1 GBP = 96.00 INR                       

BREAKING NEWS

ആദ്യ പന്ത് ബൗണ്ടറി കടത്തിയപ്പോള്‍ ആരാധകര്‍ കരുതിയത് ഫോം ആവര്‍ത്തിക്കുമെന്ന്; സഞ്ജു സാംസണ് പിഴച്ചത് പതിവു ആക്രമണ ശൈലി പുറത്തെടുത്തതോടെ; രണ്ട് വിജയങ്ങള്‍ സമ്മാനിച്ച താരം മടങ്ങിയതോടെ പോരാട്ടക്കരുത്ത് പ്രകടിപ്പിക്കാതെ രാജസ്ഥാന്‍ റോയല്‍സ്; ടോം കറന്റെ ഒറ്റയാള്‍ പോരാട്ടവും പാഴായി; കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ സഞ്ജുവിന്റെ ഉഗ്രന്‍ ക്യാച്ച് മാത്രം; ഉമിനീരുകൊണ്ട് പന്തു മിനുക്കിയ റോബിന്‍ ഉത്തപ്പയും വിവാദത്തില്‍

Britishmalayali
kz´wteJI³

ദുബായ്: രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി കളിക്കുമ്പോള്‍ ഐപിഎല്ലിലെ മലയാളി ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത് സഞ്ജു സാംസന്റെ ഉഗ്രന്‍ ബാറ്റിങ് പ്രകടനമായിരുന്നു. തുടര്‍ച്ചയായ മൂന്നാം മ്ത്സരത്തിലും സഞ്ജു തിളങ്ങുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ തെറ്റുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. രണ്ട് വിജയങ്ങളുമായി എത്തിയ രാജസ്ഥാന്‍ റോയല്‍സിന് ദുബായിലെ വലുപ്പം കൂടിയ സ്റ്റേഡിയത്തില്‍ തോല്‍വി പിണയുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് 37 റണ്‍സ് വിജയമാണ് രാജസ്ഥാനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന്‍ നിരയില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറന്‍ മാത്രമാണ് പൊരുതിയത്. 36 പന്തില്‍ 54 റണ്‍സുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാന്‍ ബാറ്റ്സ്മാന്മാരില്‍ മൂന്നു പേര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ 9 പന്തില്‍ 8 റണ്‍സെടുത്തു പുറത്തായി.

നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ സഞ്ജു കൂറ്റനടിക്ക് മുതിര്‍ന്നതോടെയാണ് പിഴച്ചത്. ടൈമിങ് പിഴച്ചപ്പോള്‍ താരം ക്യാച്ചു നല്‍കി മടങ്ങേണ്ടി വന്നു. ഫോമിലുള്ള സഞ്ജു പോയതോടെ രാജസ്ഥാന്‍ തോല്‍വി മണത്തിരുന്നു. പിന്നാലെ വന്നവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 34 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ഗില്ലും 23 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത ഒയിന്‍ മോര്‍ഗനുമാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്.

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ കൊല്‍ക്കത്തയ്ക്കു മികച്ച തുടക്കം തന്നെ ലഭിച്ചു. 36 റണ്‍സെടുത്തു നില്‍ക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. സുനില്‍ നരെയ്നെ ബൗള്‍ഡാക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത് ജയ്ദേവ് ഉനദ്ഘട്ട്. 14 പന്തില്‍ 15 റണ്‍സെടുത്ത നരെയ്ന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്താകുന്നത്. മുംബൈയ്ക്കെതിരെ 9, സണ്‍റൈസേഴ്സിനെതിരെ പൂജ്യം എന്നിങ്ങനെയാണ് ആദ്യ മത്സരങ്ങളിലെ നരെയ്ന്റെ പ്രകടനങ്ങള്‍.

നിതീഷ് റാണയോടൊപ്പം ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്ത സ്‌കോര്‍ 50 കടത്തി. അധികം വൈകാതെ നിതീഷ് റാണയെ രാഹുല്‍ തെവാത്തിയ റയാന്‍ പരാഗിന്റെ കൈകളിലെത്തിച്ചു. 17 പന്തില്‍ 22 റണ്‍സാണ് റാണ നേടിയത്. പിന്നാലെ ശുഭ്മാന്‍ ഗില്ലും മടങ്ങി. 47 റണ്‍സെടുത്ത ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്താണ് മടക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലെടുക്കാന്‍ കൊല്‍ക്കത്ത മധ്യനിരയ്ക്കു സാധിക്കാതെ പോയി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നത് രാജസ്ഥാന്‍ ബോളര്‍മാര്‍ തുടര്‍ന്നു.

ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട ക്യാപ്റ്റന്‍ ഒരു റണ്ണുമായാണ് ഗ്രൗണ്ട് വിട്ടത്. ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ചെടുത്ത് കാര്‍ത്തിക്കിനെ പുറത്താക്കി. മൂന്ന് സിക്സുകള്‍ പറത്തി ഫോമിലേക്കു തിരികെയെത്തുന്നതിന്റെ സൂചനകള്‍ ആന്ദ്രെ റസ്സല്‍ കാണിച്ചു. 14 പന്തില്‍ 24 റണ്‍സെടുത്ത താരം അങ്കിത് രാജ്പുത്തിന്റെ പന്തിലാണു ഔട്ടായത്. ഇംഗ്ലണ്ട് താരം ഒയിന്‍ മോര്‍ഗനിലായിരുന്നു പിന്നീട് കൊല്‍ക്കത്തയുടെ പ്രതീക്ഷ. പാറ്റ് കമ്മിന്‍സുമൊത്ത് ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ മോര്‍ഗനെ രാജസ്ഥാന്‍ അനുവദിച്ചില്ല. ടോം കറന്റെ പന്ത് ഉയര്‍ത്തിയടിച്ച കമ്മിന്‍സിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കി.

അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് വേഗത്തിലാക്കിയ മോര്‍ഗന്‍ കെകെആര്‍ സ്‌കോര്‍ 170 കടത്തി. രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 23 പന്തില്‍നിന്ന് മോര്‍ഗന്‍ 34 റണ്‍സെടുത്തു. കംലേഷ് നാഗര്‍കോട്ടിയും ( 5 പന്തില്‍ 8) പുറത്താകാതെനിന്നു. 4 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാനുവേണ്ടി തിളങ്ങി. അങ്കിത് രാജ്പുത്ത്, ജയ്ദേവ് ഉനദ്ഘട്ട്, ടോം കറന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നലെ തുടക്കം മുതല്‍ വിക്കറ്റുകള്‍ താരങ്ങല്‍ വലിച്ചെറിയുന്ന കാഴ്ച്ചയാണ് കണ്ടത്. കൊല്‍ക്കത്ത ബോളര്‍മാര്‍ രാജസ്ഥാന്‍ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീതിച്ചെടുത്തു എന്നു വേണം പറയാന്‍. സ്‌കോര്‍ 15ല്‍ നില്‍ക്കെ മൂന്ന് റണ്‍സ് മാത്രമെടുത്ത് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്റെ മടക്കം. പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു സാംസണും തിളങ്ങാന്‍ സാധിച്ചില്ല. 9 പന്തില്‍ 8 റണ്‍സെടുത്ത താരത്തെ ശിവം മാവിയുടെ പന്തില്‍ സുനില്‍ നരെയ്ന്‍ ക്യാച്ചെടുത്തു മടക്കി. പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറി നേടി വിജയത്തിലേക്കു നയിച്ച സ്മിത്തും സഞ്ജുവും പുറത്തായത് രാജസ്ഥാനെ സമ്മര്‍ദത്തിലാക്കി. രണ്ട് സിക്സും ഒരു ഫോറും പറത്തിയ ജോസ് ബട്‌ലര്‍ 21 റണ്‍സെടുത്തു പുറത്തായി. ശിവം മാവിക്കായിരുന്നു ബട്ലറുടേയും വിക്കറ്റ്.

റോബിന്‍ ഉത്തപ്പയും റയാന്‍ പരാഗും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമ്പൂര്‍ണ പരാജയമായി. കംലേഷ് നാഗര്‍കോട്ടിയാണ് ഇരുവരുടേയും വിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് സിക്സറുകള്‍ പറത്തി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച രാഹുല്‍ തെവാത്തിയയെ കൂട്ടുപിടിച്ച് ടോം കറന്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. 10 പന്തില്‍ 14 റണ്‍സെടുത്ത് തെവാത്തിയ പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ തെവാത്തിയ ബൗള്‍ഡായി. ജോഫ്ര ആര്‍ച്ചറെ പുറത്താക്കി വരുണ്‍ വിക്കറ്റ് നേട്ടം രണ്ടാക്കി. അഞ്ച് റണ്‍സെടുത്ത ശ്രേയസ് ഗോപാലിനെ സുനില്‍ നരെയ്ന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. ടോം കറന്റെ ഒറ്റയാള്‍ പോരാട്ടം രാജസ്ഥാന്‍ സ്‌കോര്‍ 100 കടത്തി. 9 റണ്‍സെടുത്ത് ഉനദ്ഘട്ട് പുറത്തായി.

