1 GBP = 95.80 INR                       

BREAKING NEWS

ഗ്ലോസ്റ്റര്‍ മലയാളികളുടെ മുത്തച്ഛന് നാളെ വിടനല്‍കും; മലയാളിയുടെ മതജീവിതം പഠന വിഷയമാക്കിയ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ വിടവാങ്ങുമ്പോള്‍ അനേകം മനസുകളില്‍ ശൂന്യത

Britishmalayali
kz´wteJI³

കവന്‍ട്രി: ഗ്ലോസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട തിയഡോര്‍ ഗബ്രിയേല്‍ മുത്തച്ഛന്റെ സംസ്‌കാരം നാളെ ഒക്ടോബര്‍ രണ്ടിനു നടക്കും. ചെല്‍റ്റ്‌നാം ക്രിമറ്റോറിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഏറെ നാളുകളായി വാര്‍ധക്യ സഹജമായ അസുഖം മൂലം കിടപ്പിലായിരുന്ന 85കാരനായ തിയഡോര്‍ ഗബ്രിയേല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ബിര്‍മിങാമില്‍ താമസിക്കുന്ന മകളോടൊപ്പമായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ഗുഡ് ഹോപ്പ് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്ന അദ്ദേഹം സെപ്റ്റംബര്‍ 16നാണ് മരണത്തിനു കീഴടങ്ങിയത്. തീര്‍ത്തും അവശനാകും വരെ ഗ്ലോസ്റ്റര്‍ മലയാളികളുടെ മുഴുവന്‍ പരിപാടികള്‍ക്കും നിത്യ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം.

അരനൂറ്റാണ്ടിനും മുന്‍പേ വളരെ സാധാരണക്കാരനായ ഒരു യുവാവ് തലശേരിയിലെ ബ്രണ്ണന്‍ കോളേജ് പഠനത്തിന് ശേഷം ഉപരിപഠനത്തിനായി ബ്രിട്ടനില്‍ എത്തുക. തുടര്‍ന്നു പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അതേ യൂണിവേഴ്‌സിയില്‍ തന്നെ ജോലിക്കു കയറുക. തുടര്‍ന്നു മികച്ച അധ്യാപക ജീവിതം സ്വന്തമാക്കുക, അതേ നഗരത്തില്‍ തന്നെ നാലു പതിറ്റാണ്ടിലേറെ ജീവിക്കുക. അതിനിടയില്‍ താന്‍ എത്തിയ നഗരത്തിലേക്കു അടുത്തകാലത്തായി വന്നെത്തിയ സ്വന്തം മകളേക്കാള്‍ ഏറെ ചെറുപ്പമുള്ള ഒരുപറ്റം മലയാളി കുടുംബങ്ങളുടെ തലതൊട്ടപ്പനായി മാറുക... ഇങ്ങനെ ഒട്ടേറെ സവിശേഷതകള്‍ സ്വന്തമായുള്ള മലയാളി ആയിരുന്നു ഡോ. തിയോഡോര്‍ ഗബ്രിയേല്‍. 

ഗ്ലോസ്റ്ററില്‍ മലയാളികള്‍ കുടിയേറ്റം ആരംഭിച്ചതോടെ 2002ല്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആരംഭിക്കുമ്പോള്‍ ആദ്യ വര്‍ഷത്തെ പ്രസിഡന്റായ അദ്ദേഹം, പിന്നീട് ഇതുവരെ സംഘടനയുടെ രക്ഷാധികാരി ആയി തുടരുക ആയിരുന്നു. ഇക്കാലത്തിനിടയില്‍ അനേകം ഭാരവാഹികള്‍ ജിഎംഎക്കു വന്നുപോയപ്പോഴും അവരൊക്കെയും സ്നേഹാദരങ്ങള്‍ നല്‍കി കൂടെ നിര്‍ത്തിയത് ഗബ്രിയേലിനു കുടിയേറ്റ ജീവിതത്തിലെ അസുലഭ ഭാഗ്യമായി മാറുകയാണ്. കാരണം ഇത്രയും സ്നേഹം പ്രാദേശിക മലയാളി സമൂഹത്തില്‍ നിന്നും അനുഭവിക്കാന്‍ യുകെയില്‍ മറ്റൊരു മലയാളിക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

