1 GBP = 96.00 INR                       

BREAKING NEWS

അബ്ദുല്ലക്കുട്ടി വീണ്ടും 'അത്ഭുതക്കുട്ടി' ആയപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കൊതിക്കെറുവ്; അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തുറന്നു പറഞ്ഞ് എം ടി രമേശ്; അതിഥികളെ സല്‍ക്കരിക്കുമ്പോള്‍ വീട്ടുകാര്‍ പുറത്താകുന്ന അവസ്ഥയെന്ന് സംസ്ഥാന ബിജെപിയിലെ നേതാക്കള്‍; കുമ്മനത്തെ തഴഞ്ഞതിലും കടുത്ത എതിര്‍പ്പ്; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കുമ്മനത്തെ കേന്ദ്ര മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ്; ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയ വനവാസം തുടരുന്നു

Britishmalayali
kz´wteJI³

കൊച്ചി: സിപിഎമ്മില്‍ തുടങ്ങി കോണ്‍ഗ്രസില്‍ ചാടി അവിടെ നിന്നും ബിജെപിയിലേക്ക് ചുവടുവെച്ച അബ്ദുല്ലക്കുട്ടിയെ മുന്നോട്ടു നയിച്ചത് ഒരേയൊരു ഘടകമാണ്. അത് നരേന്ദ്ര മോദിയെ സ്തുതിച്ചു എന്നതാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന വേളയില്‍ മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ സ്തുതിച്ചു കൊണ്ടാണ് അബ്ദുല്ലക്കുട്ടി രംഗത്തുവന്നത്. ഈ സ്തുതിയാണ് അദ്ദേഹത്തെ ഇപ്പോള്‍ ബിജെപിയുയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി അബ്ദുല്ലക്കുട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതില്‍ സംസ്ഥാന ബിജെപിയില്‍ കടുത്ത അമര്‍ഷം ഉടലെടുത്തിട്ടുണ്ട്.

ഇന്നലെ കൊച്ചിയില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തവരില്‍ പലരും ഇക്കാര്യം തുറന്നു പറഞ്ഞു. മിസോറം ഗവര്‍ണര്‍ പദവി വിട്ടു സജീവ രാഷ്ട്രീയത്തിലേക്കുവന്ന കുമ്മനം രാജശേഖരനു ദേശീയ നേതൃത്വത്തില്‍ പദവി നല്‍കാതിരുന്നതിലും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കുമ്മനത്തിനു കാബിനറ്റ് മന്ത്രിപദം നല്‍കണമെന്ന ആവശ്യം ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയ നേതൃത്വത്തിനു മുന്നില്‍ വച്ചതായാണു വിവരം. എന്നാല്‍, കുമ്മനത്തെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

കോര്‍ കമ്മിറ്റി യോഗത്തിനു കൊച്ചിയിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയപ്പോഴാണ് നേതൃത്വം ഈ ആവശ്യം മുന്നോട്ടുവച്ചത്. കുമ്മനത്തിനു സംഘടനാ പദവി നല്‍കാതിരുന്നതിലെ അതൃപ്തിയും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചു. അതേസമയം കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നു മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ വിട്ടുനിന്നു. അദ്ദേഹത്തെ നേരിട്ട് അറിയിക്കാതെയായിരുന്നു യോഗമെന്നാണറിയുന്നത്.

അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധിയില്‍ കൂടുതല്‍ അതൃപ്തി പ്രകടിപ്പിച്ചതു കൃഷ്ണദാസ് പക്ഷമാണ്. പി.കെ.കൃഷ്ണദാസ് പക്ഷത്തെ അവഗണിക്കുകയാണെന്ന പരാതി ആ വിഭാഗത്തിനുണ്ട്. കേന്ദ്ര നേതൃത്വത്തില്‍ വി മുരളീധരനുള്ള പിടിപാടാണ് ഇതിന് കാരണമെന്നും ഇവര്‍ പറയുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അവഗണിക്കപ്പെടുന്നുവെന്ന പരാതിയുള്ളവരാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വ്യക്തമാക്കിയത്. അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും രമേശ് പ്രതികരിച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരനും പി.കെ. കൃഷ്ണദാസും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അവരെ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനില്ലെന്നും എം ടി. രമേശ് വ്യക്തമാക്കി. അതേസമയം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനു ശേഷം ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലെത്തുന്ന മലയാളി എന്ന നേട്ടവുമായി എ.പി.അബ്ദുല്ലക്കുട്ടി. ദേശീയ തലത്തില്‍ അബ്ദുല്ലക്കുട്ടി ഇനി ബിജെപിയുടെ മുഖമാകും. ഭാരവാഹിപ്പട്ടികയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ഇടം പിടിച്ചത് അബ്ദുല്ലക്കുട്ടി മാത്രം.

