1 GBP = 96.00 INR                       

BREAKING NEWS

തല്ലു കിട്ടാതിരിക്കാന്‍ ബോധക്കേട് അഭിനയിച്ചു; നിലത്തു കിടന്ന കള്ളനെ തൂക്കിയെടുത്ത പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സത്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് ബെംഗളൂരു സ്വദേശി; കോഴിക്കോട് നിന്ന് ആഡംബര കാര്‍ മോഷ്ടിച്ചതും താനെന്നും കുറ്റസമ്മതം: അമ്പലവയലില്‍ ഉടമ ചെയ്സ് ചെയ്തു പിടിച്ച കാര്‍ മോഷ്ടാവ് ആളു ചില്ലറക്കാരനല്ല

Britishmalayali
kz´wteJI³

അമ്പലവയല്‍: ഷോറൂമില്‍ സര്‍വീസിനു നല്‍കിയ കാര്‍ മോഷ്ടിച്ചു കടന്ന കള്ളന്‍ മുമ്പും കാര്‍ മോഷണം നടത്തിയ ആള്‍. കോഴിക്കോട് അത്താണിക്കലിലെ വാഹനഷോറുമില്‍ നിന്ന് ആഡംബര കാര്‍ മോഷ്ടിച്ചതും ഇയാള്‍ തന്നെയെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ദിവസം അമ്പലവയലിലെ ഷോറൂമില്‍ സര്‍വീസിനു നല്‍കിയ കാര്‍ മോഷ്ടിച്ചു കടക്കവെ കാര്‍ ഉടമയും സംഘവും ചെയ്സ് ചെയ്ത് പിടിച്ചതോടെയാണ് ബെംഗളൂരു സ്വദേശിയായ മോഷ്ടാവിന്റെ മറ്റൊരു മോഷണക്കഥയുടേയും ചുരുളിഞ്ഞത്. വാഹനം മോഷ്ടിച്ച ബെംഗളൂരു ന്യൂതുരത്തന്‍ പാളയം ജനാര്‍ദ്ദന സ്‌കൂളിന് സമീപം നസീര്‍ (56) എന്നയാളാണ് സ്ഥിരം കാര്‍ മോഷ്ടാവാണെന്ന് പൊലീസ് കണ്ടെത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അത്താണിക്കലിലെ വാഹനഷോറുമില്‍ നിന്ന് ആഡംബര കാര്‍ മോഷ്ടിച്ചതും ഇയാളാണെന്ന് സമ്മതിക്കുക ആയിരുന്നു. വാഹനഷോറൂമിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് എലത്തൂര്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ചയാണു അത്താണിക്കലിലെ കാര്‍ ഷോറൂമില്‍ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന കിയ കാര്‍ണിവല്‍ കാര്‍ മോഷണം പോയത്. ടെസ്റ്റ് ഡ്രൈവിനായി പുറത്ത് നിര്‍ത്തിയിട്ട വാഹനം പ്രതി മോഷ്ടിക്കുകയായിരുന്നു.

താക്കോല്‍ വാഹനത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നതു പ്രതിക്കു സൗകര്യമായി. കാറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് വഴിയാണ് കാര്‍ വയനാട്ടില്‍ എത്തിയതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കല്‍പറ്റ പിണങ്ങോട് റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. താക്കോലുമായാണു മോഷ്ടാവ് കടന്നുകളഞ്ഞത്. അതിനാല്‍ മറ്റൊരു വാഹനം ഉപയോഗിച്ചു കെട്ടിവലിച്ചാണ് പൊലീസ് ഇന്നലെ കാര്‍ കോഴിക്കോട് എത്തിച്ചത്. ഫിംഗര്‍പ്രിന്റ് ബ്യൂറോ വിരലടയാളം പരിശോധിച്ചു തെളിവുകള്‍ എടുത്തിട്ടുണ്ട്.