തന്റെ അക്കാദമിക് ജീവിത കാലത്തു പന്ത്രണ്ടോളം പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത് കൂടുതലും മലബാര്‍ ജീവിതമായിരുന്നു. ഗ്ലോസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ആയി സേവനം ചെയ്ത കാലത്താണ് പ്രധാന എഴുത്തുപണികള്‍ നടന്നത്. അദ്ദേഹത്തിന്റെ പ്രധാന രചനകളില്‍ Playing God: belief and ritual in the Muttappan cult of North Malabar,  Freeing the Tiyyas: Narayana Guru and Religious Ideology in Kerala.,  Caste Conflict in Kalpeni Island,  Christian-Muslim Relations: A Case Study of Sarawak, East Malaysia, 'Is Islam against the West?, Hindu-Muslim Relations in North Malabar, 1498-1947, The United Nuwaubian Nation of Moors, Christian citizens in an Islamic state: the Pakistan experience, Hindu and Muslim inter-religious relations in Malaysia, Lakshadweep, history, religion, and society തുടങ്ങിയ രചനകള്‍ വേറിട്ടു നില്‍ക്കുന്നു.

മനസ് നിറയെ മലയാളത്തിന്റെ മധുരവുമായാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് മുന്‍ ജിഎംഎ പ്രസിഡന്റ സിബി ജോസഫ് ഓര്‍മ്മിക്കുന്നു. വെറുതെ കാണാന്‍ ചെല്ലുമ്പോളൊക്കെ പഴയ പ്രശസ്ത ഗാനങ്ങളായ അല്ലിയാമ്പല്‍ കടവിലന്നു.... ആലുവ പുഴ.... തുടങ്ങിയ പാട്ടുകള്‍ പാടിക്കുന്നതും ഹോബിയായിരുന്നു. ഗബ്രിയേല്‍ തിയഡോറിനൊപ്പം ചിലവിടുന്ന ഓരോ മുഹൂര്‍ത്തവും വളരെ രസകരവും വിജ്ഞാനപ്രദവും ആയതിനാല്‍ പലപ്പോഴും ഊഴമിട്ടാണ് ഗ്ലോസ്റ്റര്‍ മലയാളികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്.

ഗ്ലോസ്റ്ററില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് ജീവിതത്തിലെ മടുപ്പ് അറിയാതിരിക്കാന്‍ മലയാളി കുടുംബങ്ങള്‍ ഊഴമിട്ടു സന്ദര്‍ശനം നടത്തുന്ന പതിവ് പോലും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ബിര്‍മിന്‍ഹാമിലേക്കു താമസം മാറിയപ്പോഴും ബന്ധങ്ങന്‍ ഇഴവിട്ടു പോകാതിരിക്കാന്‍ ഗ്ലോസ്റ്ററിലെ മലയാളി സമൂഹം കരുതലെടുത്തിരുന്നു. അക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ വേര്‍പാട് ഓരോ മലയാളിക്കും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വിധം നിര്‍വികാരത മനസുകളില്‍ നിറയ്ക്കുകയാണ്.

കേരളത്തില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് ഇദ്ദേഹം. 70 കളില്‍ യുകെയിലേക്ക് വന്ന അദ്ദേഹം എംഎ, എംലിറ്റ്, പിഎച്ച്ഡി, എഫ്ആര്‍എസ്എ എന്നീ ബിരുദങ്ങള്‍ നേടുകയും അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയില്‍ എത്തുകയും ചെയ്തു. പിന്നീട് നാളിതുവരെ രക്ഷിധികാരിയും ആയി ഈ സമൂഹത്തെ നയിച്ചു. ഭാര്യ വിമല, മകള്‍ സുനൈന.
ക്രിമറ്റോറിയത്തിന്റെ വിലാസം
Cheltenham Crematorium, GL52 5JT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category