1 GBP = 96.00 INR                       

BREAKING NEWS

ഒഴുകുന്ന പൂഞ്ചോലകളാലും ചെറു അരുവികളാലും സമൃദ്ധമായിരുന്നത്രെ ഒരു കാലത്ത് ശുക്രന്‍; ഇന്നു കാണുന്ന അഗ്‌നിപര്‍വ്വതങ്ങളും സള്‍ഫ്യുറിക് ആസിഡ് മേഘപാളികളുമൊക്കെ ഉണ്ടാകാന്‍ കാരണം വ്യാഴം; പ്രപഞ്ചത്തിന്റെ കൂടുതല്‍ രഹസ്യങ്ങളിലേക്ക് ശാസ്ത്രലോകം കടന്നുചെല്ലുമ്പോള്‍

Britishmalayali
kz´wteJI³

ഭൂമിയേപ്പോലെ തന്നെ ജീവന് വേദിയൊരുക്കാന്‍ പ്രാപ്തമായിരുന്നത്രെ ശതലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശുക്രനും. ഒരുപക്ഷെ, വ്യാഴം എന്ന ഗ്രഹം ഉണ്ടായിരുന്നില്ലെങ്കില്‍, ഇന്ന് അവിടെ ജീവന്റെ മുകളങ്ങള്‍ പൊട്ടിമുളച്ചിട്ടുണ്ടാവുമായിരുന്നു. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടേയെല്ലാം ചേര്‍ന്നുള്ള പിണ്ഡത്തിന്റെ 2.5 ഇരട്ടി പിണ്ഡമുള്ള വ്യാഴമാണ് ശുക്രനെ ഇന്നത്തെ നിലയിലാക്കിയത്. ശുക്രന്റെ ഭ്രമണപഥം മാറ്റുക വഴി അന്തരീക്ഷസ്ഥിതിയില്‍ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായി. ആദ്യം ക്രമാതീതമായി ചൂടാവുകയും പിന്നീട് ക്രമാതീതമായി തണുക്കുകയും ചെയ്ത ശുക്രനിലെ ജലസമ്പത്ത് മുഴുവന്‍ അവിടത്തെ അന്തരീക്ഷത്തില്‍ ലയിച്ചു ചേരുകയായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ശുക്രന്റെ ഭ്രമണപഥം ഇപ്പോഴുള്ളതിനേക്കാള്‍ ചെറുതായിരുന്നു എന്നാണ്. പക്ഷെ, വ്യാഴം അതിനോട് അടുത്തുവരാന്‍ തുടങ്ങിയപ്പോള്‍ അതില്‍ മാറ്റം വന്നു. ഇപ്പോഴത്തെ ശുക്രന്റെ ഭ്രമണപഥം 0.0006 ആണ്. ഈ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് 0.3 ആയിരുന്നു എന്നാണ്. അന്ന് അത് ജനവാസ യോഗ്യമായിരുന്നത്രെ!

മുന്‍പ് നടത്തിയ ചില ഗവേഷണങ്ങളില്‍ പറഞ്ഞിരുന്നത്, വ്യാഴം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ട് സൂര്യനോട് അടുത്തേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ്. മറ്റു ചിലര്‍ പറയുന്നത്, ഈ ഭീമന്‍ ഗ്രഹം നേരെ ചോവ്വയുടെ ഭ്രമണപഥത്തില്‍ എത്തുകയും പിന്നീട് ഇപ്പോഴുള്ള സ്ഥാനത്തേക്ക് നീങ്ങുകയുമായിരുന്നു എന്നാണ്. എല്ലാ ശാസ്ത്രജ്ഞരും ഒരുമിക്കുന്ന ഒരു അഭിപ്രായം, വ്യാഴം അതിന്റെ ഭ്രമണപഥം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മറ്റ് ഗ്രഹങ്ങളെയെല്ലാം നിലവിലുള്ള ഭ്രമണപഥങ്ങളില്‍ നിന്നും തള്ളിമാറ്റാന്‍ സാധ്യതയുണ്ട് എന്ന താണ്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡി (യു സി ആര്‍) ലെ ഗവേഷകര്‍, ഏതാണ്ടൊക്കെ വൃത്താകാരമായ ശുക്രന്റെ ഭ്രമണപഥം നിരീക്ഷിച്ചുകൊണ്ടാണ് പഠനം ആരംഭിച്ചത്. ഭ്രമണപഥം എന്നും ഇങ്ങനെ വൃത്താകാരത്തിലായിരുന്നുവോ അല്ലെങ്കില്‍ അതുകൊണ്ടുള്ള പ്രശ്നങ്ങള്‍ എന്തെല്ലാം എന്ന കാര്യത്തിലായി പിന്നീട് ഗവേഷണം. ഇതിനായി സൗരയൂഥത്തിന്റെ ഒരു മാതൃക നിര്‍മ്മിച്ച്, ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹത്തിന്റെയും സ്ഥാനം എവിടെയെന്ന് കണക്കാക്കുകയും ഓരോ ഗ്രഹവും മറ്റൊന്നിനെ വ്യത്യസ്ത ദിശകളിലേക്ക് വലിക്കുന്നതെ എങ്ങനെയെന്ന് പരീക്ഷിക്കുകയും ചെയ്തു.