സമാനമായ മോഷണമാണ് അമ്പലവയലിലെ ഷോറൂമിലും നടന്നത്. കാറുമായി കടന്ന ഇയാളെ കാറിന്റെ ഉടമയാണ് ചേസ് ചെയ്ത് പിടിച്ചത്. പിടിയിലായതോടെ തല്ലു കൊള്ളാതിരിക്കാന്‍ ബോധക്കേട് അഭിനയിച്ച കള്ളനെ മീനങ്ങാടി പൊലീസ് തൂക്കി എടുത്ത് സ്റ്റേഷനിലെത്തിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ബത്തേരി അമ്മായിപ്പാലം സ്വദേശി കാക്കവയലിലെ ഷോറൂമില്‍ സര്‍വീസിനു കൊടുത്ത വാഹനം കഴിഞ്ഞ ദിവസം ഉച്ചയോടെയാണു മോഷ്ടാവ് കൈക്കലാക്കി മുങ്ങിയത്. ഡെലിവറി ബേയില്‍ താക്കോല്‍ സഹിതം കിടന്ന കാറുമായി കള്ളന്‍ കടക്കുക ആയിരുന്നു. ദേശീയപാതയിലൂടെ അമിതവേഗത്തില്‍ പായുമ്പോള്‍ മോഷ്ടാവും വാഹനവും കൃഷ്ണഗിരിയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ഇന്റര്‍സെപ്റ്ററില്‍ പതിഞ്ഞു. ഇതോടെ ഉടമയുടെ ഫോണിലേക്ക് പൊലീസിന്റെ വിളി പോയി.

സര്‍വീസിനു കൊടുത്ത വണ്ടി ഓവര്‍ സ്പീഡിനു പിടിച്ചതറിഞ്ഞ് ഞെട്ടിയ ഉടമ ഷോറൂമില്‍ ബന്ധപ്പെട്ടപ്പോഴാണ് ആരോ വണ്ടിയുമായി കടന്നുവെന്നറിയുന്നത്. വിവരം പൊലീസില്‍ അറിയിച്ചശേഷം ഉടമ മറ്റൊരു കാറില്‍ കള്ളനെ തിരഞ്ഞിറങ്ങി. അമ്പലവയല്‍-വടുവഞ്ചാല്‍ പാതയിലെത്തിയപ്പോള്‍ ഉടമയുടെ കാറിനു മുന്നിലൂടെ കള്ളന്‍ ചീറിപ്പാഞ്ഞുപോയി. ആയിരംകൊല്ലിയിലെത്തിയപ്പോള്‍ സമീപത്തെ ചെറിയ റോഡിലേക്ക് കയറ്റി വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ ബൈക്കുകളെയും ഇടിച്ചിട്ട് റോഡിന് സമീപത്ത് കൂട്ടിയിട്ടിരുന്ന പൈപ്പുകളുടെ മുകളിലൂടെ റോഡിലേക്ക് കടന്ന് വീണ്ടും കള്ളന്‍ രക്ഷപെട്ടു.

ഉടമയും കൂട്ടരും കാറില്‍ പിന്നാലെ. ഒടുവില്‍ വടുവന്‍ചാലില്‍ മേപ്പാടി റോഡില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനടുത്ത് മറ്റു വാഹനങ്ങളുടെ ഇടയില്‍ മോഷ്ടിച്ച വാഹനം നിര്‍ത്തിയിട്ട നിലയില്‍ ഉടമയും സംഘവും കണ്ടെത്തി. ഒരാള്‍ കെട്ടിടത്തിനുള്ളിലേക്കു കയറിപ്പോകുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതനുസരിച്ച് കെട്ടിടത്തിനുള്ളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കള്ളനെ ഉടമയും നാട്ടുകാരും ചേര്‍ന്നു പിടികൂടി. തല്ലുകിട്ടാതിരിക്കാന്‍ ബോധം കെട്ടതായി അഭിനയിച്ചു നിലത്തുകിടന്ന കള്ളനെ പിന്നീട് മീനങ്ങാടി പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category