1 GBP = 95.80 INR                       

BREAKING NEWS

മോര്‍ട്ട്‌ഗേജ് പേയ്‌മെന്റ് ഹോളിഡേ അവസാനിക്കുന്നതോടെ മാസ അടവില്‍ ഉണ്ടാവുക വന്‍ വര്‍ദ്ധന; വരുമാനം വര്‍ദ്ധിക്കാതെ മോര്‍ട്ട്‌ഗേജ് അടവ് കൂടുന്നതിനെ എങ്ങനെ നേരിടാം?

Britishmalayali
kz´wteJI³

കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സാധാരണക്കാരെ രക്ഷിച്ചു നിര്‍ത്താന്‍ ചാന്‍സലര്‍ പ്രഖ്യാപിച്ച ആദ്യ നടപടികളിലൊന്നായിരുന്നു മോര്‍ട്ട്ഗേജ് പേയ്മെന്റ് ഹോളിഡേ. ഈ ഹോളിഡേ ഒക്ടോബറിനപ്പുറം നീട്ടുകയില്ലെന്ന് ഈയിടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത മാസം മുതല്‍ മാസത്തവണകള്‍ അടയ്ക്കുമ്പോള്‍ തുക വര്‍ദ്ധിച്ചിരിക്കും. ഇതിനുപുറമേ ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ഊര്‍ജ്ജ ബില്ലുകളിലെ വര്‍ദ്ധനയും കൂടിയാകുമ്പോള്‍ പരിമിതമായ വരുമാനമുള്ളവര്‍ ഏറെ കഷ്ടപ്പെടേണ്ടതായി വരും.

പേയ്മെന്റ് ഹോളിഡേ കാലത്ത് മാസത്തവണകള്‍ മുടങ്ങിയതിനാല്‍, അതിനു മേലുള്ള പലിശയും സാധാരണ പലിശക്കൊപ്പം കൂട്ടാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അടവ് തുക വര്‍ദ്ധിക്കുന്നത്. ഇതിനു പുറമേ എഫ് സി എ പുതുക്കിയ മോര്‍ട്ട്ഗേജ് ഹോളിഡേ നിയമങ്ങള്‍ അനുസരിച്ച് ഇനിയും എന്തെങ്കിലും സഹായങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് ഫയലുകളെ ബാധിക്കുകയും ചെയ്യും. ഇത് കൊറോണ പ്രതിസന്ധിമൂലം ഒക്ടോബര്‍ 31 ശേഷം കൂടുതല്‍ സഹായങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്കും ബാധകമായിരിക്കും.

വായ്പാ ദാതാക്കള്‍ക്ക് ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കുവാനും, തിരിച്ചു കിട്ടാത്ത വായ്പകള്‍ നല്‍കുന്നത് ഒഴിവാക്കുവാനും സഹായിക്കും. മോര്‍ട്ട്ഗേജ് പേയ്മെന്റ് ഹോളിഡേ ധാരാളം വീട്ടുടമകള്‍ക്ക് ആശ്വാസമായിരുന്നെങ്കിലും ഇനിയുള്ള നീക്കങ്ങള്‍ കരുതലോടേയാകണം എന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഒക്ടോബര്‍ 31 ശേഷം തിരിച്ചടവ് തുടങ്ങുന്നതു തന്നെയായിരിക്കുമ്മ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ നല്ലത്.

ഇത്തരത്തില്‍, അടവു തുക ഹ്രസ്വകാലത്തേക്കെങ്കിലും വര്‍ദ്ധിക്കുമ്പോള്‍ അത് അടയ്ക്കുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ചില വായ്പാ ദാതാക്കള്‍ പുതിയ പദ്ധതികളുമായി എത്തിയിട്ടുണ്ട്. ഇതനുസരിച്ച് വായ്പാ തുകയുടെ ഒരു ഭാഗം ഇന്ററസ്റ്റ് ഓണ്‍ലി പേയ്മെന്റായി മാറ്റാവുന്നതാണ്. എന്നാല്‍ ഇത് ഒരു ഹ്രസ്വകാലയളവിലേക്ക് മാത്രമേ സാധിക്കുകയുള്ളു.

ഇതുവരെ പേയ്മെന്റ് ഹോളിഡെ എടുക്കാത്തവര്‍ക്കും ഒക്ടോബര്‍ 31 വരെ അത് സാധ്യമാണ്. ഇത്തരത്തില്‍ ഹോളിഡേ ആവശ്യമെങ്കില്‍ വായ്പാ ദാതാക്കളെ കണ്ട്, വായ്പ തിരിച്ചടയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ വിവരിക്കുക. ഇതിനായി മറ്റ് തെളിവുകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ല. മാത്രമല്ല, വളരെ വേഗത്തില്‍ തന്നെ അനുമതി ലഭിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category