1 GBP = 96.00 INR                       

BREAKING NEWS

മികച്ച പ്രകടനം പുറത്തെടുത്ത് കളിയിലെ താരമായി റഷീദ് ഖാന്‍; 163 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയെ പിടിച്ചു കെട്ടിയത് ബൗളര്‍മാര്‍; സണ്‍റൈസേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയപ്പോള്‍ ആദ്യ തോല്‍വിയറിഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്

Britishmalayali
kz´wteJI³

അബുദാബി: ബൗളര്‍മാരുടെ മികവില്‍ ഐ.പി.എല്‍ 13-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 163 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. സണ്‍റൈസേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയപ്പോള്‍ ഈ സീസണിലെ ആദ്യ പരാജയം ഡല്‍ഹി ക്യാപിറ്റല്‍സ് ഏറ്റുവാങ്ങി. ശരിക്കും സണ്‍റൈസേഴ്സിലെ ബൗളര്‍മാരുടെ കളിയായിരുന്നു ഇന്നലത്തേത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി പുല്ലുപോലെ അടിച്ചെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദിന്റെ ബൗളര്‍മാര്‍ റണ്ണൊന്നും വിട്ടു നല്‍കാതെ ഡല്‍ഹിയെ തളയ്ക്കുക ആയിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍ തുടങ്ങിയവരും മികവ് പുലര്‍ത്തി.

ടോപ് സ്‌കോറര്‍ കൂടിയായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (31 പന്തില്‍ 34), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (21 പന്തില്‍ 17), ഋഷഭ് പന്ത് (27 പന്തില്‍ 28) എന്നിവരെയാണ് റാഷിദ് ഖാന്‍ 'കറക്കി വീഴ്ത്തിയത്'. പൃഥ്വി ഷാ (അഞ്ച് പന്തില്‍ രണ്ട്), ഷിംമ്രോണ്‍ ഹെറ്റ്മയര്‍ (12 പന്തില്‍ 21), മാര്‍ക്കസ് സ്റ്റോയ്നിസ് (ഒന്‍പത് പന്തില്‍ 11), അക്സര്‍ പട്ടേല്‍ (ആറു പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അവസാന പന്തിലെ സിക്സര്‍ സഹിതം കഗീസോ റബാദ ഏഴു പന്തില്‍15 റണ്‍സോടെയും ആന്റിച് നോര്‍ജെ മൂന്നു റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. ജോണി ബെയര്‍‌സ്റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്ന ഓപ്പണിങ് സഖ്യം 9.3 ഓവറില്‍ 77 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 33 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 45 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി അമിത് മിശ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടര്‍ന്ന് വന്ന മനീഷ് പാണ്ഡെയ്ക്ക് കഴിഞ്ഞ മത്സരങ്ങളിലെ മികവ് തുടരാനായില്ല. അഞ്ചു പന്തില്‍ നിന്ന് മൂന്നു റണ്‍സെടുത്ത പാണ്ഡെയെ മിശ്ര തന്നെ മടക്കി. തുടര്‍ന്ന് വില്യംസണുമായി ചേര്‍ന്ന് ബെയര്‍‌സ്റ്റോ സ്‌കോര്‍ 144 വരെയെത്തിച്ചു. 48 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്‌സായിരുന്നു ബെയര്‍‌സ്റ്റോയുടേത്. 53 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് 24 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത വില്യംസനാണ് ഡല്‍ഹി സ്‌കോര്‍ 150 കടത്തിയത്.

അരങ്ങേറ്റ മത്സരം കളിച്ച അബ്ദുല്‍ സമദ് ഏഴു പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 12 റണ്‍സുമായി പുറത്താകാതെ നിന്നു. മുന്‍ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു. . ഹൈദരാബാദിനായി റാഷിദ് ഖാനു പുറമെ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടും ഖലീല്‍ അഹമ്മദ്, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category