1 GBP = 95.80 INR                       

BREAKING NEWS

യുകെയില്‍ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്കുള്ള ഓണ്‍ലൈന്‍ എഡു ഫെയര്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ ഒക്ടോബര്‍ 12 വരെ; സൗജന്യ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Britishmalayali
kz´wteJI³

യുകെയില്‍ ഉപരിപഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങളെ കുറിച്ചറിയാനുള്ള ഒരു സുവര്‍ണാവസരമാണ് പ്രമുഖ സര്‍വകലാശാലകള്‍ പങ്കെടുക്കുന്ന ഈ ഓണ്‍ലൈന്‍ എഡ്യു ഫെയര്‍.

ജനുവരി ഫെബ്രുവരി 2021 ഇന്‍ടേക്കില്‍ പഠനം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ എഡ്യു ഫെയര്‍ ഏറ്റവും ഉപയോഗപ്രദമാകും. യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നിങ്ങള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്തുന്നതിനും, 1000ല്‍ പരം അത്യാകര്‍ഷകമായി നിന്ന് നിങ്ങളുടെ അഭിരുചികള്‍ക്ക് അനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനും ഈ എഡ്യു ഫെയര്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നതായിരിക്കും.

അതു കൂടാതെ മികച്ച സ്‌കോളര്‍ഷിപ്പുകള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക്, ഐഇഎല്‍ടിഎസ് ഇല്ലാതെ എങ്ങനെ അപേക്ഷിക്കാം, ഫീസ് ഇന്‍സ്റ്റാള്‍മെന്റ് പ്ലാന്‍, കോവിഡ് വെല്ലുവിളികള്‍ ഇവയെക്കുറിച്ചെല്ലാം ഈ വെബിനാറില്‍ പ്രതിപാതിക്കുന്നുണ്ട്.

യുകെയില്‍ നഴ്സിങ്ങ് പഠനം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ എഡ്യു ഫെയര്‍ വളരെ വലിയ സഹായകമാവും. കാരണം ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ യുകെയില്‍ നഴ്സിങ് കോഴ്സ് പഠിച്ച് ഇവിടുത്തെ എന്‍എംസി രജിസ്ട്രേഷന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നേടിയെടുക്കാം.

അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും പുതിയ ഇമിഗ്രേഷന്‍ സംവിധാനമായ പോയിന്റ് ബേസ്ഡ് സിസ്റ്റം ഒക്ടോബര്‍ അഞ്ചു മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങളും നിങ്ങള്‍ക്ക് പ്രതിനിധികളുമായി ഉള്ള ഓണ്‍ലൈന്‍ എഡ്യു ഫെയറില്‍ ചോദിച്ച് മനസിലാക്കാം. വെബിനാറിന്റെ അവസാനം പഠന സംബന്ധമായ ഒരു തത്സമയ ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്. നിങ്ങള്‍ക്ക് നേരിട്ടുള്ള സംശയനിവാരണത്തിന് ഇതിലും മികച്ച മറ്റൊരു അവസരം കിട്ടാനില്ല.

പന്ത്രണ്ട് വര്‍ഷത്തിലധികമായി യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് ഏറ്റവും കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളെ ഉന്നതപഠനത്തിനായി അയയ്ക്കുന്ന പ്രമുഖ സ്ഥാപനമായ ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ആണ് നിങ്ങള്‍ക്കായി ഈ ഓണ്‍ലൈന്‍ എഡ്യു ഫെയര്‍ ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന നമ്പറുകള്‍ ബന്ധപ്പെടുക
UK Office:

India Office

Trissur :

Perinthalmana :

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category