതിനാല്‍ ഇയാള്‍ക്കും ഇനി ഇത് തുറക്കാനാവില്ല. അശ്ലീലവും അപകീര്‍ത്തികരവുമായ നിരവധി വിഡിയോകള്‍ ചാനലിലുണ്ടായിരുന്നു. ഇയാളെ വനിതാസംഘം കൈകാര്യം ചെയ്തതോടെ ചാനലിനെപ്പറ്റി പലരും അറിയാനിടയാവുകയും കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണു പൊലീസ് ഇടപെട്ടു പൂട്ടിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category