1 GBP = 96.00 INR                       

BREAKING NEWS

ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികളുടെ നിക്ഷേപം സമാഹരിച്ചു; ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിനെതിരെ കേസ്; മോറിസ് കോയിന്റെ പേരില്‍ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷനും ലഭിക്കും; മോറിസ് പേ വാലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് എ.ടി.എം കാര്‍ഡ് നല്‍കുമെന്നും അവകാശവാദം; ബിറ്റ്കോയിനു സമാനമായ ഡിജിറ്റല്‍ കറന്‍സി ഇടപാടില്‍ മറിഞ്ഞത് കോടികള്‍

Britishmalayali
kz´wteJI³

നിലമ്പൂര്‍: ബിറ്റ്കോയിന് സമാനമായ ന്യൂജനറേഷന്‍ ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിനിന്റെ പേരില്‍ വന്‍ പണപ്പിരിവ്. മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് (36) എതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീമിന്റെ നിര്‍ദേശമനുസരിച്ച് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ കമ്പനി എംഡിയുടെ തോട്ടക്കരയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു. മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷനും ലഭിക്കും.

നിക്ഷേപങ്ങള്‍ മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന്‍ വില്‍ക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു. എന്നാല്‍, സ്റ്റോക് എക്സ്ചേഞ്ചുകളില്‍ കമ്പനി ലിസ്റ്റ് ചെയ്യാത്തതിനാല്‍ അതു സാധ്യമല്ലെന്നും സംസ്ഥാനത്ത് ഓഫിസോ, പരസ്യ വിപണന സംവിധാനമോ കമ്പനിക്കില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നു മുതല്‍ നിക്ഷേപകരുടെ മൊഴിയെടുത്തു തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കമ്പനി നിയമാനുസൃതമായാണു പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എംഡി നിഷാദ് അറിയിച്ചു.

വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി കമ്പനി സിഇഒ നിഷാദ് കിളിയിടുക്കില്‍ രംഗത്തെത്തി. പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവര്‍ക്ക് റീഫണ്ട് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറയുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണം മോറിസില്‍ നിക്ഷേപിക്കരുതെന്നും പണമുണ്ടാക്കുകയെന്ന ലക്ഷ്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതിയെന്നും നിഷാദ് പറയുന്നു. നിക്ഷേപ പദ്ധതി വ്യാജമാണോയെന്ന് സംശയം ഉന്നയിച്ച് ഇനിയാരും വാട്‌സ്ആപ്പില്‍ വരേണ്ടെന്നും അത്തരക്കാരെ ബ്ലോക്ക് ചെയ്യുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

മോറിസ് കോയിനെക്കുറിച്ച് ദുരൂഹത തുടരുമ്പോഴും ലാഭവിഹിതം പ്രതീക്ഷിച്ച് കൂടുതല്‍പേര്‍ പണം നിക്ഷേപിക്കുകയാണ്. ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും നിക്ഷേപിക്കുന്നവരുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടത്തിയാണ് കമ്പനി നിക്ഷേപകരെ ആകര്‍ഷിച്ചത്. മോറിസ് കോയിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോങ് റിച്ച് ടെകേ്‌നാളജീസ് എന്ന കമ്പനിയെക്കുറിച്ച് നിക്ഷേപകര്‍ക്ക് ഇപ്പോഴും കൂടുതലായി അറിയില്ല. 2018ല്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്പനിയുടെ വെബ് സൈറ്റില്‍ തങ്ങളുടേത് ഓണ്‍ലൈന്‍ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്.

എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന സൈറ്റില്‍ എവിടെയും മോറിസ് കോയിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
ബംഗളൂരുവിലെ ഓഫിസിന്റെ മേല്‍വിലാസവും ഒരു ഫോണ്‍ നമ്പറും മാത്രമാണ് നടത്തിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍. എല്‍.ആര്‍ ട്രേഡിങ് എന്ന പേരിലുള്ള മറ്റൊരു വെബ്‌സൈറ്റിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇടപാടുകളും ആശയവിനിമയങ്ങളും.

