1 GBP = 95.80 INR                       

BREAKING NEWS

നിങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ കോവിഡ് പടരാന്‍ സാധ്യതയുണ്ടോ? പുതിയ ഓണ്‍ലൈന്‍ ടൂളിലൂടെ പരിശോധിച്ച ശേഷം മക്കളെ വീട്ടില്‍ ഇരുത്താം; സ്‌കൂള്‍ പരിസരത്തെ കോവിഡ് ചെക്കിംഗ് ആപ്പ് ഇതാ

Britishmalayali
kz´wteJI³

കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനെ പേര് ടൈപ്പ് ചെയ്താലുടന്‍ ആ സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ കോവിഡ് വ്യാപനതോത് അറിയുവാന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ ടൂള്‍ നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ വികസിപ്പിച്ചിരിക്കുന്നു. സ്‌കൂള്‍ ഇരിക്കുന്ന സ്ഥലത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം, ആ സ്ഥലം വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ, പ്രാദേശിക ലോക്ക്ഡൗണ്‍ നിലവിലുണ്ടോ എന്നുതുടങ്ങിയ കാര്യങ്ങളെല്ലാം ഈ ടൂള്‍ വഴി അറിയാന്‍ കഴിയും. കാര്യമായ രോഗവ്യാപനം ഇല്ലാത്തയിടങ്ങളിലെ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശ്വാസം പകരാനും ഇതിനു കഴിയും.

ഇപ്പോള്‍ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരിക്കുന്ന കൂടിയ അളവിലുള്ള വിവരങ്ങളുടെ ശേഖരണത്തേയാണ് ഈ സൈറ്റ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും തന്നെ സ്‌കൂളുകള്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുന്നതിനായി ശ്രമിച്ചവരാണെന്നും എന്നാല്‍, ആവശ്യമായത്ര കോവിഡ് പരിശോധന സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ അവരുടെ വിശ്വാസത്തെ നശിപ്പിച്ചുവെന്നും പുതിയ സൈറ്റ് അവതരിപ്പിച്ചുകൊണ്ട് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി കെവിന്‍ കോര്‍ട്ട്നി പറഞ്ഞു.

ഇംഗ്ലണ്ടിലേ ഓരോ ഭാഗത്തേയും ഏറ്റവും പുതിയ കോവിഡ് നിരക്കായിരിക്കും എന്‍ ഇ യു സ്‌കൂള്‍ കോവിഡ് മാപ്പ് നല്‍കുക. എല്ലായിടത്തും പബ്ലിക് ഹെല്‍ത്ത് മെസേജിംഗിനും ഈ വെബ്സൈറ്റില്‍ സൗകര്യമുണ്ടാകും. വളരെ കൃത്യമായ വിവരമായിരിക്കും ഇത് നല്‍കുക എന്ന് പ്രതീക്ഷിക്കുന്നതായും കെവിന്‍ പറഞ്ഞു. മാത്രമല്ല, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂള്‍ സുരക്ഷിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേഗത്തില്‍ പരിശോധന നടത്തുവാനുള്ള സംവിധാനം ഒരുക്കണമെന്ന് പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.ചെറിയ ക്ലാസ്സുകള്‍ക്ക് നൈറ്റിംഗേയ്ല്‍ സൈറ്റുകള്‍, അപകട സാധ്യത കൂടുതലുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം എന്നിവയ്ക്ക് പുറമേ, ഇപ്പോഴേ ബുദ്ധിമുട്ടുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ ധനസഹായം എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ അടുത്ത വര്‍ഷത്തെ പരീക്ഷയെ കുറിച്ച് അദ്ധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഉടന്‍ വിശദീകരണം നല്‍കണം എന്നും യൂണിയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വേനല്‍ക്കാലത്ത് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങള്‍ മാത്രമല്ല, ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രാദേശിക ലോക്ക്ഡൗണുകളും ഇക്കാര്യത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.കൊറോണ വൈറസ് ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അദ്ധ്യാപകരില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സൈറ്റ് രൂപ കല്‍പന ചെയ്തത്.

അതേസമയം, സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഓരോ ആറ് സ്റ്റേറ്റ് സെക്കണ്ടറി സ്‌കൂളുകളിലും ഒന്ന് വീതം സ്‌കൂളുകള്‍ കഴിഞ്ഞ ആഴ്ച്ച പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആയില്ലെന്നാണ്. ഇതിന് ഒരു പ്രധാന കാരണം കോവിഡ് തന്നെയായിരുന്നു. ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടുകയോ, സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മുഖാമുഖ പഠനത്തിന് സാധിക്കാതെ വരികയോ ചെയ്യുമ്പോഴാണ് സ്‌കൂള്‍പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കാന്‍ ആകാത്ത സാഹചര്യമാണെന്ന് കണക്കാക്കുന്നത്.

സെപ്റ്റംബര്‍ 24 ന് 84 ശതമാനം സ്റ്റേറ്റ്-ഫണ്ടഡ് സ്‌കൂളുകളാണ് പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിച്ചത്. ഇത് തൊട്ടുമുന്‍പത്തെ ആഴ്ചയിലേതിനേക്കാള്‍ എട്ട് ശതമാനം കുറവാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category