1 GBP = 95.80 INR                       

BREAKING NEWS

കൊറോണ അനാഥരാക്കിയത് ന്യൂയോര്‍ക്കിലെ 4000 കുട്ടികളെ; ഷെല്‍ കമ്പനിയും 9000 പേരെ പിരിച്ചുവിടും; മാസ്‌ക് വയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിതാവിനും പിഴ; ന്യൂസിലാന്‍ഡിന്റെ രക്ഷകയായ ജസീന്ത തെരഞ്ഞെടുപ്പില്‍ തോറ്റേക്കും; കത്തോലിക്ക സഭയെ നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് ട്രംപിനോട് പോപ്പ്

Britishmalayali
kz´wteJI³

കോവിഡ് നിയന്ത്രണങ്ങളില്‍ ഉഴലുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കും വൈവിധ്യമേറെയാണ്. കണ്ണുനീരണയിക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം, ചുണ്ടില്‍ ചെറുപുഞ്ചിരി വിടര്‍ത്തുന്ന ശുഭവാര്‍ത്തകള്‍ക്കും ലോകത്ത് പഞ്ഞമില്ല. ലോകവിശേഷങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.


കൊറോണ അനാഥരാക്കിയ അമേരിക്കന്‍ ബാല്യങ്ങള്‍
ന്യുയോര്‍ക്ക് സംസ്ഥാനത്ത് മാത്രം 4000 ത്തില്‍ അധികം കുട്ടികള്‍ക്ക് കോവിഡ് മൂലം അവരുടെ മാതാപിതാക്കളേയോ രക്ഷകര്‍ത്താക്കളേയോ നഷ്ടപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഓരോ 1000 കുട്ടികളിലും ഒരാള്‍ക്ക് വീതമാണ് തങ്ങളുടെ മാതാപിതാക്കളില്‍ ഒരാളേയോ രക്ഷകര്‍ത്താവിനേയോ നഷ്ടപ്പെട്ടത്. ഇതില്‍ മിക്ക കുട്ടികളും ഫോസ്റ്റര്‍ കെയര്‍ ഹോമുകളില്‍ എത്തുവാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവരില്‍ അധികവും കറുത്ത വര്‍ഗ്ഗക്കാരും ഹിസ്പാനിക് വംശജരുമാണ്. ചെറുപ്പത്തിലെ അനാഥരാകുന്ന ബാല്യങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് വലിയൊരു ഉത്തരവാദിത്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാല്യത്തിലെ അനാഥത്വം കുട്ടികളെ പല വിധത്തിലും വിപരീതമായി സ്വാധീനിച്ചേക്കാം. കൊറോണയെന്ന ഭീകര വൈറസ് ഭാവിയിലേക്ക് അവശേഷിപ്പിച്ച ഒരു ദുരന്തമായി ഈ ബാല്യങ്ങള്‍ മാറാതിരിക്കുവാന്‍ വലിയരീതിയില്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

9,000 ജീവനക്കാരെ പിരിച്ചുവിട്ട് ഷെല്‍
കൊറോണാനന്തര കാലത്തില്‍ തൊഴില്‍ നഷ്ടങ്ങള്‍ ഒരു തുടര്‍ക്കഥയാകുമ്പോള്‍ അതില്‍ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുകയാണ് റോയല്‍ ഡച്ച് ഷെല്‍. എണ്ണ- പ്രകൃതിവാതക രംഗത്തെ ഈ ഭീമന്‍ ആഗോളതലത്തില്‍ 9,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇത് മൊത്തം ജീവനക്കാരുടെ 10 ശതമാനത്തില്‍ അധികം വരും. ഈ നടപടി, 2022 ഓടെ കമ്പനിക്ക് പ്രതിവര്‍ഷം രണ്ടു ബില്ല്യണ്‍ പൗണ്ടിന്റെ ലാഭം ഉണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എണ്ണയുടെ ആവശ്യകതയില്‍ വന്ന കുറവും, കൊറോണാ പ്രതിസന്ധിയും കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും എന്ന ഘട്ടമെത്തിയപ്പോഴാണ് കമ്പനി ഇത്തരത്തില്‍ ഒരു തീരുമാനത്തിന് മുതിര്‍ന്നത്. ഈ വര്‍ഷം സ്വമേധയാ വിരമിക്കാന്‍ തയ്യാറായ 1,500 പേര്‍ ഉള്‍പ്പടെയാണ് ഈ കണക്ക്. ഘട്ടം ഘട്ടമായുള്ള ഈ പിരിച്ചുവിടല്‍ നടപടി 2022 അവസാനത്തോടെയായിരിക്കും പൂര്‍ത്തിയാവുക.