11 ലക്ഷം നിക്ഷേപകരുണ്ടെന്നാണ് ലോങ് റിച്ച് ടെക്‌നോളജീസിന്റെ അവകാശവാദം. 1,750 കോടി ടേണ്‍ ഓവറുണ്ടെന്ന് റിസര്‍വ് ബാങ്ക് അംഗീകരിച്ചതായും അവകാശപ്പെടുന്നു. ഇവരുടെ സ്റ്റഡി മോജോ, സ്റ്റഡി മോജോ പ്ലസ്, എംപവര്‍, എംപവര്‍ പ്ലസ്, മില്ലേനിയം തുടങ്ങിയ പ്ലാനുകള്‍ നിലച്ചപ്പോള്‍ ജൂണിലാണ് മോറിസ് കോയിന്‍ നിക്ഷേപ പദ്ധതി ആരംഭിച്ചത്.

ഈ പ്ലാനുകള്‍ ഇപ്പോഴും റിട്ടേണ്‍ നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ആയതിനാല്‍ ആളുകള്‍ മറ്റ് പ്ലാനുകളെക്കാള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകരായി ചേര്‍ന്ന ഭൂരിഭാഗം പേര്‍ക്കും ലാഭവിഹിതം കൃത്യമായി ലഭിച്ചതോടെ ഇവര്‍ മോറിസ് കോയിന്റെ പ്രചാരകരായി മാറുകയായിരുന്നു. മലബാര്‍ ജില്ലകളിലാണ് നിക്ഷേപകര്‍ കൂടുതലുള്ളത്.

നിക്ഷേപത്തിനുള്ള പ്രതിദിന ലാഭത്തിനുപുറമെ പുതിയതായി ഒരാളെ ചേര്‍ത്താല്‍ ലഭിക്കുന്ന വന്‍ കമ്മിഷനും ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. 40 ശതമാനം വരെയാണ് ആളെ ചേര്‍ക്കുന്നവര്‍ക്ക് കമ്മിഷന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. റഫറല്‍, ബൈനറി കമ്മിഷനുകള്‍ കഴിച്ചാല്‍ കമ്പനിയിലേക്ക് എത്തിച്ചേരുക നാമമാത്ര സംഖ്യയായിരിക്കും. അതിനാണ് 300 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് വാഗ്ദാനം. തങ്ങളുടെ കോയിന്‍ 2022ല്‍ അമേരിക്കയിലെ ക്രിപ്‌റ്റോ കറന്‍സി ഓഹരി എക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. മോറിസ് പേ വാലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് എ.ടി.എം കാര്‍ഡ് നല്‍കുമെന്നും കമ്പനി പറയുന്നുണ്ട്.

കൈവശമുള്ള മോറിസ് കോയിന്‍ 300 ദിവസത്തിനുശേഷം വിപണിവിലയ്ക്ക് വില്‍ക്കുകയോ അത് ഉപയോഗിച്ച് ട്രേഡിങ് നടത്തുകയോ ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ലാഭവിഹിതം എത്തിയത്. പിന്നീടിത് മോറിസ് പേ വാലറ്റിലേക്ക് മാറ്റുകയാണെന്ന് കമ്പനി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പലരും ലാഭവിഹിതം ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. പേ വാലറ്റ് തകരാറിലാകുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോഴാണ് മാസ്റ്റര്‍, വിസാ മാതൃകയില്‍ എ.ടി.എം കാര്‍ഡ് പുറത്തിറക്കുമെന്ന് അറിയിച്ചത്.

അതേസമയം ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് ഉടനെ നിരോധിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. അതിനായി നിയമനിര്‍മ്മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടര്‍ന്നാണ് നിയമനിര്‍മ്മാണം പരിഗണിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഇപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി നിരോധനംനീക്കി ഉത്തരവിട്ടിരുന്നു.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സുപ്രീം കോടതിയുടെ ഉത്തരവുവന്നെങ്കിലും ആര്‍ബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാത്തതിനാല്‍ ബാങ്കുകള്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളില്‍ രാജ്യത്ത് ഇടപാടുകള്‍ വ്യാപകമായി നടന്നിരുന്നു. 2019 ജൂലായില്‍ സര്‍ക്കാര്‍ നിയമിച്ച സമിതി, ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവര്‍ക്ക് 25 കോടി രൂപവരെ പിഴയും 10വര്‍ഷംവരെ തടവും ശിക്ഷ നല്‍കണമന്നായിരുന്നു സമിതിയുടെ നിര്‍ദ്ദേശം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category