1 GBP = 96.00 INR                       

BREAKING NEWS

ജലസേചന വകുപ്പില്‍ നിന്നും പെന്‍ഷനായ ആളുടെ വീട്ടില്‍ കയറി മോഷണം; പുരാവസ്തുക്കള്‍ മോഷ്ടിച്ചതിന് അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു പേര്‍; വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത് സിപിഎം ഓഫീസില്‍ നിന്നും; മോഷ്ടാക്കളെ കുടുക്കിയത് സമീപ പ്രദേശത്തു സ്ഥാപിച്ച സിസി ടി വി; മോഷണ സംഘത്തില്‍ ഉണ്ടായിരുന്ന പ്രശാന്തിന് കഞ്ചാവു മാഫിയയുമായി അടുത്ത ബന്ധം; മോഷണ മുതലുകള്‍ മാറ്റുന്നതിനായി ഉപയോഗിച്ച കാറുകളും കസ്റ്റഡിയില്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

തൊടുപുഴ: പുരാവസ്തുക്കള്‍ മോഷണം നടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 5 പേര്‍ അറസ്റ്റില്‍. സിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്ണു (22)സുഹൃത്തുക്കളായ തച്ചുമഠത്തില്‍ പ്രശാന്ത്(24),പാറയ്ക്കല്‍ വീട്ടില്‍ രാകേഷ് (30),തച്ചുമഠത്തില്‍ സുധി(28),കാവാട്ടുകുന്നേല്‍ സനീഷ് (19)എന്നിവരെയാണ് ഇന്നലെ വൈകിട്ട് കരിമണ്ണൂര്‍ പൊലീസ് മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്. ജലസേചന വകുപ്പില്‍ നിന്നും പെന്‍ഷന്‍ പറ്റിയ ഉപ്പുകുന്ന് അറയ്ക്കല്‍ ജോണ്‍സന്റെ വീട്ടില്‍ ഈ മാസം 19-ന് നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളത്. വിഷ്ണുവിനെ സി പി എം ഓഫീസില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാര്‍ട്ടി ഓഫീസിന് സമീപത്തുനിന്നാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ്് പൊലീസ് മറുനാടനോട് വ്യക്തമാക്കിയത്.


താന്‍ 5 വയസുമുതല്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ നിന്നും 15 ഇനം വസ്തുക്കള്‍ നഷ്ടപ്പെട്ടതായിട്ടാണ് ജോണ്‍സണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിട്ടുള്ളത്.പഴയകാലത്തെ 10 എച്ച് പി യുടെ മോട്ടോറുകള്‍ ,വാല്‍വ് റേഡിയോകള്‍ ,ഗ്രാമഫോണുകള്‍,പരമ്പരാഗതമായി കൈമാറിക്കിട്ടിയ വീട്ടുപകരണങ്ങള്‍ ,വിഗ്രഹം എന്നിവ നഷ്ടപ്പെട്ട വസ്തുവകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസിന് പരാതി നല്‍കിയ ശേഷം നടത്തിയ വിശദമായ പരിശോധനയില്‍ കൂടുതല്‍ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടുവെന്നും ജോണ്‍സണ്‍ അറിയിച്ചു.

പരിസരപ്രദേശങ്ങളിലെ സി സി ടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സൂചനകളാണ് പ്രതികളെ കുടുക്കുന്നതിന് പൊലീസിന് സഹായകമായത്.പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാര്‍ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണത്തില്‍ ഇയാള്‍ അടക്കം അറസ്റ്റിലായവരുടെ പങ്ക് പൊലീസിന് വ്യക്തമായത്. പ്രശാന്തിന് കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രാഥമീക തെളിവെടുപ്പില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.അടുത്തകാലത്തായി കരിമണ്ണൂരിലും സമീപപ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കിയതായും ഇതെത്തുടര്‍ന്ന് ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അടിപിടിയുമൊക്കെ വര്‍ദ്ധിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വിഷ്ണു കരിമണ്ണൂരിലെ ബീവറേജ് ഔട്ടലറ്റിന്റെ വാച്ചറായി ജോലിചെയ്തുവരികയായിരുന്നു. സി പി എം കരിമണ്ണൂര്‍ ലോക്കല്‍കമ്മറ്റി മെമ്പര്‍,ഡി വൈ എഫ് ഐ കരിമണ്ണൂര്‍ മേഖല സെക്രട്ടറി,എസ് എഫ് ഐ ഇടുക്കി ജില്ലാ വൈസ്സ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നതായിട്ടാണ് വ്യാപകമായി പ്രചരിക്കുന്ന വിവരം. ജോണ്‍സണ്‍ സംഭവമുണ്ടായതിന്റെ പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കോവിഡ് പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി അന്വേഷണം പേരിന് മാത്രമാക്കി ചുരുക്കിയിരുന്നു.ഈ വിവരം മനസ്സിലാക്കിയ ജോണ്‍സണ്‍ ഇക്കാര്യം പരിചയക്കാരനായ എസ് പി കെ ജി സൈമനെ അറിയിച്ചിരുന്നു. ഇതിന് ശേഷം പൊലീസ് അന്വേഷണം ശക്തിപ്പെടുത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നെന്നാണ് അറിയുന്നത്.

മോഷണ മുതലുകള്‍ മാറ്റുന്നതിനായി രണ്ട് കാറുകള്‍, ഒരു ഓട്ടോറിക്ഷ,ബൈക്ക് എന്നിവ ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കാറുകളിലൊന്ന് പ്രശാന്തിന്റേതാണ്. ഈ കാര്‍ കസ്റ്റഡിയിലൈടുക്കുന്നതിനായി പൊലീസ് ഇന്നലെ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ടാവാത്തതിനാല്‍ ഈ നീക്കം വിഫലമായി. പൊളിക്കാന്‍ ആക്രി വിലയ്ക്ക് വിറ്റ കാറായിരിക്കാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. താന്‍ സ്വന്തമായി റിപ്പയറിങ് നടത്തിയാണ് കാര്‍ കൊണ്ടുനടന്നിരുന്നതെന്നാണ് പ്രശാന്ത് പൊലീസിനെ അറിയിച്ചിട്ടുള്ളത്. അതിനാല്‍ ഇന്ന് ഇയാളെ എത്തിച്ച് കാര്‍ സ്റ്റാര്‍ട്ടാക്കി കസ്റ്റഡിയിലാക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.

മോഷ്ടിച്ച സാധനങ്ങള്‍ പലസ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതായിട്ടാണ് പിടിയിലായവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.ഇന്ന് ഇവിടങ്ങളില്‍ തെളിവെടുപ്പുനടത്തി മോഷമമുതലുകള്‍ വീണ്ടെടുക്കുന്നതിനാണ് പൊലീസ് നീക്കം.തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category