1 GBP = 96.00 INR                       

BREAKING NEWS

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയി; ആറേഴുമാസം കൊച്ചിക്കാരെ കഷ്ടപ്പെടുത്തിയത് കരാറുകാരനെ രക്ഷിക്കാനോ? കരാര്‍ കമ്പനിയില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റെന്ന് നിയമവിദഗ്ധര്‍; നിര്‍മ്മാണക്കരാറില്‍ ഉള്‍പ്പെടാത്ത വ്യവസ്ഥകള്‍ക്കു നിര്‍ബന്ധിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന നിലപാടില്‍ കരാറുകാരുടെ സംഘടനയും

Britishmalayali
kz´wteJI³

കൊച്ചി: ഭാരപരിശോധന നടത്തണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്നത് കരാറുകാരനെ രക്ഷിക്കാനെന്നുള്ള ആരോപണങ്ങള്‍ ശക്തമാകുന്നു. പാലത്തിന്റെ ഭാരപരിശോധന ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയിരുന്നു. ഇതുവഴി, കരാര്‍ കമ്പനിയില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയ്ക്കാണ് മങ്ങലേറ്റത്. ബലക്ഷയമുണ്ടോ എന്നു പരിശോധിക്കാന്‍ കരാറുകാരന്‍ സന്നദ്ധനായിട്ടും സര്‍ക്കാര്‍ അതിനു തയാറാകാതിരുന്നത് ഫലത്തില്‍ പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ്. കമ്പനിക്കു ഗുണകരമാകുകയായിരുന്നു. പാലത്തിന് ഭാരപരിശോധന ഒഴിവാക്കാന്‍ സുപ്രീംകോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാര്‍ പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ്. പ്രൊജക്ട്സുമായി ഉണ്ടാക്കിയ ടെന്‍ഡര്‍ കരാറുകള്‍ നിയമപോരാട്ടത്തിനു വഴിവയ്ക്കുമെന്നാണ് നിയമവിദ?ഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കരാര്‍ കമ്പനി വഹിക്കണമെന്നാണു ടെന്‍ഡര്‍ വ്യവസ്ഥ. പാലം കമ്മിഷനിങ് നടത്തി മൂന്നുവര്‍ഷത്തിനകം വേണ്ടിവരുന്ന അറ്റകുറ്റപ്പണികള്‍ കരാറുകാരുടെ ബാധ്യതയാണ്. അതിനിടെ പാലം ബലക്ഷയത്തിന്റെ പേരില്‍ പൊളിച്ചു പണിയുമ്പോള്‍ കരാറുകാരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. സ്പാനുകള്‍ പൊളിച്ചുമാറ്റാന്‍ പാലം പരിശോധിച്ച മദ്രാസ് ഐ.ഐ.ടിയുടെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. ഏഴുകോടി രൂപ മുടക്കിയുള്ള അറ്റകുറ്റപ്പണികളാണ് അവര്‍ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ 97 സ്പാനുകളും അവയുടെ ഗര്‍ഡറുകളും മാറ്റിവയ്ക്കുകയാണു ചെയ്യുന്നത്. പാലത്തിന് ബലക്ഷയമുണ്ടായിരുന്നില്ലെന്നും ഭാരപരിശോധന നടത്താതിരുന്നതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കരാറുകാരന് വാദിക്കാം. അറ്റകുറ്റപ്പണി നടത്തിയാല്‍ പാലാരിവട്ടം പാലം ഗതാഗതയോഗ്യമാക്കാമെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ തള്ളിയതോടെയാണ് പൊളിച്ചുപണിയല്‍ നിര്‍ദ്ദേശം ശക്തമായത്.

പാലം പൊളിക്കേണ്ട സാഹചര്യമുണ്ടായത് ഡിസൈനിലെ അപാകതകൊണ്ടു കൂടിയാണെന്ന വാദം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചതിനാല്‍ അതിനെതിരെ റിവ്യു ഹര്‍ജി നല്‍കാനുള്ള സാധ്യത തേടുകയാണ് കരാറുകാരുടെ സംഘടന. നിര്‍മ്മാണക്കരാറില്‍ ഉള്‍പ്പെടാത്ത വ്യവസ്ഥകള്‍ക്കു നിര്‍ബന്ധിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന വാദമാണ് കരാറുകാരുടേത്. കരാറുകാരന്‍ നല്‍കിയ ബാങ്ക് ഗ്യാരന്റി പാലത്തില്‍ വിള്ളല്‍ കണ്ടപാടെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനിടെ പാലം ബലപ്പെടുത്താനും മറ്റുമായി രണ്ടരക്കോടി രൂപ ചെലവിട്ടതായും കരാറുകാരന്‍ പറയുന്നു.

നിര്‍മ്മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചത് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം. ഊരാളുങ്കല്‍ ലേബര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍. ഗതാഗതത്തെ ബാധിക്കാത്തവിധം പാലം പൊളിച്ചുനീക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എട്ട് മാസംകൊണ്ട് പുതിയ പാലം നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാലനിര്‍മ്മാണത്തിന്റെ മേല്‍നോട്ടചുമതല വഹിക്കുന്ന ഡിഎംആര്‍സി. പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ.ശ്രീധരനുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

പാലത്തിന്റെ ടാര്‍ ഇളക്കി നീക്കുന്ന പണികളാണ് ആദ്യം നടക്കുക. നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേയ്ക്കു വീഴാതിരിക്കാന്‍ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ഗര്‍ഡറുകള്‍ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാല്‍ അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇ.ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ മുമ്പ് നല്‍കിയ കരാറുകളില്‍നിന്നുള്ള മിച്ചമായി 17.4 കോടി രൂപ തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിര്‍മ്മാണം നടത്തും.

കഴിഞ്ഞ ആഴ്ച്ചയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പാലാരിവട്ടം പാലം ഉടന്‍ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസില്‍ അതിവേഗം തീര്‍പ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം പണി ഏറ്റെടുക്കാന്‍ ഇ. ശ്രീധരന്‍ സന്നദ്ധത അറിയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category