മാസ്‌ക് ധരിക്കാത്തതിന് പ്രധാനമന്ത്രിയുടെ പിതാവിനും പിഴ ശിക്ഷ
കൊറോണയുടെ രണ്ടാം വരവ് ശക്തമായതോടെ ബ്രിട്ടനില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൊന്നാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴയും വിധിക്കുന്നുണ്ട്. ഇന്നലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുന്നതിനിടയില്‍ മാസ്‌ക് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ പിതാവ് സ്റ്റാന്‍ലി ജോണ്‍സനില്‍ നിന്നും പിഴ ഈടാക്കി.

മാസ്‌ക് ധരിക്കാത്ത കുറ്റത്തിന് പിടിക്കപ്പെട്ട ഉടനെ 79 കാരനായ സ്റ്റാന്‍ലി ജോണ്‍സണ്‍ പറഞ്ഞത്, വിദേശത്തുനിന്നും വന്നതിനാല്‍, പുതിയ നിയമങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ആയില്ല എന്നാണ്. നേരത്തേ, അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്ത സമയത്ത് സ്റ്റാന്‍ലി ജോണ്‍സണ്‍ തന്റെ ഗ്രീസിലുള്ള വസതിയിലേക്ക് പറന്നത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഏതായാലും ഇത്തവണ പ്രധാനമന്ത്രിയുടെ പിതാവിന് രക്ഷപ്പെടാനായില്ല. 200 പൗണ്ട് പിഴയിടേണ്ടി വന്നു സ്റ്റാന്‍ലി ജോണ്‍സണ്‍.

കൊറോണയെ തളച്ച ജസീന്തയ്ക്ക് കാലിടറുന്നുവോ
കൊറോണയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു രാജ്യമാണ് ന്യുസിലാന്‍ഡ്. പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്റെ ആലോചിച്ചുറപ്പിച്ചുള്ള ഓരോ കാല്‍വയ്പ്പുകളും വിജയം കണ്ടു. എന്നാല്‍ ആ ശ്രമങ്ങളൊന്നും ന്യുസിലാന്‍ഡ് ജനതയെ സംതൃപ്തരാക്കിയിട്ടില്ലെന്നാണ് ചില അഭിപ്രായ സര്‍വ്വേകള്‍ കാണിക്കുന്നത്. ഒക്ടോബര്‍ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ ജസീന്തയുടെ പാര്‍ട്ടിക്ക് ലഭിച്ചത് 47 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു.

അതായത് ഭൂരിപക്ഷം തികയ്ക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടാന്‍ അവര്‍ക്കാവില്ലെന്ന് സാരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഡിബേറ്റുകളിലും പ്രതീക്ഷിച്ചത്ര തിളങ്ങാന്‍ ജസിന്തയ്ക്ക് കഴിയുന്നില്ലെന്നും നിരീക്ഷകര്‍ പറയുന്നു. ചെലവ് കുറഞ്ഞ വീട്, നികുതി പരിഷ്‌കരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ജസീന്തയുടെ ജനപ്രീതി കുത്തനെ ഇടിയാന്‍ കാരണമായതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഏതായാലും മറ്റു കക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജസിന്തക്ക് കഴിയുമെന്നാണ് പലരും കരുതുന്നത്.

അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് സഭയെ വലിച്ചിഴയ്ക്കരുതെന്ന് മാര്‍പാപ്പ
അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയ്ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് ശക്തമായ ഒരു സന്ദേശമാണ് മാര്‍പ്പാപ്പ നല്‍കിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിപ്പിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സഭയെ ഒരു സംസാരവിഷയമാക്കുവാനാണ് പോംപിയോ ശ്രമിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

നേരത്തേ ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയ്ക്ക് ചൈനയുമായുണ്ടായ കരാര്‍ പുതുക്കിയതിനെ പോംപിയോ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കളെ കാണുന്ന രീതി ഇല്ലാത്തതിനാലാണ് മാര്‍പ്പാപ്പ പോംപിയോക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ചൈനയുമായുള്ള കരാര്‍ അനുസരിച്ച്, ചൈനീസ് ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ മാര്‍പാപ്പയ്ക്ക് വളരെ ചെറുതാണെങ്കിലും, ഒരു പങ്കുണ്ട്. ഈ കരാര്‍ അടുത്തമാസം കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ ആണ് ഇത് പുതുക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category