ബിജെപി ദേശീയ ഉപാധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിന് പിന്നില്‍ മോദിയുടേയും അമിത് ഷായുടേയും വ്യക്തമായ പദ്ധതികളാണ്. നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ ബിജെപി.യുടെ മുസ്ലിം മുഖം മുക്താര്‍ അബ്ബാസ് നഖ്വിയാണ്. രണ്ട് മോദി മന്ത്രിസഭയിലും അംഗമായ അദ്ദേഹം ഷിയ വിഭാഗക്കാരനാണ്. മറ്റൊരു ബിജെപി. നേതാവായ നജ്മ ഹെപ്ത്തുള്ളയും ഷിയ വിഭാഗക്കാരിയാണ്. മറ്റൊരു നേതാവായ ഷാനവാസ് ഹുസൈന്‍ ഇപ്പോള്‍ അത്ര സജീവമല്ല. ഇതാണ് അബ്ദുള്ളകുട്ടിക്ക് ഭാഗ്യം എത്തിക്കുന്നത്. പ്രബലമായ സുന്നിവിഭാഗത്തില്‍ നിന്നുള്ള അബ്ദുള്ളക്കുട്ടിയെ ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ നീക്കം.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി അബ്ദുള്ളകുട്ടിയെ വൈകാതെ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കും. ചിലപ്പോള്‍ കേന്ദ്രമന്ത്രിസഭയിലേക്കും പരിഗണിച്ചേക്കുമെന്ന് പാര്‍ട്ടിയില്‍ അടക്കംപറച്ചിലുണ്ട്. അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ അബ്ദുള്ളകുട്ടിയെ കാബിനറ്റ് പദവിയോടെ മന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍നിന്ന് രണ്ടുതവണ എംപി.യും കോണ്‍ഗ്രസില്‍നിന്ന് രണ്ടുതവണ എംഎല്‍എ.യുമായിട്ടുണ്ട്. അദ്ദേഹത്തെ ബിജെപി.യിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദേശീയമുഖമാക്കി മാറ്റാനാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.

ബിജെപിയിലെത്തി പതിനഞ്ചാം മാസമാണ് ഈ വളര്‍ച്ച. സംസ്ഥാന ഉപാധ്യക്ഷനില്‍ നിന്ന് ദേശീയ ഉപാധ്യക്ഷനിലേക്ക് അബ്ദുല്ലക്കുട്ടിയുടെ മാറ്റം വെറും 11 മാസം കൊണ്ട്. രാഷ്ട്രീയ എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വളര്‍ച്ച കൊണ്ട്, അല്‍ഭുതക്കുട്ടിയെന്ന വിളിപ്പേര് വീണ്ടും അന്വര്‍ഥമാക്കുകയാണ് അബ്ദുല്ലക്കുട്ടി. കോണ്‍ഗ്രസില്‍ നിന്നു പുറത്തായപ്പോള്‍ രാഷ്ട്രീയം നിര്‍ത്തി ഗള്‍ഫില്‍ ജോലിക്കു പോകാന്‍ തയാറായിടത്തു നിന്നാണ്, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ നേതൃനിരയിലേക്കുള്ള കടന്നുവരവ്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അബ്ദുല്ലക്കുട്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി.

കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെ തളയ്ക്കാന്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുല്ലക്കുട്ടിയെ സിപിഎം കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചു. 1999 മുതല്‍ 2009 വരെ രണ്ടു തവണ പാര്‍ലമെന്റ് അംഗമായിരുന്നു. സിപിഎം നേതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസവും ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വികസന മാതൃകയെ സ്തുതിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടി രണ്ടു തവണ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയുമായി.

മോദി സ്തുതി തന്നെയാണ് കോണ്‍ഗ്രസില്‍ നിന്നു പുറത്തു പോകാനും കാരണമായത്. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ അബ്ദുല്ലക്കുട്ടി പോസ്റ്റ് ഇട്ടതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞു. തുടര്‍ന്ന് നരേന്ദ്ര മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്. അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന ദേശീയ ഉപാധ്യക്ഷ പദവി ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണെന്നാണു വിലയിരുത്തല്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category