36 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താകാതെനിന്ന ടോം കറന്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതി നോക്കിയത്. ഏഴ് റണ്‍സെടുത്ത അങ്കിത് രാജ്പുത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗര്‍ക്കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ആശങ്ക ഉയര്‍ത്തി സഞ്ജുവിന്റെ കിടിലന്‍ ക്യാച്ച്
ഇന്നലെ കെകെആര്‍ ഇന്നിങ്‌സില്‍ 17ാം ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു ഒരു നിമിഷം രാജസ്ഥാന്‍ ആരാധകരെയും ലോകമെമ്പാടും തല്‍സമയം കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിന് മലയാളികളെയും ആശങ്കയിലാക്കിയ നിമിഷം. ജോഫ്ര ആര്‍ച്ചറുടെ ബൗളിങില്‍ കെകെആര്‍ താരം പാറ്റ് കമ്മിന്‍സിനെ ഒരു സൂപ്പര്‍ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളില്‍ കമ്മിന്‍സിന്റെ ഷോട്ട് ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ സഞ്ജു പിടികൂടുകയായികരുന്നു.

വായുവില്‍ ഉയര്‍ന്നു ചാടി പന്ത് കൈയ്ക്കുള്ളിലാക്കിയ താരം നിയന്ത്രണം വിട്ട് പിറകിലേക്ക് വീണ ശേഷം തല ഗ്രൗണ്ടില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. എന്നാല്‍ ഭാഗ്യവശാല്‍ പരിക്കൊന്നുമേല്‍ക്കാതെ ചെറു പുഞ്ചിരിയോടെ സഞ്ജു എഴുന്നേറ്റതോടെ ആരാധകര്‍ക്കു ആശ്വാസമായി. മല്‍സരത്തില്‍ 10 പന്തില്‍ ഒരു ബൗണ്ടറിയോടെ 12 റണ്‍സായിരുന്നു കമ്മിന്‍സ് നേടിയത്. ഇയോന്‍ മോര്‍ഗന്‍- കമ്മിന്‍സ് ജോടി 34 റണ്‍സുമായി കെകെആറിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിക്കവെയായിരുന്നു കമ്മിന്‍സിനെ പുറത്താക്കി രാജസ്ഥാന്‍ ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു റോബിന്‍ ഉത്തപ്പ
റോബിന്‍ ഉത്തപ്പ കോവിഡ് പ്രോട്ടോക്കോള്‍ കളിക്കിടെ ലംഘിച്ചതും വിവാദമായി. ഫീല്‍ഡിങിനിടെ പന്ത് പിടിച്ചെടുത്ത് അതില്‍ ഉത്തപ്പ ഉമിനീര് പ്രയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കളിയുടെ മൂന്നാമത്തെ ഓവറിനിടെയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായ ഈ സംഭവം. പന്ത് ബൗളര്‍ ജയദേവ് ഉനാട്കട്ടിന് തിരികെ നല്‍കുന്നതിനു മുമ്പായിരുന്നു ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ഉത്തപ്പയുടെ 'മിനുക്കല്‍ പ്രകടനം'.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മാത്രമല്ല ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളിലും ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ബാധകമാണ്. പന്തിന് കൂടുതല്‍ മിനുക്കം ലഭിക്കാന്‍ പരമ്പരാഗതമായി ബൗളര്‍മാര്‍ പിന്തുടര്‍ന്നു പോരുന്ന രീതിയാണ് ഉമിനീര് കൊണ്ടുള്ള പ്രയോഗം. എന്നാല്‍ കോവിഡ് മഹാമാരിക്കു ശേഷം ഇത് നിരോധിക്കാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു. ഉമനീര് വഴി രോഗവ്യാപനം ഉണ്ടാവാന്‍ സാധ്യത കൂടുതലായതിനെ തുടര്‍ന്നായിരുന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പന്തില്‍ ഉമിനീര് പ്രയോഗിക്കരുതെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയത്.

ഐസിസി വിലക്ക് വന്ന ശേഷവും പല മല്‍സരങ്ങളിലും ചില താരങ്ങള്‍ അബദ്ധത്തില്‍ ഉമിനീര് പ്രയോഗിച്ചതായി നേരത്തേയും ശ്രദ്ധയില്‍ പെട്ടിരുന്നു. നിയമലംഘനം നടത്തിയ ഉത്തപ്പയ്‌ക്കെതിരേ നടപടിയുണ്ടാവുമോ, അതോ മുന്നറിയിപ്പ് കൊണ്ട് രക്ഷപ്പെടുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ സീസണിലെ ഐപിഎല്‍ പൂര്‍ണമായും ബിസിസിഐ യുഎഇയിലേക്കു മാറ്റിയത്. കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാണ് ടൂര്‍ണമെന്റ് ഇപ്പോള്‍ യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ മുഴുവന്‍ താരങ്ങളും ബയോ ബബ്‌ളിന്റെ ഭാഗമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category