1 GBP = 95.80 INR                       

BREAKING NEWS

രാജകുമാരനെ കല്യാണം കഴിക്കുന്നത് രാജകീയ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ സഹായിക്കാനല്ലേ? പിന്നെന്താണ് മേഗന്‍ ഇങ്ങനെ സ്വന്തം കാര്യത്തിനായി ഹാരിയെ കൊണ്ടുപോയത്? 99-ാം വയസ്സില്‍ ബ്രിട്ടീഷ് രാജാവിന് കൊച്ചു മരുമകളെ ഓര്‍ത്ത് ഖിന്നത

Britishmalayali
kz´wteJI³

രാജകുടുംബത്തിന് ഒപ്പം നില്‍ക്കാതിരിക്കുകയും, രാജകുടുംബാംഗം എന്നനിലയില്‍ തന്റെ ഭര്‍ത്താവ് ചെയ്യേണ്ടുന്ന കടമകളില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യാന്‍ തയ്യാറാകാത്ത മേഗന്‍ മാര്‍ക്കലിനെ കുറിച്ച് ഫിലിപ്പ് രാജകുമാരന്‍ നിരാശപ്പെടുകയാണെന്ന് കൊട്ടാരവുമായി അടുപ്പമുള്ള ചില വൃത്തങ്ങള്‍ പറയുന്നു. 1952-ല്‍ എലിസബത്ത് രാജ്ഞി സിംഹാസനത്തില്‍ ഏറിയപ്പോള്‍, തന്റെ പത്നിയെ സഹായിക്കുവാനായി നാവിക സേനയിലെ ഉദ്യോഗം രാജിവച്ചെത്തിയ മനുഷ്യനാണ് ഫിലിപ്പ് രാജകുമാരന്‍. അതേസമയം, രാജകുടുംബത്തോട് അത്രയും സ്നേഹം കാണിക്കുന്നതില്‍ മേഗന്‍ പരാജയപ്പെട്ടു.

രാജകുടുംബത്തിലെ പലരുടെയും ജീവിത സംഭവങ്ങള്‍ വരമൊഴിയിലാക്കിയിട്ടുള്ള എഴുത്തുകാരനായ ഇന്‍ഗ്രിഡ് സേവാര്‍ഡ് പറയുന്നത്, അന്ന് താന്‍ ചെയ്ത ത്യാഗം, ഹാരിയെ വിവാഹം കഴിച്ചതിനു ശേഷം മേഗന്‍ എന്തുകൊണ്ട് ചെയ്തില്ല എന്ന രാജാവിന് മനസ്സിലാകുന്നില്ല എന്നാണ്. നേരത്തേ തന്റെ സ്വന്തം മരുമകളായിരുന്ന ഡയാനയേയും പല കാര്യങ്ങളും ഫിലിപ്പ് രാജകുമാരന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ഇത് ആര്‍ക്കാണ് കൂടുതല്‍ ജനപ്രീതി എന്ന് അളക്കുന്നതിനുള്ള മത്സരമല്ലെന്നും, എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാര്യമാണെന്നും രാജകുമാരന്‍ ഡയാനയെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുമായിരുന്നെന്ന് ഇന്‍ഗ്രിഡ് പറയുന്നു.

ഹാരിയുടേയും മേഗന്റേയും, രാജകുടുംബവുമായുള്ള ബന്ധം വിഛേദിക്കാനുള്ള നീക്കം ഫിലിപ്പ് രാജകുമാരനെ ഏറെ വിഷമിപ്പിച്ചെങ്കിലും, അതില്‍ നേരിട്ട് ഇടപെടാന്‍ അദ്ദേഹം തയ്യാറായില്ല. രാജകീയ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നും ഒഴിയുകയാണെന്ന് ഹാരി പ്രഖ്യാപിച്ച ഉടനെ എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരനേയും വില്യം രാജകുമാരനേയും ഒരു അടിയന്തര യോഗത്തിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍, ഫിലിപ്പ് രാജകുമാരന്‍ അതില്‍ ഇടപെടാന്‍ ആഗ്രഹിച്ചില്ല. അവര്‍, മീറ്റിംഗിനായി എത്തിച്ചേരുന്നതിന് മുന്‍പ് ധൃതിപിടിച്ച് അദ്ദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു എന്ന് സ്റ്റെവാര്‍ഡ് പറയുന്നു.

എന്നും തന്റെ കര്‍മ്മം ഏറ്റവും നന്നായി നിര്‍വ്വഹിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്ന ഫിലിപ്പ് രാജകുമാരന് തന്റെ കൊച്ചുമകന്റെ അലക്ഷ്യതയോട് പൊരുത്തപ്പെട്ടു പോകാന്‍ ആകുന്നില്ല. 1937 ല്‍ ഏഡ്വേര്‍ഡ് മൂന്നാമന്‍ മേരി വാലിസ് സിംപ്സണുവേണ്ടി കിരീടം വേണ്ടെന്നു വച്ചതുപോലുള്ള മണ്ടത്തരമാണ്‍ ഹാരി കാട്ടുന്നത് എന്നണ് അദ്ദേഹം കരുതുന്നത്.

ഇതിനിടയിലാണ് കൊട്ടാരത്തില്‍ വച്ച് റെക്കോര്‍ഡ് ചെയ്ത പല സംഭവങ്ങളും കോര്‍ത്തിണക്കി ഹാരിയും മേഗനും നെറ്റ്ഗ്ഫ്ളിക്സിനായി ഡോക്യൂമെന്ററി നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. നെറ്റ്ഫ്ളിക്സോ ഹാരിയോ ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് വന്‍വിവാദമായി. ഇതും ഫിലിപ്പ് രാജകുമാരനെ വിഷമിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category