1 GBP = 96.00 INR                       

BREAKING NEWS

എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ശ്രമിച്ചത് മന്ദിരം പൊളിക്കാന്‍ എത്തിയ ആള്‍ക്കൂട്ടത്തെ തടയാന്‍; അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധര്‍; കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ സിബിഐക്ക് സാധിച്ചില്ല; കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു; ഇന്ത്യ കണ്ട ഏറ്റവും വിവാദമായ കേസിന്റെ വിധി പ്രസ്താവത്തില്‍ ല്കനൗ സിബിഐ കോടതി പറയുന്നത് ഇങ്ങനെ; വിധിയെ സ്വാഗതം ചെയ്തു ബിജെപി; ചരിത്ര വിധിയെന്ന് മുരളീ മനോഹര്‍ ജോഷി

Britishmalayali
kz´wteJI³

ലക്‌നൗ: ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രമാദമായ കേസിന്റെ വിധി വരുമ്പോള്‍ ബിജെപി കേന്ദ്രങ്ങളില്‍ ആഹ്ലാദം പകടരുമ്പോഴും മറ്റെല്ലായിടത്തും നിഴലിക്കുന്നത് നിരാശയാണ്. ബാബറി മസ്ജിദ് എന്ന മുസ്ലിം പള്ളി തകര്‍ത്തത് ആസൂത്രിതമല്ലെന്ന് കോടതി കണ്ടെത്തുമ്പോള്‍ അദ്വാനിയും ജോഷിയും അടക്കമുള്ള നേതാക്കളെ വിശുദ്ധരാക്കുന്ന പരാമര്‍ശങ്ങള്‍ കൂടി വിധിയിലുണ്ടെന്നാണ് പുറത്തു വരുന്നത് വിവരം. സിബിഐ എന്ന അന്വേഷണ ഏജന്‍സിക്കു നേരെയും നിരവധി ചോദ്യങ്ങള്‍ ഈ കോടതി വിധിയിലൂടെ ഉയരും. കാരണം, ലോകം മുഴുവന്‍ കണ്ട പള്ളി പൊളിക്കല്‍ കേസില്‍ തെളിവുകള്‍ ഇല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഫോട്ടോകളും ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരിച്ചതുമില്ല.

ബാബറി മസ്ജിദ് തകര്‍ത്തതു മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ലെന്നും ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നതായി തെളിവില്ലെന്നും ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്ന് എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ പ്രത്യേക കോടതി ജ്ഡ്ജി എസ്‌കെ യാദവ് പറഞ്ഞു. കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഹാജരാക്കിയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോള്‍ ഈ നേതാക്കളുടെയെല്ലാം സാന്നിദ്ധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ല്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു.

കേസിലെ വിചാരണ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാല്‍ കോടതിക്ക് മുന്‍പില്‍ വന്‍ സുരക്ഷയൊരുക്കിയിരുന്നു. കോവടി വിധിയെ ബിജെപി സ്വാഗതം ചെയതു. ചരിത്ര വിധിയെന്നാണ് കേസില്‍ പ്രതിയായ മുരളീ മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടത. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതിപട്ടികയിലുള്ള കേസായിരുന്നു ഇത്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലാചന കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ബിജെപിക്കും ആര്‍എസ്എസിനും ഇന്നത്തെ വിധി ഏറെ ആശ്വാസമാണ്.

ശിക്ഷിക്കപ്പെടാന്‍ മാത്രമുള്ള കുറ്റങ്ങള്‍ പ്രതിപട്ടികയില്‍ ഉള്ളവര്‍ ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെവിടുന്നതെന്നും കോടതി വ്യക്തമാക്കി. 1992 ലാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. കേസില്‍ ജീവിച്ചിരിക്കുന്നവരായ 32 പേരാണ് പ്രതിപട്ടികയിലുള്ളത്. കേസിലെ ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും വിധി പുറപ്പെടുവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ.യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപട്ടികയിലുണ്ടായിരുന്ന അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയവര്‍ നേരിട്ട് കോടതിയിലെത്തില്ല. ഉമാ ഭാരതി കോവിഡ് ബാധിതയാണ്, ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. പ്രതിപട്ടികയിലുള്ള 26 പേര്‍ കോടതിയില്‍ നേരിട്ടു ഹാജരായി.

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബാബറി മസ്ജിദ്, ദീര്‍ഘനാള്‍ നീണ്ടുനിന്ന മത-രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ തകര്‍ക്കപ്പെട്ട കേസില്‍ 27 വര്‍ഷത്തിനു ശേഷമാണ് പ്രത്യേക കോടതി വിധി പറയുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് രാജ്യത്ത് ഒട്ടേറെ വര്‍ഗീയ കലാപത്തിനു വഴിവച്ചിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകര്‍ത്ത കേസില്‍ വിധി വരുന്നത്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്.

അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലുമായിട്ടായിരുന്നു വിചാരണ. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ടുകൂട്ടം കേസുകളിലേയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category