അതിനുപുറമേ ഒരു ഗ്രഹത്തിന്റെ ഭ്രമണപഥം എത്രത്തോളം വൃത്താകൃതിയിലാണ് എന്നതും ശാസ്ത്രജ്ഞര്‍ കണക്കാക്കി. 0 ആണെങ്കില്‍ അത് പൂര്‍ണ്ണമായും വൃത്താകൃതിയില്‍ ഉള്ളതും 1 ആണെങ്കില്‍ അത് വൃത്താകൃതിയില്‍ അല്ലാത്തതും എന്നതായിരുന്നു മാനദണ്ഡം. 0 നും 1 നും ഇടയിലുള്ള സംഖ്യയെ ഭ്രമണപഥത്തിന്റെ ഉള്‍കേന്ദ്രത എന്നാണ് അറിയപ്പെടുന്നത്. ഉള്‍കേന്ദ്രത ഒന്നുള്ള ഒരു ഗ്രഹത്തിന് പൂര്‍ണ്ണമായ ഒരു ഭ്രമണപഥം ഉണ്ടാകില്ല, അതിന് ഒരു നക്ഷത്രത്തിനു ചുറ്റും ഒരു പൂര്‍ണ്ണ പ്രദക്ഷിണം വയ്ക്കാന്‍ കഴിയില്ല.

ശുക്രന്റെ ഇപ്പോഴത്തെ ഉള്‍കേന്ദ്രത 0.006 ആണ്. എന്നാല്‍ ഇവര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടത്, ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യാഴം സൂര്യനോട് കൂടുതല്‍ അടുത്തിരുന്നപ്പോള്‍ ശുക്രന്റെ ഉള്‍കേന്ദ്രത 0.3 ആയിരുന്നിരിക്കാം എന്നാണ്. വ്യാഴത്തിന്റെ സ്ഥാനം മാറുവാന്‍ തുടങ്ങിയതോടെ ശുക്രനില്‍ നാടകീയമായ അന്തരീക്ഷ വ്യതിയാനം ഉണ്ടാകാന്‍ തുടങ്ങി. ആദ്യം ക്രമാതീതമായി താപനില വര്‍ദ്ധിക്കുകയും പിന്നീട് തണുക്കുകയും ചെയ്തു. ഇതോടെയാണ് ശുക്രനിലുണ്ടായിരുന്ന ജലസമ്പത്ത് നഷ്ടമായത്.

സെപ്റ്റംബര്‍ 14ന് ഈ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട ഒരു പത്രക്കുറിപ്പില്‍ പറഞ്ഞത് ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന്‍ വാതകത്തിന്റെ സാന്നിദ്ധ്യം കാണാനായി എന്നാണ്. അതായത്, ഈ ഗ്രഹത്തിന് സൂക്ഷ്മാണു തലത്തിലുള്ള ജീവന്‍ ഉള്‍ക്കൊള്ളാനാകുമെന്ന് ചുരുക്കം. എന്നാല്‍, ശുക്രനിലെ ജലാംശം നഷ്ടപ്പെട്ടിട്ട് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആയതിനാല്‍ ഇവിടെ ജീവന്‍ നിലനില്‍ക്കുക തീര്‍ത്തും അസാദ്ധ്യവും ആണ്. ഇത് കാണിക്കുന്നത്, ശുക്രന്‍ ഒരുകാലത്ത് ജീവയോഗ്യമായിരുന്നു എന്നാണ്. എന്നാല്‍ ഇന്ന് അവിടത്തെ അന്തരീക്ഷോഷ്മാവ് 800 ഡിഗ്രെ ഫാരന്‍ഹീറ്റ് ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category