1 GBP = 96.00 INR                       

BREAKING NEWS

ലോക്കറില്‍ സ്വപ്ന സുരേഷ് കരുതിവെച്ച ആ ഒരു കോടി രൂപ ആര്‍ക്കു നല്‍കാന്‍? മറ്റാര്‍ക്കോ കൈമാറാനുള്ള തുകയെന്ന് നിഗമനത്തില്‍ മുന്നോട്ടു നീങ്ങി സിബിഐ; സംശയത്തിലുള്ളത് എം ശിവശങ്കരന്‍ അടക്കമുള്ളവര്‍; സ്വപ്നക്ക് കമ്മീഷന്‍ തുക കൈമാറിയ ശേഷമാണ് തനിക്ക് ശിവശങ്കരനെ നേരില്‍ കാണാന്‍ അനുമതി ലഭിച്ചതെന്ന് യൂണിടാക് എംഡി; അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കാന്‍ ഒരുങ്ങുമ്പോള്‍ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങും; യു.വി ജോസിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

Britishmalayali
kz´wteJI³

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയിലെ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോള്‍ പദ്ധതിയില്‍ മറിഞ്ഞ 4.5 കോടിയുടെ അഴിമതിപ്പണം എത്തിയത് എവിടേക്കെന്ന ചോദ്യത്തിന് ഉത്തരമായില്ല. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം മറ്റാര്‍ക്കോ നല്‍കാന്‍ വേണ്ടി സൂക്ഷിച്ചതാണ് എന്നാണ് പുറത്തുവരുന്ന വിവരം. ഈ പണം സൂക്ഷിച്ചത് ആര്‍ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ക്കുള്ള അഴിമതിപ്പണമാണോ അതോ ഉദ്യോഗസ്ഥര്‍ക്കുള്ള പണമാണോ ഇതെന്ന കാര്യത്തിലാണ് വ്യക്തത കൈവരേണ്ടത്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയോടെ ലൈഫ് മിഷന്‍ ഭവനസമുച്ചയ കേസില്‍ അഴിമതി നിരോധന നിയമപ്രകാരവും (പിസി ആക്ട്) സിബിഐ കേസെടുക്കും.

20 കോടി രൂപയുടെ നിര്‍മ്മാണ കരാര്‍ നേടിക്കൊടുത്തതിനു നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനും കൂട്ടാളികള്‍ക്കും കമ്മിഷന്‍ നല്‍കിയതിനു പുറമേ ഇവര്‍ വഴി കോഴയും നല്‍കിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ റെയ്ഡില്‍ സിബിഐ കണ്ടെത്തി. ഇതോടെയാണു വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്സിആര്‍എ) സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ വഴിയൊരുങ്ങിയത്.

സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും ബാങ്ക് അക്കൗണ്ട് വഴിയും വിദേശ കറന്‍സിയായി നേരിട്ടും നല്‍കിയ പണം മുഴുവന്‍ കമ്മിഷന്‍ തുകയല്ലെന്നു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി. പദ്ധതിയുടെ നിര്‍വഹണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഹാബിറ്റാറ്റ് ഏജന്‍സിയെ മാറ്റി യൂണിടാകിനു കരാര്‍ ലഭിക്കാന്‍ സ്വപ്ന വഴി കോഴ നല്‍കിയെന്നു വ്യക്തമാകുന്നതാണു സന്തോഷിന്റെ വീട്ടില്‍ കണ്ടെത്തിയ രേഖകള്‍. എന്നാല്‍ സ്വപ്ന ആര്‍ക്കുവേണ്ടിയാണു കോഴ കൈപ്പറ്റിയതെന്ന് അറിയില്ലെന്നാണു സന്തോഷ് പറയുന്നത്. 20 കോടി രൂപയുടെ 22 ശതമാനത്തില്‍ അധികം വരുന്ന 4.5 കോടി രൂപ കമ്മിഷന്‍ നല്‍കിയെന്ന വാദത്തിലെ അവിശ്വസനീയത എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അവലോകന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വടക്കാഞ്ചേരി പദ്ധതിക്കു പുറമേ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന നിര്‍മ്മാണ കരാറുകള്‍ക്കുള്ള കമ്മിഷന്‍ അടക്കം യൂണിടാക് മുന്‍കൂട്ടി നല്‍കിയെന്നായിരുന്നു ഇതിനു ലഭിച്ച വിശദീകരണം. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാര്‍ക്കോ കൈമാറാനുള്ള തുകയാണെന്നാണ് അന്വേഷകരുടെ നിഗമനം.

കമ്മീഷന്‍ കൈമാറിയതിന്റെ ബാങ്ക് ഡീറ്റൈല്‍സ് അടക്കമുള്ള നിര്‍ണായക രേഖകള്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റ് കരാറുകള്‍ കൂടി ലഭിക്കാനാണ് ഇത്രയധികം തുക കമ്മീഷന്‍ നല്‍കിയതെന്നാണ് സിബിഐ സംശയിക്കുന്നത്. കമ്മീഷന്‍ ലഭിച്ചുവെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും സിബിഐ തയ്യാറാക്കുന്നതായാണ് വിവരം. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. ഇന്നലെ ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററെ 9 മണിക്കൂര്‍ ചോദ്യം ചെയ്തതും ഇക്കാര്യങ്ങളിലെ വ്യക്തത വരുത്താന്‍ വേണ്ടി കൂടിയാണ്. അതേസമയം അഴിമതി നിരോധന നിയമവും സിബിഐ ഉള്‍പ്പെടുത്തിയാല്‍ വിജിലന്‍സ് അന്വേഷണത്തിന് അത് തിരിച്ചടിയാകും. ഇതുവരെ പിടിച്ചെടുത്ത രേഖകള്‍ എല്ലാം സിബിഐക്ക് കൈമാറേണ്ടി വരും.

അതിനിടെ ലൈഫ് മിഷന്‍ സിഇഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു.വി ജോസിനെ സിബിഐ ചോദ്യം ചെയ്യും. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ജോസിന് നിര്‍ദ്ദേശം നല്‍കി. സ്വപ്നയ്ക്ക് യൂണീടാക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്. പണമിടപാട് രേഖപ്പെടുത്തിയ ഡയറിയും സിബിഐ പിടിച്ചെടുക്കുകയുണ്ടായി. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നല്‍കിയ 4.32 കോടി രൂപ കമ്മീഷനായി കണക്കാക്കാനാകില്ലെന്നും ഇതില്‍ മൂന്നര കോടി രൂപ യു.എ.ഇ  കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ കേസില്‍ അന്വേഷണം 3 ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്. യൂണിടാകിന് കരാര്‍ ലഭിച്ചതില്‍ ശിവശങ്കര്‍, യുവി ജോസ്, ടീകെ ജോസ് എന്നീ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടോയെന്ന് സിബിഐ പരിശോധിക്കുകയാണ്. യൂണിടാകിന് കരാര്‍ ലഭിച്ചതില്‍ ഈ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടല്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കമ്മീഷന്‍ തുക കൈമാറിയ ശേഷം മാത്രമേ തനിക്ക് എം ശിവശങ്കരനെ നേരില്‍ കാണാന്‍ അനുമനി കിട്ടിയിരുന്നുള്ളുവെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇതോടെ ശിവശങ്കരനാണ് കൂടുതല്‍ സംശയ നിഴലില്‍ ആയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category