1 GBP = 95.80 INR                       

BREAKING NEWS

700 രോഗികളും 71 മരണവുമായി മറ്റൊരു ദിവസം കൂടി; വടക്കന്‍ ഇം ഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലും കോവി ഡ് പെരുമഴ; ഇങ്ങനെ പോയാല്‍ ഉറപ്പായും ലോക്ക്ഡൗണെന്ന് ബോറിസ്; തലമുറകള്‍ കോവിഡി നൊപ്പം കഴിയേണ്ടി വരുമ്പോള്‍ മണ്ടത്തരം വേണ്ടെന്ന് ഒരു കൂട്ടര്‍

Britishmalayali
kz´wteJI³

കൊറോണയുടെ ഒന്നാം വരവിന്റെ കൂര്‍ദ്ധന്യഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലേക്ക് ബ്രിട്ടന്‍ തിരിച്ചുപോവുകയാണ്. ഇന്നലെ പുതിയതായി 7,108 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 71 മരണങ്ങളും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കോട്ട്ലാന്‍ഡില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇന്നലെയാണ് ഏറ്റവും അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയിലെ രോഗവ്യാപനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച്ച 15 ശതമാനം വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.

ഇതിനേക്കാള്‍ ബ്രിട്ടനെ ആശങ്കയിലാഴ്ത്തുന്നത് മരണനിരക്കും ക്രമേണ വര്‍ദ്ധിച്ചു വരുന്നു എന്നതാണ്. കഴിഞ്ഞ ബുധനാഴ്ച്ചയിലേതിനേക്കാള്‍ ഇരട്ടിയാണ് ഈ ബുധനാഴ്ച്ചയിലെ മരണസംഖ്യ. തീര്‍ച്ചയായും, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ കരിദിനങ്ങളോളം എത്തിയിട്ടില്ലെങ്കിലും, ക്രമമായി വര്‍ദ്ധിച്ചു വരുന്ന മരണ സംഖ്യ, ഭാവി അത്ര ശോഭനമല്ലെന്നുള്ളതിന്റെ സൂചനയായാണ് ഈ രംഗത്തെ വിദഗ്ദര്‍ കണക്കാക്കുന്നത്.

ഇതിനിടെ, പുതിയ നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രഖ്യാപിക്കുന്നതിനു മുന്‍പായി എം പി മാരുടെ അഭിപ്രായം തേടണമെന്ന ആവശ്യം ബോറിസ് ജോണ്‍സണ്‍ അംഗീകരിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും അവയ്ക്ക് ന്യായീകരണം നല്‍കാന്‍ ശാസ്ത്രീയ ഉപദേഷ്ടകരെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ശാസ്ത്രജ്ഞന്മാരായ സര്‍ പാട്രിക്കിനേയും പ്രൊഫസര്‍ വിറ്റിയേയും ടെലിവിഷന്‍ ബ്രീഫിംഗില്‍ നിന്നും ഒഴിവാക്കിയിരുന്നു.

നേരത്തേ ഒരു തവണ ഈ വൈറസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ ബ്രിട്ടന് ഇതും നിയന്ത്രിക്കാനാകും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഒരുപക്ഷെ ഇനിയും കടുത്ത നിയന്ത്രണങ്ങള്‍ സമീപ ഭാവിയില്‍ ആവശ്യമായി വന്നേക്കാമെന്ന സൂചനയും നല്‍കി. റൂള്‍ ഓഫ് സിക്സും 10 മണി കര്‍ഫ്യൂവും ഫലവത്താണോ എന്നറിയാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും എന്നുപറഞ്ഞ ബോറിസ് സാമ്പത്തിക സ്ഥിതി മാത്രം നോക്കി സ്വീഡന്‍ മാതൃക പിന്തുടരുന്നതില്‍ വിമുഖത അറിയിച്ചു.

അതേസമയം, ഇനിയും പല തലമുറകള്‍ കൂടി ഈ വൈറസ് മനുഷ്യനോടൊപ്പം കാണുമെന്നതിനാല്‍, വൈറസുമൊത്ത് സഹജീവനത്തിന് തയ്യാറാവുകയാണ് വേണ്ടതെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. അതല്ലാതെ, കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് സമ്പദ്ഘടനയെ പുറകോട്ടടിക്കുന്നതില്‍ കാര്യമില്ലെന്നും അവര്‍ പറയുന്നു.

നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, മിഡ്ലാന്‍ഡ്സ് മേഖലകളിലാണ് വ്യാപനം അതിവേഗത്തില്‍ ശക്തിപ്രാപിക്കുന്നത്. ഇംഗ്ലണ്ടില്‍ മൊത്തത്തില്‍ തന്നെ രോഗവ്യാപനം ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും, ഈ മേഖലകളില്‍ അതിന് വേഗത കൂടുതലാണ്. അതില്‍ തന്നെ നോര്‍ത്ത് വെസ്റ്റ് മേഖലയിലാണ് രോഗവ്യാപനത്തിന് വേഗത ഏറെയുള്ളത്. മറ്റു പല മേഖലകളിലും രോഗവ്യാപനം നിയന്ത്രണാധീനമാണ്.

ഈ ഒരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് പലരും ഒരു ദേശീയ ലോക്ക്ഡൗണിന് എതിരായി നില്‍ക്കുന്നത്. രോഗവ്യാപനം നിയന്ത്രണാതീതമാകുന്ന മേഖലകളില്‍ മാത്രമായി പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുന്നതായിരിക്കും ഉത്തമം എന്നാണ് ഭരണകക്ഷി നേതാക്കള്‍ പോലും പറയുന്നത്. മറ്റൊരു ആശങ്കാജനകമായ കാര്യം, രോഗവ്യാപനം കനക്കുന്ന മേഖലകളില്‍ ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു എന്നതാണ്. ഇത് ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് മേല്‍ കനത്ത സമ്മര്‍ദ്ദം ഉയര്‍ത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category