1 GBP = 95.80 INR                       

BREAKING NEWS

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് നവംബറില്‍ എയര്‍പോര്‍ട്ടില്‍ കോവിഡ് പരിശോധന തുടങ്ങും; 150 പൗണ്ട് മുടക്കി ടെസ്റ്റ് നടത്തി വീട്ടില്‍ പോയാല്‍ ക്വാറന്റൈന്‍ ഒഴിവാക്കാം; നാട്ടില്‍ പോയി മടങ്ങുന്നവര്‍ക്ക് വീട്ടിലിരിക്കേണ്ടി വരുന്ന ഗതികേട് അവസാനിച്ചേക്കും

Britishmalayali
kz´wteJI³

ന്ദര്‍ശിച്ച് തിരിച്ചെത്തുമ്പോള്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ സന്ദര്‍ശിച്ചെത്തുന്നവര്‍ക്ക് അല്‍പം ആശ്വാസമായേക്കാവുന്ന ഒരു പദ്ധതി നടപ്പിലാവുകയാണ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍, വിദേശയാത്രകഴിഞ്ഞെത്തുന്നവര്‍ക്കുള്ള കോവിഡ് പരിശോധന സംവിധാനം അടുത്തമാസം മുതല്‍ നിലവില്‍ വരുമെന്നാണ് കണക്കാക്കുന്നത്.ഇത് നിലവില്‍ വരുന്നതോടെ നവംബര്‍ അവസാനം മുതല്‍ ന്യുയോര്‍ക്കിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകളും പുനരാരംഭിച്ചേക്കും.

വിമാനത്താവളത്തില്‍ രോഗപരിശോധന നടത്തുന്നതിന് യാത്രക്കാര്‍ക്ക് 150 പൗണ്ടാണ് ചെലവാകുക. ഇത് നടത്തി നെഗറ്റീവ് ആയാല്‍ പിന്നീട് അഞ്ചുമുതല്‍ ഏഴു ദിവസങ്ങള്‍ക്കകം മറ്റൊരു പരിശോധനയും നടത്തണം. ഇത് മറ്റിടങ്ങളില്‍ നിന്നും യു കെ യിലേക്ക് തിരിച്ചെത്തുന്നവരുടെ നിലവിലുള്ള ക്വാറന്റൈന്‍ കാലാവധി കാര്യമായി കുറയ്ക്കും. നിലവില്‍, ചില രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനില്‍ തിരിച്ചെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് എടുക്കേണ്ടത്.

സന്ദര്‍ശിച്ച് തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക ഓരോ ആഴ്ച്ചയും പുനപരിശോധിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഈ ലിസ്റ്റില്‍ നിന്നും പുറത്താകുന്നത് യാത്രക്കാര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഒക്ടോബര്‍ പകുതിയോടെ ഈ പരിശോധന സംവിധാനത്തിന്റെ പരീക്ഷണം നടക്കുമെന്നാണ് അറിയുന്നത്. പിന്നീട് ഇത് സ്ഥിരമായി നിലവില്‍ വരാന്‍ രണ്ടുമൂന്ന് ആഴ്ച്ചകള്‍ വേണ്ടിവരും. നല്ല ഫലം ലഭിക്കുകയാണെങ്കില്‍ ഈ സംവിധാനം തുടരുമെന്ന് ഹീത്രൂ വിമാനത്താവളാധികൃതര്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷത്തിന്റെ ഒന്നാം പാദത്തിലോ രണ്ടാം പാദത്തിലോ ഇത്തരം പരിശോധനകള്‍ കൂടുതല്‍ സാധാരണമാകുമെന്നും വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ലണ്ടന്‍ ന്യുയോര്‍ക്ക് റൂട്ടിലെ കോവിഡ് പരിശോധന കൂടുതല്‍ എളുപ്പമാക്കുമെന്നും അവര്‍ അറിയിച്ചു. ഈ റൂട്ടില്‍ നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധന സംവിധാനം സര്‍ക്കാരിന്റെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റവുമായി ഒത്താണ് പ്രവര്‍ത്തിക്കുക. ബ്രിട്ടീഷ് വ്യോമയാന മേഖല, പഴയ കാലത്തേക്ക് തിരിച്ചുപോകാന്‍ ഇന്ന് കോവിഡ് പരിശോധന അത്യാവശ്യമായി വന്നിരിക്കുകയാണെന്നും ഹീത്രൂ ചീഫ് എക്സിക്യുട്ടീവ് പറഞ്ഞു.

ഏറ്റവും നവീനമായ സാങ്കേതിക വിദ്യയാണ് വിമാനത്താവളത്തിലെ രോഗപരിശോധനയ്ക്കായി ഉപയോഗിക്കുക. പരിശോധനാഫലം കൃത്യമായിരിക്കുക, ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഫലം ലഭിക്കുക, ചെലവ് കുറഞ്ഞതായിരിക്കുക എന്നിവയാണ് ഈ പരിശോധനാ സംവിധാനത്തിന്റെ പ്രത്യേകതകള്‍. ഇതില്ലാതെ ബ്രിട്ടീഷ് വ്യോമയാന മേഖലയ്ക്ക് ഒരു ഉയര്‍ത്തെഴുന്നേല്പില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category