1 GBP = 95.80 INR                       

BREAKING NEWS

ദുര്‍ഗാദേവിയായി വേഷമിട്ടു; പിന്നാലെയെത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വധഭീഷണിയും; ഒടുവില്‍ നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ സുരക്ഷതേടി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് വധഭീഷണി. ദുര്‍ഗാദേവിയായി വേഷമിട്ടുള്ള ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളിലൂടെ നുസ്രത്ത് ജഹാന്‍ വധഭീഷണി നേരിടുന്നത്. ഒടുവില്‍ ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന നുസ്രത്ത് സുരക്ഷതേടി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ബംഗാളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് നടി ലണ്ടനില്‍ എത്തിയത്. ബംഗാള്‍ സര്‍ക്കാരില്‍നിന്നും കേന്ദ്രത്തില്‍നിന്നും ഇവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നുസ്രത്ത് ജഹാന്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

'സിനിമാ ഷൂട്ടിങ്ങിനായി ഒക്ടോബര്‍ 16 വരെ ലണ്ടനില്‍ തുടരും. എനിക്കു നേരെയുള്ള ഭീഷണി വളരെ ഗുരുതരമാണ്. മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങി. അടിയന്തര പൊലീസ് സംരക്ഷണം ആവശ്യമാണ്' യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ നുസ്രത്ത് ജഹാന്‍ അറിയിച്ചു. ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കു തുടക്കം കുറിക്കുന്ന മഹാലയ ആഘോഷവേളയിലാണ് 'മഹിഷാസുരമര്‍ദിനി'യുടെ വേഷമിട്ട ചിത്രം നടി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചത്.   

'പ്രൊഫഷനല്‍ ആവശ്യത്തിനായി രണ്ടു ദിവസം മുമ്പാണ് ലണ്ടനിലെത്തിയത്. ഇവിടെയെത്തിയ ശേഷം ഇന്ത്യയിലെയും അയല്‍രാജ്യത്തിലെയും ചിലരില്‍നിന്നു സമൂഹമാധ്യമ പേജുകള്‍ വഴി വധഭീഷണി ലഭിച്ചു. ലണ്ടനിലെ താമസക്കാലത്ത് അടിയന്തര പൊലീസ് സംരക്ഷണം വേണം. ആവശ്യമായ ക്രമീകരണം നടത്താന്‍ അഭ്യര്‍ഥിക്കുന്നു.' കത്തില്‍ നടി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 'നിങ്ങളുടെ മരണസമയം അടുത്തിരിക്കുന്നു' തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ട്രോളുകളുടെ സ്‌ക്രീന്‍ഷോട്ടും കത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 16, 19 തീയതികളിലായി പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വിഡിയോയുടെയും പേരിലാണു ഭീഷണിയെന്നു നടിയുടെ ഓഫിസ് അറിയിച്ചു. ബംഗാള്‍ സര്‍ക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചിട്ടുണ്ടെന്നും അധിക സുരക്ഷയുടെ ഭാഗമായി ലണ്ടനിലെ ഇന്ത്യന്‍ എംബസി നടപടി സ്വീകരിച്ചതായും നടിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. പരസ്യ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ഫോട്ടോയുമാണു നടി പങ്കുവച്ചത്. ദുര്‍ഗാദേവിയായി വസ്ത്രം ധരിച്ച്, ത്രിശൂലം കയ്യിലേന്തിയുള്ള ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയില്‍നിന്നും ബംഗ്ലാദേശില്‍നിന്നും ഭീഷണികള്‍ വന്നു തുടങ്ങിയെന്നാണു പരാതി.

നുസ്രത് ജഹാന്റെ ചിത്രം വീഡിയോ ഡേറ്റിംഗ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടതും അടുത്തിടെ വിവാദമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവാദമില്ലാതെ പരസ്യത്തിനായി തന്റെ ചിത്രം ഉപയോഗിച്ചു എന്നുകാട്ടി നടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡേറ്റിംഗ് ആപ്പില്‍ ചിത്രം ഉപയോഗിച്ച വിവരം ഒരു സുഹൃത്താണ് നടിയെ അറിയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category